ബെംഗളൂരു: മഗഡി റോഡ് മെട്രോ സ്റ്റേഷനിലേക്ക് ട്രെയിനിൽ കയറാൻ കാത്തുനിൽക്കവെ കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ഇരുപതുകാരി കുഴഞ്ഞുവീണു. യുവതിയെ കണ്ണിംഗ്ഹാം റോഡിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 7.30 ഓടെ സഹപ്രവർത്തകർക്കൊപ്പം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയെന്ന് മെട്രോ വൃത്തങ്ങൾ അറിയിച്ചു. രക്തസമ്മർദ്ദം വളരെ കുറഞ്ഞതോടെ പെൺകുട്ടി പെട്ടെന്ന് ബോധരഹിതയായി വീഴുകയായിരുന്നു., പെൺകുട്ടിക്ക് വിറയൽ ഉണ്ടായിരുന്നതായും കൂടെയുള്ളവർ അവളുടെ ബോധം വീണ്ടെടുക്കാൻ സഹായിക്കാൻ പെൺകുട്ടിയുടെ കൈകളും കാലുകളും തടവാൻ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന്ബ ഹളം ശ്രദ്ധയിൽപ്പെട്ട മെട്രോ അധികൃതർ…
Read More