ബെംഗളൂരു: കോവിഡ് 19 രണ്ടാം തരംഗത്തിനിടയിൽ, മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ ആളുകളെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനും കോവിഡ് വാർ റൂമും ആരംഭിക്കാൻ സംസ്ഥാന കോൺഗ്രസ്സ് യൂണിറ്റ് തീരുമാനിച്ചു. മെഡിക്കൽ കോളേജുകളും ആശുപത്രികളും സ്വന്തമായുള്ള നേതാക്കൾ 100 കിടക്കകൾ കോവിഡിനായി നീക്കിവക്കുകയും ചെയ്തിട്ടുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയുടെ നിർദേശത്തെത്തുടർന്നാണ് കൊണ്ഗ്രെസ്സ് സംസ്ഥാനത്ത് കോവിഡ് വാർ റൂം സ്ഥാപിക്കാനുള്ള തീരുമാനം എടുത്തത്. വാർ റൂം പോലെ പ്രവർത്തിക്കുന്ന ഹെല്പ്ലൈൻ എത്രയും പെട്ടന്ന് നിലവിൽ വരും എന്നും ഇതിൽ ടെലിമെഡിസിൻ, കൺസൾട്ടേഷൻ, കൗൺസിലിംഗ്, ഫുഡ് ഡെലിവറി, ആശുപത്രി കിടക്കകൾക്കുള്ളസോഴ്സിംഗ്…
Read MoreTag: covid war room
ഓക്സിജൻ, റെംഡെസിവിർ വിതരണത്തിനായി നഗരത്തിൽ വാർറൂം.
ബെംഗളൂരു: നഗരത്തിലെ ആശുപത്രികളിൽ മെഡിക്കൽ ഓക്സിജനും റെംഡെസിവിറും വിതരണം ചെയ്യുന്നതിനായി കർണാടക സർക്കാർ ബുധനാഴ്ച ബെംഗളൂരുവിൽ ഒരു കോവിഡ് വാർ റൂം പ്രവർത്തിപ്പിക്കാൻ തുടങ്ങി. “ഓക്സിജന്റെ സമയബന്ധിതവും മതിയായതുമായ വിതരണം ഉറപ്പുവരുത്തുന്നതിനായി 3 ഷിഫ്റ്റുകളിലായി 24/7 പ്രവർത്തിക്കുന്ന വാർ റൂം സ്ഥാപിച്ചു,” എന്ന് ആരോഗ്യ–മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ ട്വീറ്റിൽ സ്ഥിരീകരിച്ചു. ചാമരാജനഗര ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഓക്സിജൻ വിതരണ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടും അദ്ദേഹം സംസാരിച്ചു. ചാമരാജനഗര ജില്ലാ ആശുപത്രിയിൽ ആറ് കിലോ ലിറ്റർ ശേഷിയുള്ള മെഡിക്കൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട് എന്നും ഇത് ഉടൻ തന്നെ പ്രവർത്തനക്ഷമമാകും എന്നും മന്ത്രി പറഞ്ഞു.
Read More