ബെംഗളൂരു: ഡിസംബർ, ഏപ്രിൽ മാസങ്ങളിൽ സംസ്ഥാനത്ത് അനിശ്ചിത കാല ബസ് സമരത്തിന് നേതൃത്വം നൽകിയ ജീവനക്കാരനെ പിരിച്ചുവിടാനുള്ള നടപടി ബി എം ടി സി ആരംഭിച്ചു. ആർ ചന്ദ്രശേഖർ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ലീഗിന്റെ മുൻനിര നേതാവായി ഉയർന്നുവരുകയും വളരെ വേഗത്തിൽ വിവിധ ഗ്രൂപ്പുകളുടെ പിന്തുണ നേടുകയും ചെയ്തു. റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ എല്ലാ ജീവനക്കാർക്കും സർക്കാർ–ജീവനക്കാരുടെ പദവി ആവശ്യപ്പെട്ട് അവർ പിന്നീട് സമരങ്ങൾ ആരംഭിക്കുകയായിരുന്നു. കെ എസ് ആർ ടി സി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ സമർപ്പിച്ച വേതന പരിഷ്കരണവും മറ്റ് ആവശ്യങ്ങളും ലേബർ…
Read MoreTag: bus strike karnataka 2021
കല്ലേറിൽ പരിക്കേറ്റ ബസ് ഡ്രൈവർ മരിച്ചു;2,443 ബി.എം.ടി.സി ജീവനക്കാരെ സസ്പെൻഡ് ചെയ്തു.
ബെംഗളൂരു:റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ആർടിസി) തൊഴിലാളികൾ വിളിച്ച പണിമുടക്ക് പതിനൊന്നാംദിവസത്തിലേക്ക് കടന്നതോടെ കൂടുതൽ അക്രമാസക്തമായി. വിജയപുരയിൽ കല്ലേറിൽ പരിക്കേറ്റ എൻ.ഡബ്ല്യു.കെ.ആർ.ടി.സി ഡ്രൈവർ മരിച്ചു. ജമഖണ്ഡി ഡിപ്പോയിലെ ഡ്രൈവർ ആവാട്ടി സ്വദേശി നബി റസൂൽ (58) ആണ് മരിച്ചത്. അതേ സമയം സമരത്തിൽ പങ്കെടുത്ത ബി എം ടി സി 2,443 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ബി എം ടി സി സസ്പെൻഡ് ചെയ്തവരിൽ 1,974 മുതിർന്ന ജീവനക്കാരും ഉൾപ്പെടുന്നുണ്ട്. സമാനമായനടപടികൾ വരും ദിവസങ്ങളിലും തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബസുകൾക്ക് നേരെ കല്ലെറിഞ്ഞത് മൂലം തകർന്ന ബസുകളുടെ എണ്ണം 70…
Read Moreബസ് പണിമുടക്ക്; ബി എം ടി സി ജീവനക്കാരെ പിരിച്ചുവിട്ടു.
ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ട്രാൻസ്പോർട്ട് കോർപറേഷനുകൾ ഏപ്രിൽ 7 മുതൽ തുടങ്ങിയ അനിശ്ചിതകാല പണിമുടക്കിൽ പങ്കെടുക്കുകയും ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യാതിരിക്കുകയും ചെയ്ത 120 ട്രെയിനികളെയും പ്രൊബേഷണറി ജീവനക്കാരെയും ബി എം ടി സി വെള്ളിയാഴ്ച പിരിച്ചുവിട്ടു. 96 ട്രെയിനികൾക്കെതിരെ വ്യാഴാഴ്ച സമാനമായ നടപടി ബി എം ടി സി സ്വീകരിച്ചിരുന്നു. “അറുപത് ട്രെയിനികളെയും 60 പ്രൊബേഷണറി ജീവനക്കാരെയും വെള്ളിയാഴ്ച സർവീസിൽ നിന്ന് പിരിച്ചുവിട്ടു,” എന്ന് ബി എം ടി സി പ്രസ്താവനയിൽ പറഞ്ഞു. അതെ സമയം 244 ഡ്രൈവർമാരെയും കണ്ടക്ടർമാരെയും അഞ്ച് ട്രാഫിക് സൂപ്പർവൈസറി സ്റ്റാഫ് അംഗങ്ങളെയും 34 മെക്കാനിക്കൽ…
Read Moreപണിമുടക്ക് തുടരുന്നു; വിരമിച്ച ഡ്രൈവർമാരെ ജോലിയിൽ പ്രവേശിക്കാൻ ക്ഷണിച്ച് സർക്കാർ.
ബെംഗളൂരു: സംസ്ഥാനത്തെ ഗതാഗത പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ബദൽ ക്രമീകരണങ്ങളുടെ ഭാഗമായി സർവീസിൽ തിരികെ ചേരാൻ സംസ്ഥാന സർക്കാർ വിരമിച്ച ജീവനക്കാരെ ക്ഷണിച്ചു. ഗതാഗത വകുപ്പ് വ്യാഴാഴ്ച വൈകുന്നേരം പുറത്തിറക്കിയ വിജ്ഞാപനത്തിൽ 62 വയസ്സിന് താഴെയുള്ള വിരമിച്ച ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ ക്ഷണിക്കുന്നതായി അറിയിച്ചു. ഡ്രൈവർമാർക്ക് 800 രൂപയും കണ്ടക്ടർമാർക്ക് 700 രൂപയും പ്രതിഫലം നൽകും. നാല് കോർപ്പറേഷനുകളിലായി 446 ബസുകൾ വ്യാഴാഴ്ച പ്രവർത്തനം പുനരാരംഭിച്ചതായി പ്രസ്താവനയിൽ പറയുന്നു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) വേണ്ടി 4,412 സ്വകാര്യബസുകൾ ഇത് വരെ ആയി സർവീസ് നടത്തി. നോർത്ത് വെസ്റ്റേൺ കെആർടിസിക്ക് വേണ്ടിയും നോർത്ത്…
Read More