ബെംഗളൂരു: പാഠപുസ്തക വിവാദം കൊടുമ്പിരി കൊള്ളുമ്പോഴും ഇനി പുസ്തകത്തിൽ മാറ്റം വരുത്താൻ സാധ്യമല്ലെന്ന നിലപാടിൽ ഉറച്ച് സർക്കാർ. നിറവും പ്രത്യയ ശാസ്ത്രവും നോക്കിയല്ല കുട്ടികളെ മാത്രം നോക്കിയാണ് പുസ്തകം തയ്യാറാക്കിയതെന്ന് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. ശ്രീനാരായണ ഗുരുവിനെയും പെരിയാർ ഈ വി രാമസ്വാമിയെയും മറ്റു പുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയത് പത്താം ക്ലാസിലെ കുട്ടികളുടെ പഠനഭാരം കുറയ്ക്കാൻ ആണെന്നും മന്ത്രി പറഞ്ഞു.
Read MoreTag: book
ഓപ്പൺ ബുക്ക് അനുമതി; ഇനി പുസ്തകം തുറന്ന് പരീക്ഷ എഴുതാം
ബെംഗളുരു; ഓപ്പൺ ബുക്ക് അനുമതി നേടി സർവ്വകലാശാല, വിശ്വേശ്വരായ സാങ്കേതിക സർവ്വകലാശാലയിൽ പരീക്ഷയ്ക്ക് പുസ്തകം തുറന്ന് എഴുതാൻ ( ഓപ്പൺ ബുക്ക് ) അനുമതി. ഐഐടി, എൻഐടി എന്നിവിടങ്ങളിൽ നേരത്തെ തന്നെ ഈ സിസ്റ്റം നിലവിലുണ്ട്. ഈ വർഷം മുതൽ വിശ്വേശ്വരായ സാങ്കേതിക സർവ്വകലാശാലയിൽ പരീക്ഷയ്ക്ക് ഓപ്പൺ ബുക്ക് രീതി നടപ്പിലാക്കും. ആർക്കിടെക്ച്ചർ, ഇലക്ട്രിക്കൽ, സിവിൽ , മെക്കാനിക്കൽ, സെമസ്റ്റർ എക്സാമിനാണ് ഓപ്പൺ ബുക്ക് അനുവദിക്കുകയെന്ന് വൈസ് ചാൻസ്ലർ പ്രഫ; കാരി സിദ്ധപ്പ വ്യക്തമാക്കി. …
Read Moreഎസ്എസ്എൽസി സർട്ടിഫിക്കറ്റ് പരിഷ്കാരം; ഈർപ്പം തട്ടിയാൽ കേടുവരാതിരിക്കാനുള്ള സംവിധാനം കൊണ്ടുവരും
ബെംഗളുരു: എസ്എസ്എൽസി സർട്ടിഫിക്കറ്റ് പരിഷ്കാരം നടപ്പിലാക്കാനൊരുങ്ങുന്നു. കൂടുതൽ കാലം ഈടുനിൽക്കുന്ന തരത്തിലാണ് പരിഷ്കാരം. കർണ്ണാടക സെക്കൻഡറി എജ്യുക്കേഷൻ എക്സാമിനേഷൻ ബോർഡാണ് പുതിയപരിഷ്കാരവുമായി എത്തുന്നത്. ഈർപ്പം തട്ടിയാൽ സർട്ടിഫിക്കറ്റ് കേടുവരാതിരിക്കാനുള്ള സംവിധാനം കൊണ്ടുവരും.
Read Moreസാവിന മനയ കഥവാ തട്ടി; അഥവാ കാൻസർ വാർഡിലെ ചിരി; ഇന്നസെന്റിന്റെ പുസ്തകത്തിന് കന്നഡ പരിഭാഷ
ബെംഗളുരു: രോഗികളെ കാണാനെത്തുന്നവർ നന്നായി പെരുമാറിയാൽ പകുതി രോഗവും തീരുമെന്ന് പ്രശസ്ത ചലച്ചിത്ര താരം ഇന്നസെന്റ് എംപി. കാൻസർ വാർഡിലെ ചിരി എന്ന പുസ്തകത്തിന്റെ കന്നഡ പരിഭാഷയുടെ ഉത്ഘാടനത്തിനാണ് ഇന്നസെന്റ് അനുഭവങ്ങൾ പങ്ക് വച്ചത്. സാവിന മനയ കഥവാ തട്ടി എന്നാണ് കന്നഡ പരിഭാഷയുടെ പേര്.
Read Moreരാജ്യാന്തര ക്രിസ്തീയ പുസ്തക മേളക്ക് തുടക്കമായി
ബെംഗളുരു: ഹെന്നൂർ എസ്എംപിസി ഇന്റർ നാഷ്ണൽ കൺവൻഷൻ ഹാളിൽ രാജ്യാന്തര ക്രിസ്തീയ പുസ്തക മേളക്ക് തുടക്കം കുറിച്ചു. വിവിധ ഭാഷകളിലുള്ള ബൈബിളുകൾ, ധ്യാന ഗ്രന്ഥങ്ങൾ, ബൈബിൾ നിഘണ്ടു, ബൈബിൾ കമന്ററികൾ, പഠന ഗ്രന്ഥങ്ങൾ, വേദ ശാസ്ത്രം തുടങ്ങി അനവധി വിഭാഗത്തിലുള്ള പുസ്തകങ്ങൾ മേളയിൽ ലഭ്യമാണ് . ദിവസവും രാവിലെ 9 മുതൽ രാത്രി 8 വരെയാണ് രാജ്യാന്തര ക്രിസ്തീയ പുസ്തക മേളയിലേക്ക് പ്രവേശനം ലഭ്യമാകുക. കൂടാതെ പുസ്തകങ്ങൾക്ക് വിലക്കിഴിവും ലഭ്യമായിരിക്കും.
Read More