ബെംഗളൂരു: കോവിഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെരാജാജിനഗർ മൂന്നാം ബ്ലോക്കിലെ പരിശീലന സ്ഥാപനത്തിന്റെ പ്രവർത്തനം ശനിയാഴ്ച നിർത്തിവെപ്പിച്ചു. പരിശോധന നടത്തിയ ഹെൽത്ത് ഓഫീസർ മഞ്ജുള, ക്യുസ്പൈഡർ സോഫ്റ്റ്വെയർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽകോവിഡ് 19 അനുബന്ധ പ്രോട്ടോക്കോളുകളായ സോഷ്യൽ ഡിസ്റ്റാൻസിംഗ്, മാസ്ക് ധരിക്കൽ എന്നിവലംഘിക്ച്ചുകൊണ്ട് ക്ലാസുകൾ എടുക്കുന്നതായി കണ്ടെത്തി എന്ന് ബി ബി എം പി പത്രക്കുറിപ്പിൽ അറിയിച്ചു. മാസ്‌ക് ഇല്ലാത്ത മൂന്ന് വിദ്യാർത്ഥികൾക്ക് 750 രൂപ പിഴ ചുമത്തി. സ്റ്റാഫ് ഉൾപ്പെടെ 40 അംഗങ്ങളെയും ആർടി–പിസിആർ പരിശോധനയ്ക്ക് വിധേയമാക്കി. കൂടുതൽ അറിയിപ്പ്…
Read MoreTag: Covid 19 Bangalore
“റിലീഫ് പാക്കേജ് നൽകുക അല്ലെങ്കിൽ ഞങ്ങളെ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക”, സർക്കാരിനോട് ജിമ്മുകൾ ആവശ്യപ്പെട്ടു.
ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം തടയുന്നതിനോട് അനുബന്ധിച്ച് സർക്കാർ കൈകൊണ്ട നടപടികളുടെ ഭാഗമായി ജിമ്മുകൾ അടയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ബെംഗളൂരുവിലെ ഫിറ്റ്നസ് സ്റ്റുഡിയോകളുടെ നടത്തിപ്പുകാരുടെ ഇടയിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ജിം ഓപ്പറേറ്റർമാരെ പിന്തുണയ്ക്കുന്നതിനായി സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് സർക്കാർ പ്രഖ്യാപിക്കണമെന്നും അല്ലെങ്കിൽ 50 ശതമാനം ആളുകളെ ഉൾപ്പെടുത്തി ബിസിനസ്സ് നടത്താൻ അനുവദിക്കണമെന്നും കർണാടക സ്റ്റേറ്റ് ജിംനേഷ്യം ആൻഡ് ഫിറ്റ്നസ് ഓണേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. “ശാരീരികക്ഷമതയും പ്രതിരോധശേഷിയും മെച്ചപ്പെടുത്താൻ ആളുകൾ ജിമ്മുകൾ ഉപയോഗിക്കുന്നു. അതിനാൽ, അത്തരം ഇടങ്ങൾ അടച്ചുപൂട്ടണമെന്ന് സർക്കാർ ആഗ്രഹിക്കുന്നത് വിരോധാഭാസമാണ്,” എന്ന് അസോസിയേഷൻ പ്രസിഡന്റ് എ വി രവി പറഞ്ഞു. ഇതിനകം…
Read Moreഇന്ത്യയിൽ നിലവിലുള്ള ആക്റ്റീവ് കോവിഡ് കേസുകളിൽ പകുതിയിലേറെയും 10 ജില്ലകളിൽ നിന്നും. ലിസ്റ്റിൽ നമ്മ ബെംഗളൂരുവും.
ഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് വൈറസ് വ്യാപനം ദിനം പ്രതി ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ രാജ്യത്ത് നിലവിലുള്ള 658,909 കോവിഡ് 19 രോഗികളുടെ എണ്ണത്തിൽ പകുതിയിലേറെയും 10 ജില്ലകളിൽ നിന്നുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇന്ന് പുറത്തുവിട്ട സർക്കുലറിൽ അറിയിച്ചു. 10 ജില്ലകളിൽ ഒന്ന് ബെംഗളൂരു നഗര ജില്ലയാണ്. ലിസ്റ്റിൽ ആറാം സ്ഥാനത്താണ് ബെംഗളൂരു നഗരജില്ല. ഡൽഹിയും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. 10 ജില്ലകളിൽ എട്ടും മഹാരാഷ്ട്രയിൽ നിന്നുമാണ് , പൂനെ, മുംബൈ,നാഗ്പുർ, താനെ, നാസിക് , ഔരംഗബാദ്, അഹമ്മദ്‌നഗർ, നന്ദേദ് എന്നിവയാണ്…
Read Moreകോവിഡ് വാക്സിൻ മന്ത്രിക്ക് വീട്ടിൽ എത്തി നൽകി; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.
ബെംഗളൂരു:കുത്തിവയ്പ്പ് മാനദണ്ഡങ്ങൾ ലംഘിച്ച് കർണാടക കൃഷി മന്ത്രി ബി സി പാട്ടീലിനും ഭാര്യക്കും കോവിഡ് 19 വാക്സിൻ വീട്ടിൽ എത്തി നൽകിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഹവേരി ജില്ലയിലെ ഹിരേക്കൂരിലെ താലൂക്ക് ആരോഗ്യ ഓഫീസർ ഡോ. സി ആർ മഖാന്ദറിനെ സസ്‌പെൻഡ് ചെയ്തതായി ആരോഗ്യ, കുടുംബക്ഷേമ കമ്മീഷണർ ഡോ. കെ. വി. ത്രിലോക് ചന്ദ്ര മാർച്ച് 26 ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ അറിയിച്ചു. ആവർത്തിച്ചുള്ള മുന്നറിയിപ്പും നിർദ്ദേശങ്ങളും നൽകിയിട്ടും അവയെല്ലാം തെറ്റിച്ചുകൊണ്ട് വാക്സിൻ മന്ത്രിക്ക് വസതിയിൽ എത്തി നൽകിയതായി ഉത്തരവിൽ പറയുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ മുൻകൂർ അനുമതിയില്ലാതെ ജോലിസ്ഥലത്ത് നിന്ന്…
Read Moreപ്രധാന ആശുപത്രികളിൽ കോവിഡ് വാർഡുകൾ ഭൂരിഭാഗവും നിറഞ്ഞിരിക്കുന്നതിനാൽ ഡോക്ടർമാർ ആശങ്കയിൽ
ബെംഗളൂരു: കോവിഡ് 19 കേസുകൾ ദിനം പ്രതി വർദ്ധിച്ചുകൊണ്ടിരിക്കെ, നഗരത്തിൽ കോവിഡ് ചികിത്സയുള്ള പ്രധാന ആശുപത്രികളിലെ കോവിഡ് വാർഡുകൾ ഭൂരിഭാഗവും നിറഞ്ഞിരിക്കുന്നതിനാൽ ഡോക്ടർമാർ ആശങ്കയിലാണ്. വരും ദിവസങ്ങളിൽ ഐസിയു കിടക്കകളുടെയും മറ്റ് അടിസ്ഥാന സകര്യങ്ങളുടെയും ആവശ്യം കൂടിവരാൻ സാധ്യത ഉണ്ടെന്നും ഡോക്ടർമാർ ഭയപ്പെടുന്നു. രണ്ടാം തരംഗത്തിലെ 80% കേസുകളും ലക്ഷണങ്ങളില്ലാത്തവയാണെങ്കിലും ഹോം ഐസോലേഷൻ മാത്രമേ ആവശ്യമുള്ളൂ എന്നിരുന്നാലും, നഗരത്തിലെ പ്രധാന ആശുപത്രികളിലെ കോവിഡ് വാർഡുകൾ ഇപ്പോഴേ ഏതാണ്ട് നിറഞ്ഞിരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. 1,000 കിടക്കകളുള്ള ആശുപത്രിയിൽ 10% കിടക്കകൾ സാധാരണയായി തീവ്രപരിചരണ വിഭാഗത്തിലാണ് ഉണ്ടാവുക. പക്ഷെ ഒരു കോവിഡ് കെയറിൽ ഗുരുതരമായ ലക്ഷണങ്ങളോട് കൂടിയ രോഗികൾക്കായുള്ള…
Read Moreനഗരത്തിൽ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 31 ആയി
ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ പുതിയ കോവിഡ് 19 കേസുകളുടെ എണ്ണത്തിൽ ബെംഗളൂരു നഗര ജില്ല തുടർച്ചയായി കുതിച്ചുയരുന്ന സാഹചര്യത്തിൽ ബി ബി എം പി മൂന്ന് കണ്ടൈൻമെന്റ് സോണുകൾ കൂടി നഗരത്തിൽ കണ്ടെത്തി. ഇതോടെ നഗരത്തിൽ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 31 ആയി ഉയർന്നു . ദസറഹള്ളി, ആർആർ നഗർ, യെലഹങ്ക സോണുകളിൽ ഓരോ കണ്ടൈൻമെന്റ് സോണുകൾ വീതമാണ് പുതിയയാതായി കണ്ടെത്തിയത്. ഓരോന്നിലും യഥാക്രമം ഒമ്പത്, 15, ആറ് കേസുകൾ വീതമാണ് തിരിച്ചറിഞ്ഞത്. ദസറഹള്ളി , യെലഹങ്ക സോണുകളിലാണ് കൂടുതൽ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകൾ ഉള്ളത് (9), ബിബിഎംപി ഈസ്റ്റ് (8),…
Read Moreതിയേറ്ററുകളിൽ 50% ഇരിപ്പിടങ്ങളിലേക്ക് മാറുവാൻ കോവിഡ് ഉപദേശക സമിതിയുടെ ശുപാർശ.
ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ സിനിമാ ഹാളുകളിലും തിയറ്ററുകളിലുംപ്രേക്ഷക ശേഷി 50 ശതമാനമായി പരിമിതപ്പെടുത്തണമെന്ന് കർണാടകയുടെ കോവിഡ് -19 സാങ്കേതികഉപദേശക സമിതി (ടിഎസി) സംസ്ഥാന സർക്കാരിനെ ഉപദേശിച്ചു. ഇത് പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തിൽനിർണായകമാണെന്ന് കരുതപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഈ മാസം ആദ്യം, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഇതേ ശുപാർശ മുന്നോട്ടുവച്ചിരുന്നു എങ്കിലും സിനിമാ ഹാളുകളിലെ ശേഷി 50 ശതമാനമായി പരിമിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സിഎം യെദ്യൂരപ്പപിന്നീട് ട്വീറ്റ് ചെയ്തു. “സിനിമാ…
Read Moreബെംഗളൂരുവിലെ 29 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളിൽ 10 എണ്ണത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധം.
ബംഗളൂരു: നഗരത്തിലെ മൊത്തം 29 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളിൽ 10 എണ്ണം സ്കൂളുകൾ, കോളേജുകൾ അല്ലെങ്കിൽ വിദ്യാർത്ഥി ഹോസ്റ്റലുകൾ എന്നിവയാണ്. ആര്യ ഈഡിഗ ഗേൾസ് ഹോസ്റ്റൽ(ബിബിഎംപി വെസ്റ്റ്), കിരൺ ഹൈസ്‌കൂൾ, ശങ്കരേശ്വര ഗവൺമെന്റ് സ്‌കൂൾ, എസ്‌ബിഎം ഇംഗ്ലീഷ് ഹൈസ്‌കൂൾ(ദാസറഹള്ളി മേഖല), സാംബ്രം അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (യെലഹങ്ക), അശോക പോളിടെക്നിക്(ദാസറഹള്ളി ), ആർവി ഗേൾസ് നഴ്സിംഗ് ഹോസ്റ്റൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. (ബിബിഎംപി സൗത്ത്), ബിബിഎംപി ബോയ്സ് ഹൈസ്കൂൾ (ബിബിഎംപി ഈസ്റ്റ്), ഗവൺമെന്റ് ഹൈ സ്കൂൾ (ദാസറഹള്ളി സോൺ) എന്നിവയാണ് ഈ പത്ത്…
Read Moreരോഗലക്ഷണമുള്ള ആളുകളെ മാത്രം ടെസ്റ്റ് ചെയ്യുക ; ഉദ്യോഗസ്ഥർക്ക് ബിബിഎംപി കമ്മീഷണറുടെ നിർദ്ദേശം.
ബെംഗളൂരു: കോവിഡ് 19 ടെസ്റ്റിംഗ് കിറ്റുകൾ പാഴാക്കരുതെന്നും രോഗ ലക്ഷണങ്ങളുള്ളവരെ മാത്രം ടെസ്റ്റ് ചെയ്താൽമതിയെന്നും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിങ്കളാഴ്ച ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. നഗരത്തിൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ വെർച്വൽ മീറ്റിംഗിൽ പങ്കെടുക്കവെ നിരീക്ഷണം ശക്തമാക്കുന്നതിനും പ്രതിരോധ കുത്തിവയ്പ്പുകൾ ത്വരിതപ്പെടുത്തുവാനും ബിബിഎംപികമ്മീഷണർ എൻ മഞ്ജുനാഥ പ്രസാദ് മേഖലാ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. “ടെസ്റ്റ് ചെയ്തു എന്നതിന് വേണ്ടി മാത്രം പരിശോധന നടത്തരുത്,” എന്ന് ശ്രീ മഞ്ജുനാഥ് പറഞ്ഞു. ടെസ്റ്റ് നടത്തേണ്ട ആളുകളുടെ വിഭാഗങ്ങൾ അദ്ദേഹം പട്ടികപ്പെടുത്തിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളുമായി നടക്കുന്ന വ്യക്തികൾ, ഐ എൽ ഐ, എസ്…
Read Moreഓരോ കോവിഡ് 19 രോഗിയുടെയും 30 കോൺടാക്റ്റുകൾ കണ്ടെത്തുവാൻ കേന്ദ്രം ബിബിഎംപിയോട് ആവശ്യപ്പെട്ടു.
ഓരോ കോവിഡ് പോസിറ്റീവ് രോഗിയുടെയും 30 കോൺടാക്റ്റുകൾ വീതം കണ്ടെത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടതായി ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) കമ്മീഷണർ എൻ മഞ്ജുനാഥ പ്രസാദ് പറഞ്ഞു. ഏറ്റവും കൂടുതൽ കോവിഡ് 19 ആക്റ്റീവ് കേസുകളുള്ള ഇന്ത്യയിലെ പത്ത് ജില്ലകളിൽ ഒന്നാണ് ബെംഗളൂരുനഗര ജില്ല. ഓരോ പോസിറ്റീവ് രോഗിയുടെയും 30 കോൺടാക്റ്റുകൾ തിരിച്ചറിയുന്നതിനു പുറമേ, പരിശോധനയുംപ്രതിരോധ കുത്തിവയ്പ്പുകളും വർദ്ധിപ്പിക്കാനും ആരോഗ്യ സെക്രട്ടറി ബിബിഎംപിയോട് ആവശ്യപ്പെട്ടതായും ബി ബി എം പി കമ്മീഷണർ അറിയിച്ചു. സംസ്ഥാന കോവിഡ് 19 സാങ്കേതിക ഉപദേശക സമിതിയുടെ ശുപാർശകൾക്കനുസൃതമായി എല്ലാ പോസിറ്റീവ്രോഗികളുടെയും 20 കോൺടാക്റ്റുകളെങ്കിലും കണ്ടെത്താൻ…
Read More