ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ വടക്കൻ കർണാടകത്തിലെ ബി.ജെ.പി. നേതാക്കളുമായി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ ഇന്നും നാളെയും ചർച്ച നടത്തും. തിങ്കളാഴ്ച രാവിലെ എട്ടിന് നഡ്ഡ ബെലഗാവിയിലെത്തും. രാത്രി ബെലഗാവിയിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം ചേരുക. സംസ്ഥാനപ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, ബാഗൽകോട്ട്, വിജയപുര, ബെലഗാവി ജില്ലകളിലെ ഭാരവാഹികളും തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. ജനപ്രതിനിധികളെയും മുതിർന്നനേതാക്കളെയും സീറ്റ് പ്രതീക്ഷിച്ചിരിക്കുന്നവരെയും നഡ്ഡ കാണും. ചൊവ്വാഴ്ച രാവിലെ 11-ന് ചിക്കോടിയിൽ പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തും.
Read More