ബെംഗളൂരു: നഗരത്തിലെ ആശുപത്രികളിൽ മെഡിക്കൽ ഓക്സിജനും റെംഡെസിവിറും വിതരണം ചെയ്യുന്നതിനായി കർണാടക സർക്കാർ ബുധനാഴ്ച ബെംഗളൂരുവിൽ ഒരു കോവിഡ് വാർ റൂം പ്രവർത്തിപ്പിക്കാൻ തുടങ്ങി. “ഓക്സിജന്റെ സമയബന്ധിതവും മതിയായതുമായ വിതരണം ഉറപ്പുവരുത്തുന്നതിനായി 3 ഷിഫ്റ്റുകളിലായി 24/7 പ്രവർത്തിക്കുന്ന വാർ റൂം സ്ഥാപിച്ചു,” എന്ന് ആരോഗ്യ–മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ ട്വീറ്റിൽ സ്ഥിരീകരിച്ചു. ചാമരാജനഗര ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഓക്സിജൻ വിതരണ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടും അദ്ദേഹം സംസാരിച്ചു. ചാമരാജനഗര ജില്ലാ ആശുപത്രിയിൽ ആറ് കിലോ ലിറ്റർ ശേഷിയുള്ള മെഡിക്കൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട് എന്നും ഇത് ഉടൻ തന്നെ പ്രവർത്തനക്ഷമമാകും എന്നും മന്ത്രി പറഞ്ഞു.
Read MoreTag: covid19
കർണ്ണാടകയിൽ കോവിഡ് പിടികൂടുന്നതിലധികവും പ്രായമായവർ
ബെംഗളുരു; കര്‍ണാടകത്തില്‍ കോവിഡ്മൂലം മരിക്കുന്നവരില്‍ 78.87 ശതമാനം പേരും 50 വയസ്സിനു മുകളിലുള്ളവരാണെന്ന് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ സുധാകര്‍. കൂടാതെ പ്രായമായവരിലാണ് കോവിഡ് കൂടുതല്‍ അപകടകരമാകുന്നത്. രോഗബാധിതരില്‍ 16.24 ശതമാനം മാത്രമാണ് അമ്ബത് വയസ്സിന് മുകളിലുള്ളവര്‍. എന്നാല്‍, മരിക്കുന്നവരില്‍ നാലിലൊന്നും പ്രായമായവരാണ്. അതിനാല്‍ 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് കൂടുതല്‍ ശ്രദ്ധ വേണമെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ കണക്കുപ്രകാരം 9,399 രോഗികളില്‍ 841 പേര് 50 വയസ്സിനും 60നും ഇടയില്‍ പ്രായമുള്ളവരാണ്. 60നുമുകളില്‍ 686 പേരുമുണ്ട്. എന്നാല്‍, സംസ്ഥാനത്ത്…
Read More