ബെംഗളൂരു: കെങ്കേരിക്ക് സമീപം ബിഎം കാവലിലെ ഫാംഹൗസിൽ സ്ഫോടക വസ്തു കടിച്ച ഡോബർമാൻ മരിച്ചു. 11 ഏക്കർ വിസ്തൃതിയുള്ള ഫാം ഹൗസിന്റെ ഉടമയ്ക്ക് രണ്ട് ഡോബർമാൻമാരുൾപ്പെടെ നാല് നായ്ക്കളെയാണ് സംരക്ഷിക്കാൻ ഉണ്ടായിരുന്നത്. നായ ചത്തതിനെ തുടർന്ന് ഉടമ ബി കെ ചേതൻ കുമാർ പോലീസിൽ പരാതി നൽകി. കാട്ടുപന്നികളെ കൊല്ലാൻ ശ്രമിക്കുന്ന വന്യജീവി വേട്ടക്കാരോ സ്ഫോടകവസ്തു, മാംസപന്തങ്ങൾക്കുള്ളിൽ നിറച്ച് പരിസരത്തേക്ക് എറിഞ്ഞിട്ടുണ്ടാകുമെന്നാണ് പോലീസ് സംശയിക്കുന്നത്. 1908ലെ സ്ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച രാവിലെ 9.30 ഓടെ നായ്ക്കളെ അഴിച്ചുവിട്ടതിനെ തുടർന്നാണ് സംഭവം നടന്നതെന്ന് കുമാർ…
Read More