ഗുജറാത്ത് :ഇലക്‌ട്രോണിക് വോടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് ഗുജറാത്തിലെ ഗാന്ധിധാം മണ്ഡലത്തില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാരത് സോളങ്കിയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എല്ലാവരും നോക്കി നില്‍ക്കെ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. കഴുത്തില്‍ കുരുക്കിട്ട് തൂങ്ങാന്‍ ശ്രമിച്ച സോളങ്കിയെ പ്രവര്‍ത്തകര്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും ചരിത്രത്തിലെ മികച്ച പ്രകടനവുമായി ബിജെപി അധികാരമുറപ്പിച്ചു. പോള്‍ ചെയ്ത വോട്ടിന്റെ 53 ശതമാനവും കയ്യടക്കിയ ബിജെപി 182 സീറ്റില്‍ 152 ലും വ്യക്തമായ ലീഡ് നേടി.
Read MoreTag: Gujarat
തൂക്കുപാലം തകർന്നിട്ടും മോർബി ബിജെപിയെ കൈവിട്ടില്ല
മോർബി: 140 പേരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയ തൂക്കുപാലദുരന്തമുണ്ടായ മോർബി നിയമസഭാ മണ്ഡലവും ബിജെപിയെ കൈവിട്ടില്ല. ബിജെപിയുടെ കാന്തിലാൽ അമൃതിയ ഈ മണ്ഡലം പിടിച്ചു. മോർബി ദുരന്തം ജനവിധിയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തൽ നേരത്തേ വന്നിരുന്നെങ്കിലും ഇതിനെ തള്ളിക്കളയുന്നതാണ് ഫലം. ഇതു വരെയുള്ള കണക്കുപ്രകാരം, കാന്തിലാൽ അമൃത 82,525 വോട്ടുകൾക്കാണ് ലീഡ് ചെയ്‌തത്. 43,989 വോട്ടുകൾക്ക് രണ്ടാമതുണ്ട്. എപിഐയുടെ പങ്കജ് കാന്തിലാൽ റസാരിയ 14,108 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തുമുണ്ട്.
Read Moreഭൂപേന്ദ്ര പട്ടേൽ വീണ്ടും മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ തിങ്കളാഴ്ച..
അഹമ്മദാബാദ്∙ ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തകർത്തെറിഞ്ഞ് ശക്തമായ മുന്നേറ്റം നടത്തി ബിജെപി. ബിജെപി 158 സീറ്റിലും കോൺഗ്രസ് 16 സീറ്റിലും എഎപി 5 സീറ്റിലും ലീഡ് ചെയ്യുന്നു. ഗുജറാത്തിൽ സർക്കാർ രൂപീകരിക്കാനുള്ള നീക്കം ബിജെപി ആരംഭിച്ചു കഴിഞ്ഞു . ഭൂപേദ്ര പട്ടേൽ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അറിയിച്ചു.
Read Moreമോർബി പാലം കരാറെടുത്ത കമ്പനിയിലെ 9 ഉദ്യോഗസ്ഥർ അറസ്റ്റിൽ
ന്യൂഡൽഹി : മോർബിയിൽ പാലം തകർന്ന് 141 പേർ മരിച്ച സംഭവത്തിൽ ഒമ്പത് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. പാലം പുതുക്കിപ്പണിയാൻ കരാറെടുത്ത ഒടെവ കമ്പനിയിലെ ഉദ്യോഗസ്ഥരും ടിക്കറ്റ് ആവശ്യക്കാരും സെക്യൂരിറ്റിമാരും ആണ് അറസ്റ്റിലായത്. ഗുജറാത്ത് ആസ്ഥാനമായുള്ള ഒറേവ ഒന്നിലധികം സുരക്ഷാ നിയമങ്ങൾ ലംഘിച്ചുവെന്നാണ് ആരോപണം, പാലം പൊതുജനങ്ങൾക്കായി വീണ്ടും തുറന്ന് നാല് ദിവസത്തിനുള്ളിൽ ആണ് ദുരന്തം ഉണ്ടായത് . മോർബി സിവിക് ബോഡിയുമായി 15 വർഷത്തെ കരാർ ആണ് കമ്പനി ഒപ്പിട്ടത്. ആ കുറ്റപ്പണികൾക്ക് കുറഞ്ഞത് എട്ട് മുതൽ 12 മാസം വരെ പാലം…
Read Moreഗുജറാത്തില്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞ് 26 മരണം.
അഹമ്മദാബാദ്: ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയില്‍ ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ 26 പേര്‍ മരിച്ചു. വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. രാജ്‌ഘോട്ട്- ഭാവ്നഗര്‍ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. പോലിസ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. അപകടത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു.
Read More