ബെംഗളൂരു: രക്ഷിതാക്കൾ വഴക്കുപറയുന്നതിൽ നിന്ന് രക്ഷപ്പെടാൻ എട്ടുവയസ്സുകാരി പറഞ്ഞ കള്ളം വിനയായത് ഭക്ഷണവിതരണ ആപ്പിന്റെ ഡെലിവറി ജീവനക്കാരന്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ പാർപ്പിട സമുച്ചയത്തിലാണ് സംഭവം. ടെറസ്സിൽപോയി കളിച്ചത് ചോദ്യംചെയ്ത രക്ഷിതാക്കളോട് തന്നെ ഭക്ഷണവിതരണക്കാരൻ ടെറസ്സിലേക്ക് ബലമായി കൊണ്ടുപോയെന്നായിരുന്നു കുട്ടിയുടെ വിശദീകരണം. ഇതു വിശ്വസിച്ച് പാർപ്പിട സമുച്ചയത്തിലേക്ക് വന്ന ഭക്ഷണവിതരണക്കാരെ മുഴുവൻ സുരക്ഷാജീവനക്കാർ തടഞ്ഞുനിർത്തി പരിശോധിച്ചു. ഇതിനിടയിൽ തന്നെ ടെറസ്സിലേക്ക് കൊണ്ടുപോയി എന്ന് കുട്ടി പറഞ്ഞ ജീവനക്കാരനെ കുട്ടി തിരിച്ചറിയുകയും ചെയ്തതോടെ അസം സ്വദേശിയായ ജീവനക്കാരന് ക്രൂരമായ മർദനവും ഏൽക്കേണ്ടിവന്നു. തുടർന്ന് ഇയാളെ പോലീസെത്തി…
Read MoreTag: food delivery
നായ ഓടിച്ചു; മൂന്നാം നിലയിൽ നിന്ന് ചാടിയ ഡെലിവറി ബോയ് ഗുരുതരാവസ്ഥയിൽ
ഹൈദരാബാദ്: ഫുഡ് ഡലിവെറിക്ക് പോയ വീട്ടിലെ വളർത്തു നായ പിന്തുടരാൻ തുടങ്ങിയപ്പോൾ ഭയന്ന് ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയ 23 കാരനായ ഫുഡ് ഡെലിവറി ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ ജനുവരി 11 ബുധനാഴ്ച രാത്രിയാണ് സംഭവം. ഫുഡ് ഡെലിവറി ആപ്പ് സ്വിഗ്ഗിയിൽ ജോലി ചെയ്യുന്ന മുഹമ്മദ് റിസ്വാൻ (23) പാഴ്സൽ ഡെലിവറി ചെയ്യാൻ ബഞ്ചാര ഹിൽസിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലേക്ക് പോയതായിരുന്നു. ഡെലിവറി ബോയ് ലുംബിനി റോക്ക് കാസിൽ അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിലേക്കാണ് പോയതെന്ന് പോലീസ് പറഞ്ഞു.…
Read Moreബെംഗളൂരുവിലെ ഇ-കൊമേഴ്സ് ഭീമൻ ഫുഡ് ഡെലിവറി ബിസിനസ്സ് നിർത്തുന്നു.
ബെംഗളൂരു: ആമസോൺ ഇന്ത്യയിൽ പരീക്ഷിച്ചുകൊണ്ടിരുന്ന ഒരു ഫുഡ് ഡെലിവറി ബിസിനസ്സ് അടച്ചുപൂട്ടുമെന്ന് ഇ-കൊമേഴ്സ് ഭീമൻ വെള്ളിയാഴ്ച അറിയിച്ചു, രാജ്യത്തെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠന പ്ലാറ്റ്ഫോം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് ഈ അറിയിപ്പുമായി ആമസോൺ രംഗത്ത് വന്നിരിക്കുന്നത്. കോവിഡ് -19 പാൻഡെമിക് സമയത്ത് വെർച്വൽ ലേണിംഗിന്റെ കുതിച്ചുചാട്ടത്തിനിടയിൽ കഴിഞ്ഞ വർഷം ആദ്യം ആരംഭിച്ച ആമസോൺ അക്കാദമി പ്ലാറ്റ്ഫോം ഇന്ത്യയിൽ അടച്ചുപൂട്ടുകയാണെന്ന് ആമസോൺ വ്യാഴാഴ്ച അറിയിച്ചു. ശേഷമാണ് കമ്പനി ബെംഗളൂരുവിൽ പരീക്ഷിച്ചുകൊണ്ടിരുന്ന ബിസിനസായ ആമസോൺ ഫുഡ് നിർത്തലാക്കുമെന്ന് അറിയിച്ചത്. വാർഷിക പ്രവർത്തന…
Read Moreഡെലിവറി ചെയ്യാൻ ആളുകളെ കിട്ടാനില്ല, പ്രതിസന്ധിയിലായി കമ്പനികൾ
ബെംഗളൂരു: ഡെലിവറി ചെയ്യാന്‍ ആളുകളെ കിട്ടാനില്ലാത്തത് ഫുഡ് ഡെലിവറി, ഗ്രോസറി ഡെലിവറി കമ്പനികള്‍ പ്രതിസന്ധിയിൽ ആളുകള്‍ കൂടുതലായി ഓണ്‍ലൈന്‍ ഡെലിവറി കമ്പനികളെയാണ് ആശ്രയിച്ചു വരുന്നത്. സൊമാറ്റോ, സ്വിഗ്ഗി, സെപ്റ്റോ തുടങ്ങി പ്രമുഖ കമ്പനികളെല്ലാം ഡെലിവറി ബോയ്സിന്റെ ലഭ്യത കുറവ് നേരിടുന്നുണ്ടെന്നാണ് വിപണിയില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട്. ഈ മേഖലയിലെ കമ്പനികളെല്ലാം ഗിഗ് വര്‍ക്കേഴ്സ് എന്നറിയപ്പെടുന്ന ഫ്രീലാന്‍സായി ജോലി ചെയ്യുന്നവരെയാണ് ഡെലിവറി രംഗത്ത് കൂടുതലായും നിയമിച്ചിരുന്നത്. സ്ഥിര ജോലിക്കാരല്ലാത്തതു കൊണ്ടു തന്നെ അവര്‍ക്ക് തൊഴിലാളികളുടേതായ ആനുകൂല്യങ്ങളൊന്നും നല്‍കേണ്ടിയിരുന്നില്ല. എന്നാല്‍ ഇന്ധനവിലയില്‍ ഉണ്ടായ വര്‍ധനവും പണപ്പെരുപ്പം സൃഷ്ടിക്കുന്ന…
Read Moreസ്വിഗ്ഗി, സൊമാറ്റോ എന്നിവയ്ക്കെതിരെ സിസിഐ അന്വേഷണം
ഡൽഹി : സൊമാറ്റോ, സ്വിഗ്ഗി നടത്തിപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ. അമിത ചാര്‍ജിംഗ്, അധികം കാലതാമസമെടുത്തുള്ള പേയ്മെന്റ് അമിതമായ കമ്മീഷന് എന്നിവയാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. നാഷണല്‍ റസ്റ്റോറന്റ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം. സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും പെരുമാറ്റവുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ ഇത്തരത്തിലൊരു കേസ് നിലവിലുണ്ടെന്നും സിസിഐ പറഞ്ഞു. ഓണ്‍ലൈന്‍ ഫുഡ് പ്ലാറ്റ്ഫോമുകളുടെ ഭാഗത്തു നിന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ 2002-ലെ കോംപറ്റീഷന്‍ ആക്റ്റിന്റെ വ്യവസ്ഥകളിൽ ലംഘനം നടത്തുന്നുണ്ടോ എന്നന്വേഷിക്കാന്‍ രാജ്യത്തുടനീളമുള്ള 50,000-ലധികം റസ്റ്റോറന്റ് ഓപ്പറേറ്റര്‍മാരെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് എന്‍ആര്‍എഐ.…
Read Moreട്രെയിനിൽ ഇനി പുസ്തകവും ഭക്ഷണവും വിരൽതുമ്പിൽ
മുംബൈ: ഇനി തീവണ്ടി യാത്രയ്ക്കിടയില്‍ നിങ്ങൾക്ക് പുസ്തകം വായിക്കണമെന്ന് തോന്നിയാല്‍ അത് നിങ്ങളുടെ സീറ്റിലെത്തും. പുസ്തകം മാത്രമല്ല, ഭക്ഷണമോ സൗന്ദര്യവര്‍ധക വസ്തുക്കളോ എന്തുമായി കൊള്ളട്ടെ മൊബൈല്‍ ആപ്പ് വഴി ആവശ്യപ്പെട്ടാല്‍ മാത്രം മതി. ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുകയാണ് റെയിൽവേ ലക്ഷ്യമിടുന്നത്. കോച്ചുകളില്‍ വൈഫൈ സൗകര്യവും ലഭ്യമാവും. മുംബൈ-വാരാണസി മഹാനഗരി എക്സ്പ്രസിലാണ് ഈ മൊബൈല്‍ ആപ്പ് ആദ്യം പരീക്ഷിക്കുന്നത്. ആദ്യ പരീക്ഷണത്തിനു ശേഷം എല്ലാ യാത്രക്കാർക്കും ആപ്പ് ലഭ്യമാക്കാനുള്ള സൗകര്യമൊരിക്കും. റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതോടെ മധ്യ റെയില്‍വേയുടെ മുംബൈ ഡിവിഷന് പദ്ധതി നടപ്പാക്കാനുള്ള…
Read More