ബെംഗളുരു: മെട്രോയിൽ ക്യു ആർ കോഡ് ഉപയോഗിച്ച് 6 പേർക്ക് വരെ യാത്ര ചെയ്യാവുന്ന ഗ്രൂപ്പ് ടിക്കറ്റ് സംവിധാനം നിലവിൽ വന്നു. ഇതിനാൽ ക്യുആർ കോഡ് ടിക്കറ്റ് മെട്രോ സ്റ്റേഷനിലെ ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ ഗേറ്റിലെ സ്കാനറിൽ ഒരുതവണ സ്കാൻ ചെയ്താൽ മതി. കുടുംബങ്ങൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് പ്രയോജനപ്പെടുന്നതാണ് ഈ സംവിധാനം. വാട്സ്ആപ്പ്, നമ്മ മെട്രോ പേടിഎം, യാത്ര എന്നീ ആപ്പുകളിലൂടെ ടിക്കറ്റ് എടുക്കാം. ഇത്തരം ടിക്കറ്റിൽ നിരക്കിൽ 5% ഇളവ് ലഭിക്കും.
Read MoreTag: group
കർണാടകയിൽ 2000 കോടി നിക്ഷേപിക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്
ബെംഗളൂരു: ലുലു ഗ്രൂപ്പിൽ നിന്ന് 2000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള ധാരണപത്രം കർണാടക സർക്കാർ ഒപ്പ് വച്ചു. സ്വിറ്റ്സർലാൻഡിലെ ദാവോസിൽ നടക്കുന്ന ലോക ഇക്കണോമിക് ഫോറത്തിൽ വച്ചാണ് ധാരണ പത്രം ഒപ്പ് വച്ചത്. 4 ഷോപ്പിംഗ് മാളുകളും ഹൈപ്പർ മാർക്കറ്റുകളും ഭക്ഷണ കയറ്റുമതി യൂണിറ്റുകളും കർണാടകയിൽ ആരംഭിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സാന്നിധ്യത്തിൽ ഒപ്പ് വച്ച കരാർ പ്രകാരം 10000 തൊഴിൽ അവസരങ്ങൾ ലുലു കർണാടകയിൽ ഒരുക്കും.
Read Moreബെംഗളുരുവിലെ എെടി ജീവനക്കാരെ ഒരുപക്ഷേ ഇത് നിങ്ങൾക്കറിയാവുന്ന വ്യക്തിയാകാൻ സാധ്യത; പ്രമുഖ എെടി സ്ഥാപനത്തിലെ യുവ എൻജിനീയർ തീവ്രവാദ സംഘടനയിൽ ചേർന്നു
ബെംഗളുരു: പ്രമുഖ എെടി കമ്പനിയിലെ ജീവനക്കാരൻ തീവ്രവാദ സംഘടനയിൽ ചേർന്നു. ഉൾഫയിൽ ചേർന്നതായാണ് വിവരം. അസം സ്വദേശി അഭിജി്ത് ഗൊഗോയ് ആണ് തോക്കുമേന്തി നിൽക്കുന്ന വീഡിയോ ഫേസ് ബുക്കിലൂടെ പങ്ക് വച്ചത്.
Read More