ബെംഗളൂരു: എംജി റോഡിൽ പാർക്ക് ചെയ്തിരുന്ന 3 കാറുകളിൽ നിന്നു പണവും രേഖകളും മോഷ്ടിച്ചതായി പരാതി. സ്മാർട് പാർക്കിങ് സംവിധാനത്തിൽ പാർക്ക് ചെയ്തിരുന്ന കാറും ഇതിൽ ഉൾപ്പെടുന്നു. പണത്തിനു പുറമേ മൊബൈൽ ഫോൺ, ബാങ്ക് കാർഡുകൾ, ലാപ്ടോപ് എന്നിവ മോഷ്ടിക്കപ്പെട്ടു.ഷോപ്പിങ്ങിനു എത്തിയവർ പാർക്ക് ചെയ്തിരുന്ന കാറിലെ ഡോർ ഗ്ലാസുകൾ തകർത്താണു മോഷണം നടന്നത്. വാഹനങ്ങളിൽ വില പിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കരുതെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ശ്രീനിവാസ് ആർ. ഗൗഡ പറഞ്ഞു.
Read More