രണ്ട് പുതിയ പോലീസ് കമ്മീഷണറേറ്റുകൾ ഉദ്ഘാടനം ചെയ്ത് മുഖ്യന്ത്രി സ്റ്റാലിൻ.

m.k stalin

ചെന്നൈ: ഷോളിംഗനല്ലൂരിലെ താംബരം കമ്മീഷണറേറ്റും ആവടിയിലെ തമിഴ്നാട് സ്പെഷ്യൽ പോലീസ് II ബറ്റാലിയൻ കാമ്പസിലെ ആവഡി കമ്മീഷണറേറ്റും സെക്രട്ടേറിയറ്റിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ചെന്നൈയിലെ സബർബൻ കമ്മീഷണറേറ്റുകൾ കുറ്റകൃത്യങ്ങൾ തടയുന്നതിനും മെച്ചപ്പെട്ട ട്രാഫിക് മാനേജ്‌മെന്റിനും പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനും സഹായിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിയിലൂടെ പറയുന്നു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് റാങ്കിലുള്ള മുതിർന്ന ഐപിഎസ് ഓഫീസർമാരായ എം രവി, സന്ദീപ് റായ് റാത്തോഡ് എന്നിവരെയാണ് യഥാക്രമം താംബരത്തിന്റെയും ആവഡിയുടെയും പോലീസ് കമ്മീഷണർമാരായി നിയമിച്ചിരിക്കുന്നത്. 2021 സെപ്തംബർ…

Read More

ചെന്നൈ എയർ കസ്റ്റംസ് 93 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.

ചെന്നൈ: 93 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കിലോഗ്രാം സ്വർണം കടത്താനുള്ള ശ്രമം ചെന്നൈ എയർ കസ്റ്റംസ് പരാജയപ്പെടുത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ദുബായിൽ നിന്ന് എത്തിയ ഒരു പുരുഷ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഇയാളുടെ ചെക്ക്-ഇൻ ബാഗേജ് പരിശോധിച്ചപ്പോളാണ് ഹാർഡ് ഡിസ്കിനുള്ളിൽ കൗശലപൂർവം ഒളിപ്പിച്ച നിലയിലാണ് സ്വർണത്തിന്റെ വൃത്താകൃതിയിലുള്ള ഡിസ്ക് കണ്ടെത്തിയത്. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരുകയാണ്.

Read More

കനത്ത മഴ;ചെന്നൈയിൽ നിന്ന് 13 വിമാനങ്ങൾ ബെംഗളൂരുവിലേക്ക് വഴി തിരിച്ച് വിട്ടു.

ബെംഗളൂരു: വെള്ളപ്പൊക്കത്തെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ച സാഹചര്യത്തിൽ വ്യാഴാഴ്ച ചെന്നൈയിൽ ഇറങ്ങേണ്ടിയിരുന്ന 13 വിമാനങ്ങൾ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്‌ വഴിതിരിച്ചുവിട്ടു. ഇതിൽ ആറെണ്ണം ഇൻഡിഗോ വിമാനങ്ങളും ഒരെണ്ണം അന്താരാഷ്ട്ര ഫ്ലൈ ദുബായ് വിമാനവുമാണ്. ചെന്നൈ വിമാനത്താവളം വീണ്ടും തുറക്കുന്നത് കാത്ത് നൂറുകണക്കിന് യാത്രക്കാരാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലിൽ ഉള്ളത്. ഇവർക്ക്‌ വേണ്ടി കൂടുതൽ ഇരിപ്പിടങ്ങളും കുടിവെള്ളവും ഒരുക്കിയതായി ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) വക്താവ് പറഞ്ഞു.

Read More
Click Here to Follow Us