ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയായ ബി.എസ്.യെദ്യൂരപ്പയ്ക്ക് കാബിനറ്റ് റാങ്ക് സൗകര്യങ്ങൾ ബസവരാജ് ബൊമ്മൈ സർക്കാർ നൽകും. നിലവിൽ മന്ത്രിമാർക്കുള്ള ശമ്പളം ഉൾപ്പടെയുള്ള എല്ലാ ആനുകൂല്യങ്ങളും യെദ്യൂരപ്പയ്ക്ക് ലഭിക്കും. ഇതു സംബന്ധിച്ച ഉത്തരവ് പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റർ റിഫോംസ് വകുപ്പ് (ഡി.പി.എ.ആർ) പുറത്തിറക്കി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതോടെ യെദ്യൂരപ്പ നിലവിൽ എം.എൽ.എ.മാത്രമാണ്. കഴിഞ്ഞ കോൺഗ്രസ്-ജെ.ഡി.എസ്.സഖ്യ സർക്കാരിന്റെ കാലത്ത് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക്കും കാബിനറ്റ് പദവി അനുവദിച്ചിരുന്നു. അദ്ദേഹത്തിന് സർക്കാരിന്റെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനവും അന്നത്തെ സർക്കാർ നൽകിയിരുന്നു. എന്നാൽ ഇക്കുറി പ്രത്യേക സ്ഥാനമൊന്നുമില്ലാതെയാണ് യെദ്യൂരപ്പയ്ക്ക് ബസവരാജ്…
Read More