ബെംഗളൂരു: വിഷു, ഈസ്റ്റർ പ്രമാണിച്ച് കേരളത്തിലേക്കുള്ള യാത്രക്ക് പദ്ധതിയിടുന്നവർക്ക് ദുഃഖവാർത്ത നിലവിൽ ഇപ്പോൾത്തന്നെ ട്രെയിൻ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിൽ ആണ്. ഏപ്രിൽ 12നും 13നും കെഎസ്ആർ ബെംഗളൂരു-കൊച്ചുവേളി എക്സ്പ്രസ്(16315), കെഎസ്ആർ ബെംഗളൂരു- കന്യാകുമാരി എക്സ്പ്രസ് (16526) സെക്കൻഡ് സ്‌ലീപ്പർ എന്നിവയുടെ വെയ്റ്റ് ലിസ്റ്റ് 100 കടന്നു. യശ്വന്ത്പുര- കണ്ണൂർ എക്സ്പ്രസിൽ (16511) ആർഎസി 95ലെത്തി. മൈസൂരു-കൊച്ചുവേളി എക്സ്പ്രസിൽ (16315) വെയ്റ്റ് ലിസ്റ്റ് 10ലെത്തി
Read More