ബെംഗളുരു: എെടി ജീവനക്കാരനായിരു്ന്ന അജിതാഭ് കുമാറിന്റെ (30) തിരോധാനത്തിൽ സിബിഎെ കേസെടുത്തു കാർ വിത്പനക്കായി വീട്ടിൽ നിന്നിറങ്ങിയ അജിതാഭിനെ കാണാതാകുകയായിരുന്നു. പട്ന സ്വദേശിയും ബെംഗളുരുവിൽ ബ്രിട്ടീഷ് ടെലികോം ജീവനക്കാരനുമായ അജിതാഭിനെ കഴിഞ്ഞ ഡിസംബർ 11 നാണ് കാണാതായത്.
Read MoreTag: from
പോലീസ് ട്രെയിനിയെ കാണാതായി
ബെംഗളുരു: കർണ്ണാടക റിസർവ് പോലീസ് ട്രെയിനിയെകാണാതായി. കലബുറഗി സ്വദേശി ശാന്താറാമിനെയാണ് (23) കാണാതായത്. ഒക്ടോബർ 20 നാണ് ശാന്താറാമിമിനെ ക്യാംപിൽ നിന്ന് കാണാതായത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ജോലിയിൽ നി്ന്നും പിരിഞ്ഞ് പോകുകയാണെന്നു ചൂണ്ടിക്കാട്ടി ശാന്താറാം കത്തു നൽകയിരുന്നു. നഷ്ടപരിഹാരമായി 1 ലക്ഷം രൂപ നൽകണമെന്ന് ബറ്റാലിയനിൽ നിന്ന് അറിയിപ്പ് വന്നിരുന്നു, 50,000 രൂപ ശാന്താറാമിന്റെ സഹോദരൻ അടച്ചിരുന്നു. സഹോദരൻ പണം നൽകിയതിന് തൊട്ടടുത്ത ദിവസം മുതൽ ശാന്താറാമിനെ കാണാതാകുകയായിരുന്നു.
Read Moreകോടിഹള്ളി നരസിംഹ; പോരുകാളക്ക് പൊന്നും വില: വിറ്റ് പോയത് 10 ലക്ഷത്തിന്
ഹാവേരി: പൊന്നും വിലക്ക് കാളയെ സ്വന്തമാക്കി സേലം സ്വദേശി സെൽവം. കോടിഹള്ളി നരസിംഹ എന്നറിയപ്പെടുന്ന കാളയ്ക്കാണ് സെൽവം 10 ലക്ഷം മുടക്കിയത്. തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിനായാണ് പോരുകാളയെ വിറ്റത്. ഹാവേരി ജില്ലയിലെ ബെദഗി താലൂക്കില െ കർഷകനായ രേവണ്ണസിദ്ധപ്പയുടെ ഉടമസ്ഥതയിലാണ് കോടിഹള്ളി നരസിംഹ ഉണ്ടായിരുന്നത്. അമരാവതി ഇനത്തിൽ പെട്ട കാളയാണ് വിറ്റുപോയ നരസിംഹ. ഇതിന് മുൻപും കാളപ്പോരിൽ മിന്നും പ്രകടനങ്ങൾ സ്വന്തമാക്കിയിട്ടുള്ള കാളയാണ് നരസിംഹ എന്ന കോടിഹളളി നരസിംഹ. 600 കിലോയോളം ഭാരവും അഞ്ചടി അടുത്ത് ഉയരവും ഈ കാളയുടെ സവിശേഷതയാണ്.
Read Moreടാക്സികളിൽ ചൈൽഡ് ലോക്ക് വേണ്ട; സംവിധാനം സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർധിപ്പിപ്പിക്കുന്ന സാഹചര്യത്തിൽ
ബെംഗളൂരു : സ്ത്രീസുരക്ഷ ഉയർത്തുന്നതിന്റെ ഭാഗമായി ടാക്സികളിലെ ചൈൽഡ് ലോക്ക് നീക്കാൻ ഭേദഗതി ബില്ലുമായി സർക്കാർ രംഗത്ത്. വെബ്ടാക്സികൾ ഉൾപ്പെടെ എല്ലാ ടാക്സികളിലെയും ചൈൽഡ് ലോക്ക് നീക്കം ചെയ്യാൻ കർണാടക മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള വിജ്ഞാപനമാണ് സർക്കാർ തയാറാക്കിയത്. ഭേദഗതിയുടെ പകർപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു.ബില്ലിൽ ആക്ഷേപമോ, നിർദേശമോ അറിയിക്കാൻ പൊതുജനങ്ങൾക്കു 30 ദിവസം അനുവദിച്ചിട്ടുണ്ട്. ഈ സംവിധാനം ടാക്സികളിൽ സ്ത്രീ യാത്രക്കാരുടെ സുരക്ഷയ്ക്ക് വൻ ഭീഷണിയായി മാറിയിരുന്നു. വാഹനത്തിന്റെ ഡ്രൈവർ ചൈൽഡ് ലോക്ക് ഓണാക്കിയാൽ സ്ത്രീകൾക്ക് കാറിന്റെ വാതിൽ തുറക്കാൻ കഴിയില്ലെന്നതാണ്…
Read Moreബെംഗളൂരു സ്ഫോടനക്കേസ് പ്രതി അറസ്റ്റിൽ; പിടിയിലായത് തടിയന്‍റവിട നസീറിന്‍റെ കൂട്ടാളി സലീം
ബെംഗളൂരു: ബെംഗളൂരു സ്ഫോടനക്കേസ് പ്രതി അറസ്റ്റിലായി. പ്രതി സലീമാണ് പിടിയിലായത്. കണ്ണൂരിലെ പിണറായിയില്‍ നിന്നാണ് ബുധനാഴ്ച രാത്രിയോടെ ഇയാള്‍ പിടിയിലായത്. കേസിലെ പ്രധാന പ്രതിതടിയന്‍റവിട നസീറിന്‍റെ കൂട്ടാളിയാണ് പിടിയിലായ സലീം. ഏകദേശം പത്ത് വർഷത്തോളമായി എന്‍ഐഎ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയടക്കമുള്ള ഉദ്യാഗസ്ഥര്‍ സലീമിനെ തലശ്ശേരിയില്‍ ചോദ്യം ചെയ്യുകയാണ്. അബ്ദുല്‍ നാസര്‍ മദനി, തടയന്റവിട നസീര്‍ എന്നിവരുൾപ്പെട്ട ബെംഗളൂരു സ്ഫോടനക്കേസ് 2008 ജൂലായ് 25ന് ആയിരുന്നു നടന്നത്. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും…
Read More