ബെംഗളുരു: മതപരമായ വസ്ത്രധാരണത്തിനുള്ള നിയന്ത്രണങ്ങള്‍ ന്യൂനപക്ഷ മാനജ്മെന്റിന് കീഴിലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക ഹൈകോടതിയില്‍ വ്യക്തമാക്കിയതോടെ, ബെംഗളൂറിലെ മൗണ്ട് കാര്‍മല്‍ കോളജ് പ്രീ-യൂനിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമിനൊപ്പം ഹിജാബ് ധരിച്ച് ക്ലാസില്‍ പോകാന്‍ അനുവാദം ലഭിച്ചു. യൂനിഫോമോ ഡ്രസ് കോഡുകളോ ഉള്ള കോളജുകളില്‍ മതപരമായ വസ്ത്രങ്ങള്‍ നിരോധിച്ചുകൊണ്ട് ഫെബ്രുവരി 10-ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തലപ്പാവ് നീക്കം ചെയ്യാന്‍ പ്രീ-യൂനിവേഴ്സിറ്റി വിഭാഗത്തിലെ സിഖ് വിദ്യാര്‍ഥിയോട് അഭ്യര്‍ഥിച്ചിരുന്നു. തുടർന്ന് വിദ്യാർത്ഥി ആ ആവശ്യം നിരസിക്കുകയും, അതേ തുടർന്ന് നിരവധി പ്രതിഷേധങ്ങൾ നടക്കുകയും…
Read More