ദേശീയ പതാകയുടെ നിറത്തിൽ കോഴിയെ ചുട്ടു; യൂട്യൂബർക്കെതിരെ പരാതി 

തിരുവനന്തപുരം: സമൂഹമാദ്ധ്യമത്തിലൂടെ ദേശീയപതാകയെ അപമാനിച്ചെന്ന് പരാതി. സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയുടെ നിറത്തിൽ കോഴിയെ ചുട്ട് പൊതുവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതി. വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ ടെക്നിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സ്വാതന്ത്ര്യദിനത്തിൽ ‘സ്വതന്ത്രക്കോഴി ചുട്ടത്’ എന്ന പേരിലാണ് യൂട്യൂബർ വീഡിയോ പോസ്റ്റ് ചെയ്തത്. ത്രിവർണ നിറത്തിൽ കോഴിയെ ചുട്ട് സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയെ അപമാനിച്ചെന്നാണ് പരാതി. എംഫോർ ടെക് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന വീഡിയോയിൽ ദേശീയ പതാകയുടെ നിറത്തിലാണ് കോഴികൾക്ക് നിറം നൽകി ചിത്രീകരിച്ചിട്ടുള്ളത്. ദേശീയപതാകയെ അപമാനിച്ചതിന് പുറമേ ദേശീയതക്കെതിരായ പരാമർശം നടത്തിയെന്നും…

Read More

മലയാളി ഫാമിലി അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. പ്രസിഡന്റ് സജീവ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷത്തിൽ റിട്ട. കെണൽ ഗംഗാധരൻ  സ്വാതന്ത്ര്യദിന സന്ദേശം അവതരിപ്പിക്കുകയും സെക്രട്ടറി അനിൽ കുമാർ ടിഎ, സതീഷ് കുമാർ എസ്, ബിജു ആർ, സേതുമാധവൻ, സലീം രാജ്, അനിൽ കുമാർ ആർ, തങ്കപ്പൻ പി, മോഹൻ രാജ്, വിജയൻ പി, ശരത് കുമാർ, സത്യവാൻ, ഗണേശൻ എന്നിവർ നേതൃത്വം നൽകി.

Read More

രാജ്യത്ത് 6 ജി പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യം അധികം വൈകാതെ തന്നെ ഇന്ത്യ 6ജി യുഗത്തിലേക്ക് പ്രവേശിക്കുമെന്ന് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുന്നതിന് പുറമേ, ആഗോളതലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ തുകയിൽ ഡേറ്റാ പ്ലാനുകൾ രാജ്യമായി ഇന്ത്യമാറുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യ 5ജിയിൽനിന്ന് 6ജിയിലേക്ക് പ്രവേശിക്കുമെന്നും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. രാജ്യത്ത് ഉടനീളം 5ജി സേവനങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. നിലവിൽതന്നെ സൂപ്പർഫാസ്റ്റ് ഇന്റർനെറ്റ് ലഭ്യമാക്കുന്ന 5ജിയേക്കാൾ 100 മടങ്ങ് വേഗതയുള്ളതാണ് 6ജി. സെക്കൻഡിൽ…

Read More

സ്വാതന്ത്ര്യദിന അവധി; റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചു 

ബെംഗളൂരു: സ്വാതന്ത്ര്യദിന അവധി തിരക്കിനെ തുടർന്ന് അധിക കൊച്ചുകൾ അനുവദിച്ചു. കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസിൽ ഇന്നും നാളെയും കണ്ണൂർ -കെഎസ്ആർ ബെംഗളൂരു എക്സ്പ്രസിൽ നാളെയും മറ്റന്നാളും ഓരോ സ്പെഷ്യൽ സ്ലീപ്പർ കോച്ചുകൾ അധികമായി അനുവദിച്ചതായി റെയിൽവേ അറിയിച്ചു.

Read More
Click Here to Follow Us