ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി ജാമ്യത്തില്‍ ഇറങ്ങിയതിനെതിരെ ജാമ്യം റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ ബിനീഷിനെതിരെ തെളിവുണ്ട്. ജാമ്യം റദ്ദാക്കണമെന്നാണ് ഇഡിയുടെ ആവശ്യം. ബെംഗളൂരു ഇഡി ഡെപ്യൂട്ടി ഡയറക്ടറാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കലില്‍ ബിനീഷ് കോടിയേരിക്കെതിരെ കൃത്യമായ തെളിവ് ലഭിച്ചിട്ടുണ്ട്. അതിനാല്‍ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ വിട്ടുതരണമെന്നും എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടു. ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ബിനീഷിന്റെ അക്കൗണ്ടുകളുടെ പണമിടപാടുകള്‍ സംശയം ഉയര്‍ത്തുന്നതാണെന്നും കള്ളപ്പണ ഇടപാടുമായി ബന്ധമുണ്ടെന്നുമാണ് ഇഡി പറയുന്നത്. 2020 ഒക്ടോബര്‍…
Read MoreTag: Bineesh Kodiyeri
ഒരു വർഷത്തെ ജയിൽ വാസത്തിനു ശേഷം ബിനീഷ് കോടിയേരി ജയിൽമോചിതനായി
ബെംഗളൂരു: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി ബിനീഷ് കോടിയേരി ജയിൽമോചിതനായി. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ബിനീഷ് പുറത്തിറങ്ങി. രണ്ടുദിവസം മുൻപ് തന്നെ ജാമ്യം അനുവദിച്ചിരുന്നു പക്ഷേ ജാമ്യ വ്യവസ്ഥയിലുള്ള എതിര്‍പ്പാണ് കര്‍ണാടകക്കാരായ ജാമ്യക്കാര്‍ അവസാന നിമിഷം പിന്മാറാന് കാരണമെന്നാണ് സൂചന. പകരം ആളുകളെ എത്തിച്ചപ്പോഴേക്കും വിചാരണ കോടതിയില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സമയം കഴിഞ്ഞിരുന്നു. സത്യം ജയിക്കുമെന്ന ബിനീഷ് കോടിയേരി പറയുന്നു. ഇന്ന് തന്നെ ബിനീഷ് നാട്ടിലേക്ക് തിരിക്കും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
Read Moreബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ; കർണാടക ഹൈകോടതി വാദം തുടങ്ങി
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ഒക്ടോബർ 29 നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ കർണാടക ഹൈക്കോടതിയുടെ പുതിയ ബെഞ്ചിൽ വാദം തുടങ്ങി. ജസ്റ്റിസ് എം.ജി. ഉമയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ആദ്യം ബിനീഷിന്റെ വാദമാണ് ബുധനാഴ്ച കോടതി കേട്ടത്. മുൻ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ നേരത്തെ ഉന്നയിച്ച അതെ വാദങ്ങൾ തന്നെയാണ് ബിനീഷിനു വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ഗുരു കൃഷ്ണകുമാർ പുതിയ ബെഞ്ചിനു മുമ്പാകെയും ഉന്നയിച്ചത്. സമൂഹത്തിൽ നല്ല നിലയിലുള്ള വ്യക്തിയാണ് ബിനീഷ് എന്നും പിതാവിന്…
Read Moreബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈകോടതിയുടെ പുതിയ ബെഞ്ചിലേക്ക്
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബെംഗളൂരു ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഈ മാസം കർണാടക ഹൈ കോടതിയുടെ പുതിയ ബെഞ്ചിന് മുന്നിലെത്തും. നിലവിൽ വാദം കേട്ടുകൊണ്ടിരുന്ന ജസ്റ്റിസ് മുഹമ്മദ് നവാസിന്റെ സ്ഥലം മാറ്റാതെ തുടർന്നാണ് ഇത് പുതിയ ബെഞ്ചിന് മുന്നിൽ എത്തിയത്. നിലവിലെ ബെഞ്ച് തന്നെ ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കണം എന്ന് പുതിയ ബെഞ്ച് ആവശ്യപ്പെട്ടാൽ അത് പരിഗണിക്കാമെന്ന് ബിനീഷിന്റെ അഭിഭാഷകന് ഹൈകോടതി ഉറപ്പു നൽകി.ഒമ്പതു മാസത്തോളമായി ബിനീഷ് ജയിലിലാണ്, ഇനിയും വാദം നീട്ടികൊണ്ട് പോകരുതെന്നും എത്രയും വേഗം പരിഗണിക്കണമെന്നും ബിനീഷിന്റെ…
Read More