ബധിര വിമുക്ത കർണാടക: കോക്ലിയർ ഇംപ്ലാന്റ് പദ്ധതി ഇന്ന് ആരംഭിക്കും

ബെംഗളൂരു: ജന്മനാ ബധിരരായ കുട്ടികൾക്കായി 2022-23 ബജറ്റിൽ പദ്ധതിയിട്ടിരിക്കുന്ന കോക്ലിയർ ഇംപ്ലാന്റ് പദ്ധതി ഇന്ന് ആരംഭിക്കും. നിലവിൽ ഇതിനായി സംസ്ഥാനത്ത്‌ മൂന്ന് ആശുപത്രികളാണ് എംപാനൽ ചെയ്തിട്ടുള്ളത്, തുടർന്നും കൂടുതൽ ആശുപത്രികൾ ഉടൻ കണ്ടെത്തുമെന്നും സർക്കാർ വ്യക്തമാക്കി. കണക്കുകൾ പ്രകാരം 0-6 വയസ്സിനിടയിലുള്ള 1,939 കുട്ടികളാണ് ശ്രവണ വൈകല്യം ബാധിച്ചിരിക്കുന്നത്. ഇവരിൽ, 652 കുട്ടികളെ ജന്മനാ ശ്രവണ വൈകല്യമുള്ളവരാണെന്നാണ് കണ്ടെത്തൽ. ബധിര രഹിത കർണാടക എന്ന കാഴ്ചപ്പാടോടെ 32 കോടി രൂപ അനുവദിച്ച ഈ പദ്ധതിയിൽ ജന്മനാ ബധിരരായ 500 കുട്ടികൾക്കായി കോക്ലിയർ ഇംപ്ലാന്റ് സ്ഥാപിക്കും.…

Read More
Click Here to Follow Us