പാത്രങ്ങളിൽ ഒളിപ്പിച്ച ഒൻപത് കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

ബെംഗളൂരു : ശനിയാഴ്ച ബെംഗളൂരുവിലെ എയർ കാർഗോയിൽ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ രാജ്യാന്തര വിപണിയിൽ നിന്ന് 9.23 കോടി രൂപ വിലമതിക്കുന്ന 46.799 കിലോഗ്രാം എഫിഡ്രിൻ കണ്ടെടുത്തു. ഓസ്‌ട്രേലിയയിലേക്ക് കയറ്റുമതി ചെയ്യാനാണ് മയക്കുമരുന്ന് അടുക്കളയിലെ പാത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. “എയർ കൊറിയർ വഴി നിരോധിത വസ്തുക്കൾ കടത്താൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു,” തുടർന്ന് നടത്തഹിയാ പരിശോധനയിൽ ആണ് മയക്കുമരുന്ന് പിടികൂടിയത് ഉദ്യോഗസ്ഥൻ പറഞ്ഞു. “ടിപ്പ് ഓഫിന്റെ അടിസ്ഥാനത്തിൽ, ഞങ്ങൾ ചരക്കുകൾ നന്നായി സ്കാൻ ചെയ്യുകയും പാത്രങ്ങളുടെ…

Read More

1.8 കോടി വിലമതിക്കുന്ന മയക്കുമരുന്ന് പാഴ്‌സൽ; നൈജീരിയൻ പൗരൻ പിടിയിൽ

ബെംഗളൂരു: ജർമ്മനിയിൽ നിന്നുള്ള 1.8 കോടി രൂപ വിലമതിക്കുന്ന 2.6 കിലോഗ്രാം നിരോധിത ലഹരിവസ്തുക്കൾ എക്‌സ്‌റ്റസി ഗുളികകൾ എന്നറിയപ്പെടുന്ന എംഡിഎംഎ മയക്കുമരുന്ന് അടങ്ങിയ പാഴ്‌സൽ ബെംഗളൂരുവിലെ ഫോറിൻ പോസ്റ്റ് ഓഫീസിൽ (എഫ്‌പിഒ) കണ്ടെത്തി. ഡാർക്ക്‌വെബിലൂടെ ഓർഡർ ചെയ്‌തതായി സംശയിക്കുന്ന പാഴ്‌സൽ ഏറ്റുവാങ്ങാൻ എത്തിയ നൈജീരിയക്കാരനെ ബെംഗളൂരു കസ്റ്റംസ് പിടികൂടി. പിങ്ക്, നീല, മഞ്ഞ നിറങ്ങളിലുള്ള എക്‌സ്റ്റസി ഗുളികകൾ അടങ്ങിയ പാഴ്‌സൽ ജർമ്മനിയിലെ അജ്ഞാത വിലാസത്തിൽ നിന്ന് അയച്ചതിനെത്തുടർന്ന് വ്യാഴാഴ്ച ചാമരാജ്പേട്ടിലെ എഫ്‌പിഒയിൽ എത്തിയതായി വൃത്തങ്ങൾ അറിയിച്ചു. കസ്റ്റംസ് സംഘം പാഴ്‌സൽ സ്‌കാൻ ചെയ്യുകയും അതിന്റെ…

Read More

201 കിലോ കഞ്ചാവുമായി ബെംഗളൂരുവിൽ യുവാക്കൾ പിടിയിൽ

ബെംഗളൂരു : കഴിഞ്ഞയാഴ്ച നടന്ന വൻ പരിശോധനയിൽ, പ്രാദേശിക കച്ചവടക്കാർക്ക് വിൽക്കുന്നതിനായി വൻതോതിൽ കഞ്ചാവ് ബെംഗളൂരുവിലേക്ക് കൊണ്ടുവരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് നടത്തിയ പരിശോധനയിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള നാല് യുവാക്കളെ സൗത്ത് ഡിവിഷൻ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ഗോദാവരി ജില്ലക്കാരായ പട്ടം പോത്തയ്യ (19), പള്ളം വരപ്രസാദ് (19), കൊണ്ടാജി പ്രസാദ് (19), വിശാഖപട്ടണം ജില്ലയിൽ നിന്നുള്ള വന്തല രമേശ് (19) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.

Read More

കോവിഡ് കാലത്ത് സംസ്ഥാനത്തെ ലഹരി ഇടപാടുകൾ വർധിച്ചു

ബെംഗളൂരു: കോവിഡ് മഹാമാരിക്കാലത്ത് സംസ്ഥാനത്ത് ലഹരി ഇടപാടുകൾ വർധിച്ചു. ലോക്ഡൗൺ സമയത്തുൾപ്പെടെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കുതിച്ചുയർന്നതായി ബെംഗളൂരു സിറ്റി പോലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ഒക്ടോബർ ഏഴുവരെ സംസ്ഥാനത്ത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട് 3337 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 4210 പേർ അറസ്റ്റിലായി. 3255 കിലോഗ്രാം ലഹരിമരുന്നുകൾ പിടിച്ചെടുത്തു. ബെംഗളൂരുവിൽ കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കിടയിൽ ഏറ്റവുംകൂടുതൽ കേസുകൾ റിപ്പോർട്ടുചെയ്തത് 2021-ലാണ്. 2019-ൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് 768 കേസുകളും 2020-ൽ 2766 കേസുകളുമാണ് റിപ്പോർട്ടുചെയ്തത്. ഈവർഷം തീരാൻ രണ്ടരമാസം കൂടിയുള്ളതിനാൽ…

Read More

ഒളിവിലായിരുന്ന മയക്കുമരുന്ന് കേസിലെ പ്രതിയെ പോലീസ് പിടികൂടി

ബെംഗളൂരു: ബീഹാർ സ്വദേശിയും 54 കാരനുമായ മയക്കുമരുന്ന് കച്ചവടക്കാരനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു, 2019 മുതൽ ഇയാൾ ഒളിവിലാണ്, 2009-ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായ പ്രതി ശിക്ഷിക്കപ്പെട്ടിരുന്നു, പ്രതിയുടെ ഭാര്യയുടെ പേരിൽ നിരവധി സ്വത്തുക്കൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഈ സ്വത്തുക്കൾ പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. അനേക്കലിന് സമീപമുള്ള സ്ഥലങ്ങൾ, ടാറ്റ സ്കോർപിയോ, മൂന്ന് ബെഡ്റൂം ഫ്ലാറ്റ് എന്നിവ ഉൾപ്പെടുന്നതാണ് വസ്തുവകകൾ. കൂടാതെ, പ്രതിയുടെയും ഭാര്യയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിൽ നിന്ന് 9.7 ലക്ഷം രൂപ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. പ്രതിയുടെ…

Read More

മയക്കുമരുന്ന് കേസ്; പ്രമുഖ നടി അറസ്റ്റിൽ !

ബെംഗളൂരു : നഗരത്തിൽ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ (എൻ.സി.ബി) നടത്തിയ റെയ്‌ഡിൽ കഞ്ചാവ് കൈവശം വെച്ചതിനു കന്നഡ നടിയും മോഡലുമായ സോണിയ അഗർവാളിനെ കസ്റ്റഡിയിലെടുത്തു. നടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 40 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. തൊട്ടു പിന്നാലെ നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് നടിയെ കസ്റ്റഡിയിലെടുത്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മയക്കുമരുന്നുമായി നഗരത്തിൽ അറസ്റ്റിലായ നൈജീരിയൻ പൗരനിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയത്. ഇവരെ കൂടാതെ ഡി.ജെ.പാർട്ടി സംഘാടകനായ വചൻ ചിന്നപ്പ, വ്യവസായി…

Read More

നഗരത്തിലെ സെലിബ്രറ്റികളുടെ വീടുകളിൽ പോലീസിന്റെ മിന്നൽ റൈഡ്

ബെംഗളൂരു: നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള നൈജീരിയൻ പൗരന്മാർ ഉൾപ്പെട്ട മയക്കുമരുന്ന് സംഘം അറസ്റ്റിലായതോടു കൂടി ബെംഗളൂരു നഗരത്തിലെ പല സെലിബ്രേറ്റികളുടെ വീടുകളിലും ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ പോലീസ് ഇന്ന് രവിലെ ഒരേസമയം റെയ്ഡ് നടത്തുകയും ഇവരുടെ വീടുകളിൽ നിന്ന് നിരോധിച്ച ലഹരി വസ്തുക്കൾ കണ്ടെത്തുകയും ചെയ്തു. പ്രമുഖ നടി സോണിയ അഗർവാൾ, ഡിജെ വച്ചൻ ചിന്നപ്പ, സംരംഭകനായ ഭരത് എന്നിവരുടെ വീടുകളിലും പോലീസ് റൈഡ് നടത്തി. പോലീസ് റിപോർട്ടുകൾ പ്രകാരം പല സെലിബ്രിറ്റികളും ഏതാനും ദിവസങ്ങൾക്ക് മുമ്പ് മയക്കുമരുന്ന് കടത്തൽ കേസിൽ അറസ്റ്റിലായ നൈജീരിയൻ…

Read More

മയക്കു മരുന്ന് ഉപയോഗം വൻ തോതിൽ; സഞ്ജനയും രാഗിണിയും മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു

ബെംഗളൂരു: കന്നഡ ചലച്ചിത്ര മേഖലയില്ലെ മയക്കുമരുന്ന് ഉപയോഗം വാൻ തോതിൽ വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചിലര്‍ മയക്കുമരുന്ന് സ്ഥിരം ഉപയോഗിക്കാറുള്ളതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യെക്തമാക്കി. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ കമല്‍ പന്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നിരുന്നത്. കന്നഡയിലെ ചലച്ചിത്ര നടിമാരായ സഞ്ജന ഗല്‍റാണി, രാഗിണി ദ്വിവേദി അതോടൊപ്പം പാര്‍ട്ടി ഓര്‍ഗനൈസര്‍ വിരേന്‍ ഖന്ന, മുന്‍ മന്ത്രി അന്തരിച്ച ജീവരാജ് ആല്‍വയുടെ മകന്‍ ആദിത്യ ആല്‍വ എന്നിവരും മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായവരുടെ പട്ടികയിൽ ഉള്‍പ്പെടുന്നു. പ്രതികളുടെ മുടിയുടെ സാമ്പിളുകള്‍…

Read More

ആഫ്രിക്കൻ പൗരന്മാരുടെ പ്രതിഷേധ ധർണ; പോലീസ് ഇടപെടലിനെ പ്രശംസിച്ച് മുഖ്യമന്ത്രി

ബെംഗളൂരു: ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശ പ്രകാരം നഗരത്തിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആഫ്രിക്കൻ പൗരൻ ജോൺ (27) പോലീസ് കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ട സംഭവം ഇനി ബെംഗളൂരു സിറ്റി പോലീസിന്റെ സി.ഐ.ഡി വിഭാഗം അന്വേഷിക്കുമെന്ന് കമ്മിഷണർ കമൽ പന്ത് അറിയിച്ചു . ജോൺ കസ്റ്റഡിയിൽ വെച്ച് ഹൃദായാഘാദം മൂലമാണ് മരണപെട്ടതെന്നു പോലീസ് പറഞ്ഞു. ജോണിന്റെ ശരീരത്തിൽ യാതൊരുവിധ പരിക്കുകളുമില്ലെന്ന് മൃതദേഹം പരിശോധന നടത്തിയ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജോണിന്റെ മരണത്തെ തുടർന്ന് നഗരത്തിൽ ആഫ്രിക്കൻ പൗരന്മാർ നടത്തിയ പ്രതിഷേധവും പോലീസ് സ്റ്റേഷൻ ധർണയും അക്രമാസക്തമായി.…

Read More
Click Here to Follow Us