നഗരസര്‍വീസ് ബസുകളുടെ എണ്ണം 10,000 ആയി ഉയര്‍ത്തും; ബി.എം.ടി.സി

ബെംഗളൂരു: അടുത്ത 3 വര്‍ഷത്തിനുളളില്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണം 10,000 ആയി ഉയര്‍ത്തുമെന്ന് ബി.എം.ടി.സി. നിലവില്‍ 6500 ബസുകളാണ് ബി.എം.ടി.സിയ്ക്ക് ഉളളത്. 2024ല്‍ ഇത് 8000 ആകും. തൊട്ടടുത്ത വര്‍ഷം 2000 ബസുകളും വാങ്ങാന്‍ ലക്ഷ്യമിടുന്നതായി ബി.എം.ടി.സി ഡയറക്ടര്‍ സൂര്യ സെന്‍ പറഞ്ഞു. ജീവനക്കാരുടെ അപര്യാപ്തതയാണ് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതില്‍ നേരിടുന്ന പ്രശ്‌നമെന്നും ഇതിനെ മറികടക്കാന്‍ സര്‍ക്കാരിന്റെ സഹായം തേടുമെന്നും അദേഹം വ്യക്തമാക്കി.

Read More

കോവിഡ് -19 നിയന്ത്രണങ്ങൾ: വാരാന്ത്യങ്ങളിൽ പൊതുജനങ്ങൾക്കുള്ള ബസ് സർവീസുകൾ ബെംഗളൂരു നിർത്തിവച്ചു.

BMTC BUSES BANGALORE

ബെംഗളൂരു: കോവിഡ് -19 ന്റെ വ്യാപനത്തിനിടയിൽ, പൊതു ഉപയോഗത്തിനായി വാരാന്ത്യങ്ങളിൽ ബസ് സർവീസുകൾ നിർത്തിവയ്ക്കുന്നതായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ അറിയിച്ചു. എന്നിരുന്നാലും, അവശ്യ സർവീസുകളിലും ഒഴിവാക്കിയ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ബസ് സർവീസുകൾ തുടരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കർണാടക സർക്കാർ രണ്ടാഴ്ചത്തേക്ക് വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയതിനെ തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചത്. Just In: BMTC suspends bus services on Saturdays and Sundays in Bengaluru till Jan 15/16 in view of Weekend Curfew. Only 10%…

Read More
Click Here to Follow Us