ചെന്നൈ : വിവാഹദിനത്തിൽ വിലകൂടിയ സമ്മാനങ്ങളാണ് നവദമ്പതികള്‍ക്ക് ലഭിക്കുക. ചിലര്‍ സ്വര്‍ണം വരെ നല്‍കും. എന്നാല്‍, തമിഴ്നാട്ടിലെ ഈ കല്യാണത്തിന് നവദമ്പതികള്‍ക്ക് കിട്ടിയ സമ്മാനം തികച്ചും വ്യത്യസ്തമാണ്, പ്രതിദിനം ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കെ വിവാഹ ചടങ്ങിനെത്തിയവര്‍ നവദമ്പതികള്‍ക്ക് സമ്മാനമായി നല്‍കിയത് പെട്രോളും ഡീസലും. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിലെ ചെയ്യൂരിലാണ് വ്യത്യസ്തമായ സമ്മാനം ദമ്പതികള്‍ക്ക് ലഭിച്ചത്. ഗിരീഷ് കുമാര്‍-കീര്‍ത്തന എന്നിവരുടെ വിവാഹത്തിന് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും പതിവില്‍ നിന്ന് വിപരീതമായി ഓരോ ലിറ്റര്‍ പെട്രോളും ഡീസലും ദമ്പതികള്‍ക്ക് സമ്മാനമായി നല്‍കി. ഇരുവരും സന്തോഷത്തോടെ സമ്മാനം സ്വീകരിക്കുകയും ചെയ്തു.…
Read More