ആഭ്യന്തര വിമാന സർവീസുകൾ; വിമാന കമ്പനി തുടങ്ങാനൊരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു: ആഭ്യന്തര വിമാന സർവീസുകൾക്കായി വിമാന കമ്പനി തുടങ്ങാനൊരുങ്ങി സംസ്ഥാന സർക്കാർ. സംസ്ഥാന വ്യവസായ-അടിസ്ഥാന സൗകര്യ വികസനമന്ത്രി എം.ബി പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റാർ എയർ സ്ഥാപകനും സി.ഐ.യുമായ സഞ്ജയ് ഗോദയുമായി ഇക്കാര്യം ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. പുതിയ എയർ ക്രാഫ്റ്റ് വാങ്ങാൻ 200 കോടി രൂപ ചെലവ് വരിക. ഇത്തരത്തിൽ മൂന്ന് പുതിയ എയർക്രാഫ്റ്റുകൾ വാങ്ങാൻ 600 കോടിയായിരിക്കും ചെലവ്. വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിനേക്കാളും ലാഭം ഇതാണ്. വിമാനങ്ങൾക്കായി ഒരു സംസ്ഥാന സർക്കാറിന് 600 കോടി മുടക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന…

Read More

കമ്പനിയിൽ ഇസ്‌ലാമോഫോബിയയും മാനസികപീഡനവും ; ജോലി രാജിവച്ച് യുവാവ് 

ബെംഗളൂരു :നഗരത്തിലെ ആപ്പിൾ കമ്പനിയിലെ ഇസ്‌ലാമോഫോബിയയും മാനാസിക പീഡനവും മൂലം ജീവനക്കാരൻ രാജിച്ചു. 11 വർഷം ജോലിചെയ്ത ഖാലിദ് പർവേസ് ആണ് തൻറെ ദുരനുഭവം ലിങ്ക്ഡ്ഇന്നിൽ പങ്ക് വെച്ചത്. സഹപ്രവർത്തകരിൽ നിന്ന് മേലധികാരികളിയിൽ നിന്ന് നിരന്തരം  മോശമായ വാക്കുകളും പെരുമാറ്റവും ഉണ്ടായി. എച്ച്.ആർ വിഭാഗത്തിൽ പരാതി പറഞ്ഞിട്ടും നടപടിയുണ്ടാവില്ല അദ്ദേഹം ആരോപിക്കുന്നു. മറ്റുളളവർ ചെയ്യുന്ന ജോലിക്കാര്യത്തിലെ പിഴവുകൾ തൻറെ മേൽ കെട്ടി വെക്കുകകയും ചെയ്‌തു.  എച്.ആർ. വിഭാഗത്തിൽ പരതി നൽകി. അവർ അന്വേഷണം നടത്തിയെങ്കിലും കമ്പിനിയിൽ ഇത്തരമൊരു പ്രശ്‌നങ്ങൾ ഇല്ലെന്നും മാനസിക ആരോഗ്യം ശരിയല്ലാത്തതിനാലാണ്…

Read More

അന്താരാഷ്ട്ര ഉറക്ക ദിനത്തിൽ ജീവനക്കാർക്ക് സർപ്രൈസ് അവധി നൽകി കമ്പനി

ബെംഗളൂരു: അന്താരാഷ്ട്ര ഉറക്ക ദിനം പ്രമാണിച്ച്‌ ജീവനക്കാര്‍ക്ക് സര്‍പ്രൈസ് അവധി പ്രഖ്യാപിച്ച്‌ ബെംഗളൂരു ആസ്ഥാനമായ കമ്പനി. ഗൃഹോപകരണ വിതരണ കമ്പനിയായ വേക്ഫിറ്റ് സൊല്യൂഷന്‍സാണ് ജീവനക്കാര്‍ക്ക് സൗഖ്യമുണ്ടാകട്ടെ എന്നാശംസിച്ച്‌, ആവശ്യക്കാര്‍ക്ക് ഇന്ന് അവധി എടുക്കാമെന്ന് അറിയിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് അയച്ച മെയിലിന്റെ സ്‌ക്രീന്‍ഷോട്ട് കമ്പനി ലിങ്കഡ്‌ഇന്നില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. അന്താരാഷ്ട്ര ഉറക്ക ദിനത്തോടനുബന്ധിച്ച്‌ മാര്‍ച്ച്‌ 17ന് വേക്ക്ഫിറ്റ് സൊല്യൂഷ്യന്‍സിലെ എല്ലാ ജീവനക്കാര്‍ക്കും വിശ്രമം അനുവദിക്കുന്നതായിരിക്കും. വരാനിരിക്കുന്നത് തിരക്കേറിയ ആഴ്ചയായതിനാല്‍ വിശ്രമിക്കുന്നതിനും മാനസികപിരിമുറുക്കത്തിന് അയവ്വരുത്തുന്നതിനും ഇതാണ് മികച്ച അവസരം. ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ കമ്പനി വ്യക്തമാക്കി .…

Read More

20000 പേരെ പിരിച്ച് വിടാൻ ഒരുങ്ങി ആമസോൺ

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ടെക് ഭീമനായ ആമസോണ്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതായി റിപ്പോർട്ട്‌. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏകദേശം 20,000 ജീവനക്കാരെ പിരിച്ച്‌ വിടാനാണ് കമ്പനി പദ്ധതിയിടുന്നത്. ആമസോണ്‍ 10,000 ജീവനക്കാരെ പിരിച്ച്‌ വിടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടി ആളുകള്‍ക്ക് ജോലി നഷ്ടപ്പെടും. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, ടെക്നിക്കല്‍ സ്റ്റാഫ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുതലായവരെ പിരിച്ചുവിടല്‍ ബാധിക്കുമെന്നാണ് വിവരം. വരും മാസങ്ങളില്‍ കമ്പനി പിരിച്ചുവിടല്‍ നടപ്പാക്കും. ആമസോണ്‍ സിഇഒ ആന്‍ഡി ജാസി നേരത്തെ…

Read More

ഐഎംസിയും ത്രീ പേഴ്‌സന്റ് കളക്ടീവും ഒന്നിക്കുന്നു 

ബെംഗളൂരു: കേരളത്തിലെ പ്രമുഖ പരസ്യ ഏജൻസിയായ ഐഎംസി അഡ്വർടൈസിംഗും ബെംഗളൂരു ആസ്ഥാനമായുള്ള ഡിജിറ്റൽ മാർക്കറ്റിംഗ് അതോറിറ്റിയായ ത്രീപേഴ്‌സെന്റ് കളക്ടീവ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി പരസ്യ മേഖലയിൽ പ്രവർത്തിക്കാൻ ഒരുങ്ങുന്നു. ഈ ഇരു ഏജൻസികളും തമ്മിൽ ധാരണയായി. പ്രിന്റ്, ഇലക്‌ട്രോണിക് പരസ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഐഎംസി അഡ്വർടൈസിംഗിനെ ഡിജിറ്റൽ പരസ്യത്തിൽ ശക്തമായ ചുവടുറപ്പിക്കാൻ ഈ സഹകരണം സഹായിക്കും. ഇതോടെ പരസ്യത്തിലും ഉള്ളടക്ക നിർമ്മാണത്തിലും ആധിപത്യം സ്ഥാപിക്കുന്ന ഒരു സമ്പൂർണ്ണ ഏജൻസിയായി ഐഎംസി മാറും. പരസ്പര സഹകരണം ഇരു ഏജൻസികളെയും ക്ലയന്റ് ബേസ് വർദ്ധിപ്പിക്കാനും ഇന്ത്യയ്‌ക്ക് തങ്ങളുടെ…

Read More
Click Here to Follow Us