ബെംഗളുരു; കരാർ അടിസ്ഥാനത്തിൽ ഇറക്കുന്ന ഇലക്ട്രിക് ബസുകളിൽ ആദ്യത്തേത് ഇന്ന് ബെംഗളുരുവിലെത്തും. ബെംഗളുരു സ്മാർട്ട് സിറ്റി പദ്ധതിയിൽ പെടുത്തി 90 നോൺ എസി ഇ ബസുകൾ ഇറക്കാൻ എൻടിപിസി വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡിനാണ് കരാർ ലഭിച്ചത്.. പരീക്ഷണ സർവ്വീസിനുള്ള ബസാണ് ഇന്നെത്തുന്നത്. 9 മീറ്റർ നീളമുള്ള ബസിൽ 30- 35 പേർക്ക് ഇരുന്ന് യാത്ര ചെയ്യാനാകും. മിനി ബസ് ആയതിനാൽ ഇടറോഡുകളിലൂടെയും സർവ്വീസ് നടത്താനാകും. പരീക്ഷണ സർവ്വീസ് വിജയകരമായി മാറിയാൽ വർഷാവസാനത്തോടെ ഘട്ടം ഘട്ടമായി ബാക്കി ഇ ബസുകളും ഇറക്കും. ഡ്രൈവറെയും കരാർ…
Read MoreTag: e
ഫയലുകളുടെ കൈമാറ്റം; ഇ ഓഫീസ് സംവിധാനം കർശനമാക്കുന്നു
ബെംഗളുരു; ഈ വരുന്ന ഒക്ടോബർ ഒന്നു മുതൽ കലക്ടർമാരും, കൂടാതെ ജില്ലാ പഞ്ചായത്ത് സിഇഒമാരും ഫയലുകളും നിവേദനങ്ങളും അടക്കമുള്ളവ ഇ ഓഫീസ് സോഫ്റ്റ്വെയറിലൂടെ മാത്രം അതാത് വകുപ്പ് സെക്രട്ടറിമാർക്ക് കൈമാറാൻ നിർദേശം. ചീഫ് സെക്രട്ടറി പി, രവി കുമാറിന്റെ ഉത്തരവിൽ ഫയലുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുകയാണ് വേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പേപ്പർ ലാഭവും, ഫയൽ നീങ്ങുവാനുള്ള കാലതാമസവും ഇതിലൂടെ പരിഹരിക്കപ്പെടും. പല വകുപ്പുകളിലും തലങ്ങളിലുമായി ഏറെ നാളുകളായി ഫയലുകൾ അടക്കമുള്ളവ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി വേഗത്തിലാക്കിയത്.
Read More