ബെംഗളൂരു: കർണാടക സ്കൂളുകളിലെ ക്ലാസ് മുറികളിൽ ഹിജാബ് നിരോധനം തുടരുമെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ്. ഹിജാബ് വിഷയത്തിൽ സുപ്രീം കോടതി വിഭജന വിധി പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു ജനാധിപത്യ സർക്കാർ എന്ന നിലയിൽ, സുപ്രീം കോടതിയിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച ഏത് വിധിയെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പക്ഷെ ഞങ്ങൾ പ്രതീക്ഷിച്ചത് ഒരു നല്ല വിധിയാണ്. ലോകമെമ്പാടും സ്ത്രീകൾ ഹിജാബും ബുർഖയും ധരിക്കരുതെന്ന് ആവശ്യപ്പെടുന്നത് നിങ്ങൾക്കറിയാമല്ലോ. എന്നാൽ സുപ്രീം കോടതിയിൽ നിന്ന് ഒരു വിഭജന വിധിയുണ്ട്.…
Read More