മുഖ്യമന്ത്രിയുടെ വീടിന് നേരെ കല്ലെറിഞ്ഞു; പ്രതി അറസ്റ്റിൽ 

ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മൈസൂരു ടികെ ലേഔട്ടിലെ വീടിന് നേരെ കല്ലെറിഞ്ഞയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെയാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിന് ശേഷം വോട്ടിങ് യന്ത്രം തകർക്കാൻ ശ്രമിച്ച കേസിലും ഇയാൾ പിടിയിലായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് പ്രതിയെന്ന് പോലീസ് സംശയിക്കുന്നു.

Read More

മഴ കനിയാൻ പ്രാർത്ഥനയുമായി മുഖ്യമന്ത്രി 

ബെംഗളുരു: കാവേരി നദീജലം തമിഴ് നാടിന് നല്‍കുന്ന വിഷയവും മഴ കിട്ടാത്ത പ്രശ്നവും തലയില്‍ കത്തി നിൽക്കുന്ന സമയത്ത് മുഖ്യമന്ത്രി സിദ്ധാരാമയ്യ  ചാമരാജനഗരയിലെ മഹാദേശ്വര മലകയറി. മഹാദേശ്വര സ്വാമിയുടെ സന്നിധിയില്‍ മഴക്കായി പ്രാര്‍ഥിച്ച്‌ മുഖ്യമന്ത്രി ആരതി അര്‍പ്പിച്ചു. “കര്‍ണാടക സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ മറികടക്കാൻ കഴിയണേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചു”- മലയിറങ്ങും മുമ്പ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാവേരി വെള്ളം സംബന്ധിച്ച ചോദ്യങ്ങളോട് സിദ്ധാരാമയ്യ ഇങ്ങനെയാണ് പ്രതികരിച്ചത്. “കാവേരി ജല റഗുലേഷൻ കമ്മിറ്റി 3000 ക്യൂസസ് വെള്ളം തമിഴ്നാടിന് നല്‍കാൻ ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനം ജലക്ഷാമം…

Read More

സിദ്ധരാമയ്യ ബിജെപിയിൽ ചേരാൻ ശ്രമം നടത്തി; കുമാരസ്വാമി 

ബെംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യ മുൻകാലത്ത് ബിജെപി യിൽ ചേരാൻ ശ്രമം നടത്തിരുന്നതായി ജെഡിഎസ് നേതാവ് കുമാരസ്വാമി. എന്നാൽ തന്റെ ശവം പോലും ബിജെപി പക്ഷത്ത് നിൽക്കില്ലെന്ന് പറഞ്ഞ് സിദ്ധരാമയ്യയും രംഗത്ത് എത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി യുമായി സഖ്യം ചേരാൻ ദൾ തീരുമാനിച്ചതിനു പിന്നാലെയാണ് സിദ്ധാരമയ്യക്കെതിരെ ആരോപണവുമായി കുമാരസ്വാമി എത്തിയത്.

Read More

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ആശുപത്രിയിൽ 

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയെ ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും മൂലമാണ് പാർവതിയെ ആശുപത്രിയിൽ എത്തിച്ചത്. ഇപ്പോൾ എം.ഐ.സി.യുവിൽ കഴിയുന്ന പാർവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മണിപ്പാൽ ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നു തന്നെ വാർഡിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി ഭാര്യയെ കാണാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Read More

ഞാൻ മുഖ്യമന്ത്രിയാകും, കാത്തിരിക്കൂവെന്ന് ഡികെ

ബെംഗളൂരു: ഗാന്ധി കുടുംബത്തിന്റെയും മല്ലികാർജുൻ ഖാർഗെയും നിർദേശിച്ച പ്രകാരം ആണ് മുഖ്യമന്ത്രി പദത്തിനായുള്ള മത്സരത്തിൽ നിന്നും പിന്മാറിയതെന്ന് ഡി. കെ ശിവകുമാർ. എന്നാൽ ഞാൻ മുഖ്യമന്ത്രിയാകണമെന്ന നിങ്ങളുടെ ആഗ്രഹം വെറുതെയാകില്ലെന്നും അദ്ദേഹം പറഞ്ഞു. കനകപുരയിലെ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി, മല്ലിഖാർജുൻ ഖാർഗെ, സോണിയ ഗാന്ധി എന്നിവരുടെ വാക്കുകൾ എനിക്ക് അനുസരിക്കേണ്ടി വന്നു.

Read More

സുനിൽ കനഗോലു ഇനി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവ്

ബെംഗളൂരു∙ കർണാടക പിടിക്കാൻ കോണ്‍ഗ്രസിനുവേണ്ടി തന്ത്രങ്ങളൊരുക്കിയ സുനിൽ കനഗോലു ഇനി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവ്. ക്യാബിനറ്റ് റാങ്കോടെയാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിനു വളരെ മുൻപു തന്നെ കനഗോലുവിന്റെ നേതൃത്വത്തിലുള്ള സംഘം സർവെ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിൽ നിന്നു ലഭിച്ച വിവരങ്ങൾ വച്ച് കനഗോലുവും കോൺഗ്രസ് പാർട്ടിയും തന്ത്രങ്ങൾ മെനഞ്ഞപ്പോൾ വിജയം കൈപ്പിടിയിൽ ഒതുക്കാനായി. ബിജെപി, ഡിഎംകെ, അണ്ണാഡിഎംകെ, അകാലിദൾ തുടങ്ങിയ പാർട്ടികൾക്കായി ഇതുവരെ 14 തിരഞ്ഞെടുപ്പുകൾ കനഗോലു കൈകാര്യം ചെയ്തു. കഴിഞ്ഞ വർഷമാണ് കോൺഗ്രസിൽ അംഗത്വമെടുത്തത്. ഭാരത് ജോഡോ യാത്രയുടെ പിന്നണിയിൽ…

Read More

സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് ക്ഷണം

ബെംഗളൂരു: കർണാടകത്തിൽ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി ഇതര മുഖ്യമന്ത്രിമാരെ ക്ഷണിക്കാൻ കോൺഗ്രസ്‌ നേതൃത്വം. എന്നാല്‍ ബിജെപിക്ക് പുറമെ, കേരളം ഭരിക്കുന്ന സിപിഎം മുഖ്യമന്ത്രി പിണറായി വിജയനും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമില്ലെന്ന് റിപ്പോർട്ട്‌. മറ്റ് കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിമാര്‍ക്ക് പുറമെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍സിപി…

Read More

ഡി.കെ ശിവകുമാറിന് കൂടുതൽ വകുപ്പുകൾ നൽകിയേക്കും

ബെംഗളൂരു: കോൺഗ്രസിന്റെ മികച്ച വിജയത്തിന് ശേഷം സംസ്ഥാനത്ത് മുഖ്യമന്ത്രി പ്രഖ്യാപനം അനിശ്ചിതത്വത്തിൽ തുടരുകയാണ്. ആഭ്യന്തരം, മൈനിംഗ്, നഗര വികസനം, പൊതുമരാമത്ത് വകുപ്പുകള്‍ തനിക്ക് നല്‍കണമെന്നും ഡി.കെ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിക്ക് വേണ്ടി ഡി.കെ നടത്തിയ കഠിനാധ്വാനം വെറുതെയാകില്ലെന്ന് സോണിയ ഗാന്ധി ഉറപ്പ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തീരുമാനിച്ച വിവരം ബംഗളൂരുവില്‍ പ്രഖ്യാപിക്കും.പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ. ഇന്ന് വൈകിട്ട് 7 മണിക്ക് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം നല്‍കാതെ വഴങ്ങില്ലെന്ന ഡി.കെ ശിവകുമാറിന്റെ കടുത്ത നിലപാടിനെ തുടര്‍ന്ന് കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു.

Read More

ഉപമുഖ്യമന്ത്രി പദം തനിക്കാവശ്യമില്ല, എം. എൽ ആയി തുടരാം ; ഡി.കെ ശിവകുമാർ

ബെംഗളൂരു:കര്‍ണാടകയിലെ ഉപമുഖ്യമന്ത്രി വാഗ്ദാനം നിരസിച്ച്‌ പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. ഉപമുഖ്യമന്ത്രി പദം തനിക്കാവശ്യമില്ലെന്നും എം.എല്‍.എ ആയി തുടരാമെന്നുമാണ് ഡി.കെ.എസ് നേതൃത്വത്തെ അറിയിച്ചത്. ഇത് ദേശീയ നേതൃത്വം അംഗീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കര്‍ണാടകയില്‍ ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യയും ശേഷം ഡി.കെ.എസും മുഖ്യമന്ത്രിയാകണം എന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് നിർദേശം നല്‍കിയിരിക്കുന്നത്.

Read More

മുഖ്യമന്ത്രി പദവി, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

ന്യൂഡൽഹി: കോൺഗ്രസ്‌ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച കര്‍ണാടകയില്‍ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഔദ്യോഗിക പ്രഖ്യാപനം ഉടൻ. ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രി പദം പങ്കിടാമെന്ന ധാരണയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ടേമില്‍ രണ്ട് വര്‍ഷം സിദ്ധരാമയ്യയും തുടര്‍ന്നുള്ള മൂന്നു വര്‍ഷം ഡി.കെ ശിവകുമാറും മുഖ്യമന്ത്രിയാകുക എന്നതാണ് ഫോര്‍മുല.

Read More
Click Here to Follow Us