ജി.എസ് പാട്ടീലിന്റെ അനുയായികൾ സിദ്ധരാമയ്യയുടെ വീട്ടിലേക്ക് പ്രതിഷേധ ജാഥ സംഘടിപ്പിച്ചു

ബെംഗളൂരു : മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തര്‍ക്കങ്ങള്‍ക്ക് പിന്നാലെ മന്ത്രി സ്ഥാനത്തിനായും കര്‍ണാടക കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളില്‍ തമ്മിത്തല്ല്. മുതിര്‍ന്ന നേതാവ് എം.ബി. പാട്ടീലിന് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടാണ് ഇപ്പോള്‍ പ്രതിഷേധം ഉടലെടുത്തിരിക്കുന്നത്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന് മുന്നില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവും സംഘടിപ്പിച്ചു. ജി.എസ്. പാട്ടീലിന്റെ അനുയായികള്‍ സംഘടിച്ചെത്തി അദ്ദേഹത്തിന് ഉചിതമായ വകുപ്പിന്റെ മന്ത്രിസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പോലീസ് ബാരിക്കേഡുകള്‍ നിരത്തിയാണ് പ്രതിഷേധക്കാരെ നേരിട്ടത്.

Read More
Click Here to Follow Us