രാജ്ഭവൻ മാർച്ചിനിടെ കോൺഗ്രസ്‌ നേതാക്കളെ കസ്റ്റഡിയിൽ എടുത്ത് പോലീസ്

ബെംഗളൂരു: രാഹുൽ ഗാന്ധിയെ ഇഡി തുടർച്ചയായി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ നേതാക്കൾ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി. മാർച്ച്‌ തടയാൻ എത്തിയ പോലീസ് നേതാക്കളെ കസ്റ്റഡിയിൽ എടുത്ത് നീക്കി. മാർച്ചിന് നേതൃത്വം കൊടുത്ത പിസിസി അധ്യക്ഷൻ ഡി. കെ ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധാരാമയ്യ തുടങ്ങിയ നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്ത് നീക്കിയത്. കോൺഗ്രസ്‌ നേതാക്കളെ മാത്രം തിരഞ്ഞു പിടിച്ച് ചോദ്യം ചെയ്യുന്നത് ശരിയായ പ്രവണതയല്ലെന്നും നീതിയ്ക്ക് വേണ്ടി തുടർന്നും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ശിവകുമാർ പറഞ്ഞു.

Read More

കോൺഗ്രസ് മേക്കേദാട്ടു മാർച്ച് പുനരാരംഭിച്ചു, പാർട്ടി നേതാക്കൾ ബെംഗളൂരുവിലേക്ക്

ബെംഗളൂരു : കോവിഡ് മൂന്നാം തരംഗത്തിനിടയിൽ കോവിഡ് കേസുകളുടെ വർദ്ധനവിനെത്തുടർന്ന് ഈ വർഷം ജനുവരി 13 ന് നിർത്തിവച്ച മേക്കേദാട്ടു മാർച്ച് കോൺഗ്രസിന്റെ കർണാടക ഘടകം ഞായറാഴ്ച പുനരാരംഭിച്ചു. ഞായറാഴ്ച രാമനഗരയിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് അഞ്ച് ദിവസം കൊണ്ട് 50 കിലോമീറ്റർ പിന്നിട്ട് ബെംഗളൂരു നാഷണൽ കോളേജ് ഗ്രൗണ്ടിൽ സമാപിക്കും. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല തുടങ്ങി നിരവധി നേതാക്കൾ പങ്കെടുക്കും. ജനുവരിയിൽ…

Read More

കോൺഗ്രസിന്റെ മേക്കേദാട്ടു പദയാത്ര ‘താൽകാലികമായി റദ്ദാക്കി’

ബെംഗളൂരു : സംസ്ഥാനത്തുടനീളം വാരാന്ത്യ കർഫ്യൂ നിലവിലുണ്ടെങ്കിലും ജനുവരി 9 ഞായറാഴ്ച കനകപുരയിൽ ആരംഭിച്ച് ജനുവരി 19 ന് ബെംഗളൂരുവിൽ സമാപിക്കാനിരുന്ന കർണാടകയിലെ വിവാദമായ മേക്കേദാതു റാലി ഉപേക്ഷിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. കർണാടകയിൽ കൊവിഡ്-19 കേസുകൾ വർദ്ധിക്കുന്നതിനാൽ പദയാത്ര താൽക്കാലികമായി റദ്ദാക്കുന്നതായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പ്രഖ്യാപിച്ചു. “സർക്കാർ ഉത്തരവുകൾ കാരണം ഞങ്ങൾ നിർത്തുന്നില്ല. ജനങ്ങളോടുള്ള ആശങ്ക കാരണം ഞങ്ങൾ നിർത്തുന്നു. ബെംഗളൂരുവിൽ കേസുകൾ കൂടുന്നു, ലക്ഷക്കണക്കിനാളുകൾ പരിപാടിക്കായി തടിച്ചുകൂടുമായിരുന്നു. അതിനാൽ ഞങ്ങൾ വിഷയം ചർച്ച ചെയ്യുകയും പദയാത്ര താത്കാലികമായി നിർത്തുകയും ചെയ്യുന്നു. കോവിഡ്…

Read More
Click Here to Follow Us