ടോക്കിയോ: ജപ്പാനിലെ മധ്യപടിഞ്ഞാറൻ ദ്വീപായ ഹോൺഷുവിന് സമീപം ഇഷിക്കാവയിൽ വൻ ഭൂചലനം. 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ഉച്ചയ്ക്ക് 2.42 ആണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ പ്രദേശത്തെ കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. ഇഷിക്കാവയിലെ സുസു സിറ്റിയിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൂടുതൽ ആളപായം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു വരിക സർക്കാർ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച് 12 കിലോമീറ്റർ താഴ്ചയിൽ (7 മെയിൽ) ആണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ ആദ്യം 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പിന്നീട് കൂടുതൽ ശക്തമായി…
Read MoreTag: jappan
ഷിൻസോ ആബെയ്ക്ക് വിട, മരണം സ്ഥിരീകരിച്ച് ജപ്പാൻ സർക്കാർ
ടോക്യോ : വെടിയേറ്റ് ഗുരുതരാവസ്ഥയിൽ പ്രധാനമന്ത്രിയായിരുന്ന മുൻ ജാപ്പനീസ് ഷിൻസോ ആബെ അന്തരിച്ചു. അൽപസമയം മുൻപാണ് ജാപ്പനീസ് മാധ്യമങ്ങൾ മരണ വാർത്ത പുറത്തു വിട്ടത്. ജപ്പാൻ സർക്കാരും മരണവാർത്ത സ്ഥിരീകരിച്ചു. വെടിയേറ്റ ഉടനെ തന്നെ അബോധാവസ്ഥയിലായ ഷിൻ ആയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുദ്ധാനന്തര ജപ്പാൻ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്ന ഷിൻസോ ആബെ ആഗോളതലത്തിൽ നിർണ്ണായക സ്വാധീനമുള്ള വ്യക്തിത്വമായിരുന്നു. ഇന്ത്യയുമായും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും സവിശേഷ സൗഹൃദം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.
Read More