ബെംഗളൂരു : സംസ്ഥാനത്തെ സർക്കാരിൻറെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ‘ഗൃഹ ജ്യോതി’. സംസ്ഥാനത്തെ മുഴുവൻ വീടുകളിലും സൗജന്യമായി വൈദ്യുതി വിതരണം ചെയ്യുന്ന ബൃഹത്തായ പദ്ധതി. എന്നാൽ ഈ പദ്ധതി നടപ്പിലാക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് മംഗളൂരുവിലെ ഒരു കുടുംബത്തിന് ഇലക്ട്രിസിറ്റി ബിൽ വന്നിരിക്കുന്നത്. ഉള്ളാൽ സ്വദേശി സദാശിവ തങ്ങൾക്ക് ലഭിച്ച ഇലക്ട്രിസിറ്റി ബിൽ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. ഏഴ് ലക്ഷം രൂപയുടെ ബില്ലാണ് ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരൻ സദാശിവയെ ഏൽപ്പിച്ചത്. 99,338 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ…
Read More