ബെംഗളൂരു: ബി.ജെ.പിയുടെ മോശം സമീപനം കാരണമാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് ബി.ജെ.പി മുന്‍ നേതാവ് ജഗദീഷ് ഷെട്ടര്‍. കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു ശേഷം രാഹുല്‍ ഗാന്ധിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഷെട്ടറുടെ പ്രതികരണം. പാര്‍ട്ടി നേതാവായ രാഹുലുമായി ഒരുപാട് പ്രശ്നങ്ങള്‍ സംസാരിച്ചുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഷെട്ടര്‍ പറഞ്ഞു. കര്‍ണാടകയില്‍ അഞ്ചു വര്‍ഷം ബി.ജെ.പി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് മോശം സമീപനമാണ് അവരില്‍ നിന്ന് ലഭിക്കുന്നത്. നിക്ഷിപ്ത താല്‍പര്യമുള്ള ചിലര്‍ കര്‍ണാടകയിലെ ബി.ജെ.പിയെയും സര്‍ക്കാറിനെയും നിയന്ത്രിക്കുകയാണെന്നും ഷെട്ടര്‍ ആരോപിച്ചു. നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ…
Read More