കൊല്ലം: പൊറോട്ടയും ബീഫും കടം നൽകാതിരുന്നതിനെ തുടർന്ന് ഭക്ഷണ സാധനങ്ങളിൽ മണ്ണ് വാരിയിട്ടതായി പരാതി. എഴുകോണിലെ അക്ഷരാ ഹോട്ടലിലാണ് സംഭവം. സംഭവത്തിൽ ചിറ്റാകോട് പുത്തൻനട ക്ഷേത്രത്തിന് സമീപം കെ എസ് നിവാസിലെ അനന്തു(33)വിനെ കൊല്ലം എഴുകോൺ പോലീസ് അറസ്റ്റ് ചെയ്‌തു. മാറനാട് സ്വദേശികളായ രാധയും മകൻ തങ്കപ്പനും ചേർന്നാണ് ഹോട്ടൽ നടത്തുന്നത്. ഹോട്ടലിലെത്തിയ യുവാവ് പൊറോട്ടയും ബീഫ് കറിയും കടമായി ആവശ്യപ്പെട്ടു. എന്നാൽ മുൻപ് വാങ്ങിയതിന്റെ പണം തരാതെ ഇനി കടമായി ഭക്ഷണം തരില്ലെന്ന് പറഞ്ഞതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കടയുടമ രാധയെ ദേഹോപദ്രവം ചെയ്യുകയും…
Read MoreTag: crime
നബിദിന റാലിക്ക് നേരെ കല്ലേറ്; 40 പേർ അറസ്റ്റിൽ
ബെംഗളൂരു: ശിവമൊഗ്ഗയിൽ നബിദിന റാലിക്ക് നേരെ കല്ലേറിഞ്ഞ കേസിൽ 40 പേർ അറസ്റ്റിൽ. നഗരത്തിലെ ശാന്തിനഗറിനടുത്തുള്ള റാഗിഗുഡ്ഡ പ്രദേശത്ത് ഞായറാഴ്ച നടന്ന റാലിക്കിടെയാണ് അക്രമം നടന്നത്. സംഭവത്തെ തുടര്‍ന്ന് ഐപിസി സെക്ഷൻ 144 പ്രകാരം നഗരത്തില്‍ അധികൃതര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 40 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കല്ലേറില്‍ ചില വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും പോലീസിന് നേരെയും കല്ലെറിഞ്ഞതായും എല്ലാവരോടും പരാതി നല്‍കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും…
Read Moreപള്ളിയിൽ അതിക്രമിച്ച് കയറി മുദ്രാവാക്യം വിളിച്ച രണ്ടു പേർ അറസ്റ്റിൽ
ബെംഗളൂരു: പള്ളിയിൽ അതിക്രമിച്ച് കയറി ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ച രണ്ടു പേർ അറസ്റ്റിൽ. ബില്ലില സ്വദേശി കീർത്തൻ (20), കൈകമ്പ നെത്തോത സ്വദേശി സച്ചിൻ (20) എന്നിവരാണ് അറസ്റ്റിലായത്. ദ ക്ഷിണ കന്നഡ ജില്ലയിലെ കെഡബ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ബൈക്കിൽ പള്ളിയുടെ വളപ്പിൽ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിക്കുകയായിരുന്നു. കൂടാതെ മുസ് ലിംകളെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ശബ്ദം കേട്ട് പള്ളിയിലെ പുരോഹിതൻ എത്തിയതോടെ രണ്ടംഗ സംഘം സ്ഥലം വിടുകയായിരുന്നു.…
Read Moreകടം വാങ്ങിയ പണത്തിന്റെ പലിശ നൽകിയില്ല; ദളിത് സ്ത്രീക്ക് നേരെ ആക്രമണം, വായിൽ മൂത്രമൊഴിച്ചതായും പരാതി
പട്‌ന: ബിഹാറിൽ കടം വാങ്ങിയതിന്റെ അധിക പലിശ നൽകാൻ തയ്യാറാവാതിരുന്നതിന്റെ പേരിൽ ദളിത് സ്ത്രീക്കുനേരെ ക്രൂരമായ ആക്രമണം. ഗ്രാമമുഖ്യനിൽ നിന്ന് ഭർത്താവ് വാങ്ങിയ കടത്തിൻ മേലുള്ള അധിക പലിശയ്ക്ക് വിസമ്മതിച്ചതിനെത്തുടർന്നാണ് ആക്രമണം. സ്ത്രീയെ ആക്രമിക്കുകയും നഗ്നയാക്കുകയും ചെയ്തു. പുറമേ, ഗ്രാമ മുഖ്യന്റെ മകൻ സ്ത്രീയുടെ വായിൽ മൂത്രമൊഴിച്ചതായും പോലീസ് പറഞ്ഞു. മൊസിംപൂർ ഗ്രാമത്തിലെ പ്രമോദ് സിങ് എന്നയാളിൽ നിന്ന് സ്ത്രീയുടെ ഭർത്താവ് 1500 രൂപ വാങ്ങിയതായി പോലീസ് പറയുന്നു. ദമ്പതികൾ ഇത് തിരിച്ചെടുക്കുകയും ചെയ്തു. പ്രമോദ് അധിക പലിശ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ പ്രമോദും മകനും…
Read Moreഅവിഹിത ബന്ധത്തിന് തയ്യാറായില്ല; സഹോദരന്റെ കുഞ്ഞിനെ കൊന്ന പ്രതി പിടിയിൽ
ചെന്നൈ: സഹോദരപുത്രനെ കൊന്ന് സ്പീക്കർ ബോക്സിൽ ഒളിപ്പിച്ച യുവാവ് പിടിയിലായി. അവിഹിത ബന്ധത്തിനു വിസമ്മതിച്ച സഹോദര ഭാര്യയോടുള്ള വൈരാഗ്യത്തെ തുടർന്നാണ് ഇയാൾ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കള്ളക്കുറിച്ചി തിരുപ്പലപന്തൽ സ്വദേശി രാജേഷാണ് മൂത്ത സഹോദരൻ ഗുരുമൂർത്തിയുടെ 2 വയസ്സുള്ള മകനെ കൊലപ്പെടുത്തിയത്. വീടിനു മുന്നിൽ കളിക്കുകയായിരുന്ന കുട്ടിയെ കാണാതായിരുന്നു. കുടുംബാംഗങ്ങളുടെ പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെ, 4 ദിവസത്തിനു ശേഷം വീടിനുള്ളിലെ സ്പീക്കർ ബോക്സിൽ നിന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Read Moreഅടച്ചിട്ട മുറിയിൽ അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം
മുംബൈ: മഹാരാഷ്ട്രയിൽ അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. താനെ ജില്ലയിലെ ബിവന്തി നഗരത്തിലെ മുറിയിൽ നിന്നാണ് കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെടുത്തത്. മരണത്തിൽ പങ്കാളിയെയും സുഹൃത്തിനെയും സംശയിക്കുന്നതായി പോലീസ് പറഞ്ഞു. യുവതിയുടെ പങ്കാളിയെയും സുഹൃത്തിനെയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൃതദേഹത്തിന് മൂന്നോ നാലോ ദിവസം പഴക്കമുള്ളതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി കൊങ്കൺ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മുറിയിൽ നിന്ന് ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് ഉടമ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്. യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.…
Read Moreമദ്യം വാങ്ങാൻ അമ്മ പണം നൽകിയില്ല;മകൻ കോടാലി കൊണ്ട് വെട്ടിക്കൊന്നു
ബെംഗളൂരു: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് മകൻ അമ്മയെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു. ബിദാർ ജില്ലയിലാണ് സംഭവം. ശകുന്തള രാജകുമാര ഷിന്ദെ(55)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ദീപക് ഒളിവിലാണെന്നും ഇയാളെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു. ദീപക് സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നുവെന്നും മദ്യപിക്കാനുള്ള പണത്തിനായി വഴക്കുണ്ടാക്കുമെന്നും പ്രദേശവാസികൾ പറയുന്നു. ചൊവ്വാഴ്ച വഴക്കിനിടെ ഇയാൾ അമ്മയെ കോടാലികൊണ്ട് വെട്ടുകയായിരുന്നു. പരിക്കേറ്റ ശകുന്തളയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ ഹുമ്നാബാദ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read Moreയുവതിയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് അറസ്റ്റിൽ
ബെംഗളൂരു: ടി.ദാസറഹള്ളി രവീന്ദ്രനഗറിൽ യുവതിയെയും 11 വയസ്സുള്ള മകനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. ബെംഗളൂരു സ്വദേശി ശേഖർ എന്ന ശേഖരപ്പയാണ്(38)അറസ്റ്റിലായത്. കോൾസെന്റർ ജീവനക്കാരിയായ നവനീതയും(33)മകൻ ശ്രുജനുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ഇവരുടെ മൃതദേഹങ്ങൾ വീട്ടിലെ കിടപ്പുമുറിയിൽ കണ്ടെത്തിയത്. നേരത്തെ നവനീതയുടെ ഭർത്താവ് ചന്ദ്രുവിനെയാണ് പോലീസ് സംശയിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. രണ്ടുവർഷമായി ചന്ദ്രുവുമായി അകന്ന് മകനോടൊപ്പം താമസിച്ചുവരികയായിരുന്ന നവനീത ശേഖറുമായി ബന്ധം പുലർത്തിയിരുന്നു. അടുത്തിടെ നവനീത മറ്റൊരാളുമായി ബന്ധം സ്ഥാപിച്ചു. ഇതിൽ പ്രകോപിതനായ ശേഖർ…
Read Moreകൊലക്കേസ് പ്രതിയായ യുവാവിനെ ഒരു സംഘം ബോംബെറിഞ്ഞ് കൊന്നു
ചെന്നൈ : കൊലപാതകക്കേസിൽ പ്രതിയായ യുവാവിനെ ഒരുകൂട്ടം യുവാക്കൾ ചേർന്ന് നാടൻബോംബ് എറിഞ്ഞുകൊന്നു. ശ്രീപെരുമ്പുത്തൂരിനടുത്ത് തിരുമഴിസൈ എന്നസ്ഥലത്ത് എബിനേശ (32) ൻ എന്ന യുവാവിനെയാണ് കാറിൽ വന്ന ഒരു സംഘമാളുകൾ ചേർന്ന് ബോംബെറിഞ്ഞ് കൊന്നത്. കാർ സമീപത്ത് എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ബോംബെറിഞ്ഞത്. തുടർന്ന് ഇവർ ഓടി രക്ഷപ്പെട്ടു. കൊലയാളികളെ പിടികൂടാൻ മൂന്ന് പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. 2020-ൽ തിരുമഴിസൈയിൽ ആനന്ദൻ എന്നയാളെക്കൊന്ന കേസിൽ ഒന്നാം പ്രതിയാണ് എബിനേശൻ. ആനന്ദനെ കൊന്നതിന് പ്രതികാരമെന്ന നിലയിലാണ് എബിനേശനെ കൊന്നതെന്ന് പോലീസ് സംശയിക്കുന്നു. എബിനേശൻ…
Read Moreലൈംഗിക അതിക്രമം, വീഡിയോ കാണിച്ച് ഭീഷണി ; 26 കാരനെ 14 കാരൻ കഴുത്തറത്ത് കൊന്നു
ദില്ലി: തുടര്‍ച്ചയായി ലൈംഗിക അതിക്രമം ചെയ്ത യുവാവിനെ കഴുത്തറുത്ത് കൊന്ന് 14കാരന്‍.ദക്ഷിണ ദില്ലിയിലാണ് സംഭവം. ബാട്ട്ല ഹൌസ് മേഖലയില്‍ 26കാരനായ യുവാവാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് കൊലപാതകത്തേക്കുറിച്ച് പുറം ലോകം അറിയുന്നത്. ഓഗസ്റ്റ് 30 നടന്ന കൊലപാതകത്തേക്കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കഴിഞ്ഞ രണ്ട് മാസത്തോളമായി 26കാരന്‍ 14കാരനെ ലൈംഗികമായി ദുരുപയോഗിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പീഡനത്തിന് പിന്നാലെ വീഡിയോ എടുത്ത് ഭീഷണി കൂടി ആയതോടെ ഇയാളെ കൊല ചെയ്യാന്‍ 14കാരന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ 14 കാരനെ പിടികൂടിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് ഡിയോ വിശദമാക്കി. ജുവനൈല്‍…
Read More