ബെംഗളൂരു : കോവിഡ് -19 നിയന്ത്രണങ്ങളുടെ ഭാഗമായി ഡിസംബർ 28 നും ജനുവരി 4 നും ഇടയിൽ രാത്രി 10 മുതൽ പുലർച്ചെ 5 വരെ ഏർപ്പെടുത്തിയ രാത്രി കർഫ്യൂവിൽ ബെംഗളൂരു ട്രാഫിക് പോലീസ് 349 വാഹനങ്ങൾ പിടിച്ചെടുത്തു. 305 ഇരുചക്ര വാഹനങ്ങളും 11 മുച്ചക്ര വാഹനങ്ങളും 18 ഫോർ വീലറുകളും പോലീസ് പിടിച്ചെടുത്തു. ബെംഗളൂരു സെൻട്രൽ ഡിവിഷൻ പോലീസ് 143 വാഹനങ്ങളും വെസ്റ്റ് ഡിവിഷൻ 113 വാഹനങ്ങളും നോർത്ത്-ഈസ്റ്റ് ഡിവിഷൻ 79 വാഹനങ്ങളും നോർത്ത് ഡിവിഷൻ 13 വാഹനങ്ങളും സൗത്ത് ഈസ്റ്റ് ഡിവിഷൻ…
Read MoreTag: Bengaluru Traffic Police
ബാധകമല്ലാത്ത നിയമത്തിന്റെ പേരിൽ പിഴ; ബെംഗളൂരു ട്രാഫിക് പോലീസിനെതിരെ പരാതിക്കൂമ്പാരം
ബെംഗളൂരു : ഹൈ-സെക്യൂരിറ്റി നമ്പർ പ്ലേറ്റുകൾ (എച്ച്എസ്ആർപി) നിർബന്ധമായും സ്ഥാപിക്കണമെന്ന നിയമം പഴയ വാഹനങ്ങൾക്ക് നിലവിൽ ബാധകമല്ല, എന്നാൽ എച്ച്എസ്ആർപി ഇല്ലാത്തതിന്റെ പേരിൽ ട്രാഫിക് പോലീസ് പതിവായി പിഴ ഈടാക്കുന്നത് ബെംഗളൂരുവിലെ വാഹനയാത്രക്കാർ പ്രധിഷേധത്തിന് ഇടയാക്കി. വാഹന ചരിത്രം ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന ഹോളോഗ്രാമും കോഡും അടങ്ങുന്ന എച്ച്എസ്ആർപി കർണാടകയിൽ നടപ്പാക്കുന്നത് പലതവണ വൈകിയിരുന്നു. 2019 മാർച്ചിന് ശേഷം രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങളും എച്ച്എസ്ആർപിയിൽ വരുന്നുണ്ടെങ്കിലും, 2019 മാർച്ച് 31-ന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ എച്ച്എസ്ആർപി സ്ഥാപിക്കാൻ കേന്ദ്ര സർക്കാരും ഉന്നത…
Read Moreമടിവാളയിൽ പുതിയ ട്രാഫിക് ബോർഡുകൾ സ്ഥാപിച്ചു; ബെംഗളൂരു വാർത്ത ന്യൂസ് ഇമ്പാക്ട്
ബെംഗളൂരു: മടിവാള മാരുതി നഗർ ഭാഗത്തുനിന്നും കഴിഞ്ഞ ബുധനാഴ്ച വ്യക്തമായ ട്രാഫിക് ബോർഡുകളോ , പാർക്കിംഗ് ഏരിയകളോ ഇല്ലാത്തതിനാൽ വഴിയോരത്ത് പാർക്ക് ചെയ്തിരുന്ന കേരള രജിസ്റ്റർഡ് കാറുകൾ യാതൊരുവിധ സുരക്ഷിതത്വവും ഇല്ലാതെ ബെംഗളൂരു പോലീസ് പിടിച്ചെടുത്തു കൊണ്ടുപോകുന്നത് ബെംഗളൂരു വാർത്ത വഴി പൊതുജനങ്ങൾ കണ്ടിരുന്നു. മലയാളികൾ ഏറ്റവും കൂടുതൽ വന്നുപോകുന്ന ഈ ഭാഗത്തു വ്യക്തമായ പാർക്കിംഗ് ബോർഡുകളോ പാർക്കിംഗ് സൗകര്യങ്ങളോ ഇല്ലാത്തതിനാൽ ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് ബെംഗളൂരു വാർത്തയിലൂടെ കൊടുത്ത വാർത്ത ജനങ്ങൾ ഏറ്റെടുക്കുകയും അതിനെ തുടർന്ന് അധികാരികളുടെ കണ്ണു തുറക്കാൻ വഴി ഒരുങ്ങുകയും…
Read Moreട്രാഫിക് നിയമങ്ങളുടെ പേരിൽ പൊതുജനങ്ങളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് ബെംഗളൂരു ട്രാഫിക് പോലീസ്.
ബെംഗളൂരു: ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കുക എന്ന പേരിൽ പൊതുജനങ്ങളെ ദ്രോഹിക്കുന്ന നടപടികൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കാനൊരുങ്ങി ബെംഗളൂരു ട്രാഫിക് പോലീസ്. ട്രാഫിക് നിയമപാലനത്തിനിടയിൽ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ബെംഗളൂരു ട്രാഫിക് പോലീസ് അവരുടെ 37 ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ട്രാഫിക് പോലീസിൽ നിന്നും നേരിടുന്ന വിവിധ തരത്തിലുള്ള പീഡനങ്ങളെക്കുറിച്ച് പൗരന്മാർ സോഷ്യൽമീഡിയയിൽ പരാതിപ്പെട്ടിരുന്നു. വാഹനങ്ങൾ അനിയന്ത്രിതമായി വലിച്ചിടൽ, ദൃശ്യമായ ട്രാഫിക് ലംഘനങ്ങളില്ലാതെ ക്രമരഹിതമായപരിശോധനകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Read Moreവാഹന ഉടമകളോട് മോശമായി പെരുമാറിയ 6 ജീവനക്കാർക്ക് സസ്പെൻഷൻ
ബെംഗളൂരു : നോ പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്ത വണ്ടികൾ എടുത്തു നീക്കുന്ന നേരം വാഹനങ്ങളുടെ ഉടമകളോടു മോശമായി പെരുമാറിയ 6 കരാർ ജീവനക്കാരെ ട്രാഫിക് പൊലീസ് സസ്പെൻഡ് ചെയ്തു. രസീത് നൽകാതെ വാഹന ഉടമകളിൽ നിന്ന് ഇവർ പണം ഈടാക്കിയതും കണ്ടെത്തി.മോശം പെരുമാറ്റത്തിനെതിരെ വാഹന ഉടമകളുടെ പരാതിയെ വ്യാപക തുടർന്നാണ് നടപടി . വാഹനങ്ങൾ എടുത്തുനീക്കുന്നതിനുള്ള ചട്ടങ്ങൾ പാലിക്കാത്തതിനാൽ സ്കൂട്ടറും കാറുമൊക്കെ എടുത്തുമാറ്റാൻ കരാറുകാർ ഉപയോഗിച്ചിരുന്ന 32 വാഹനങ്ങളും അവരിൽ നിന്ന് പിടിച്ചെടുത്തു കൂടാതെ ഇവയിലൊരെണ്ണം പൊലീസ് അനുമതിയില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരുവിൽ…
Read Moreജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങി ട്രാഫിക് പോലീസ്
ബെംഗളൂരു : ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങി ട്രാഫിക് പോലീസ് .തിങ്കളാഴ്ച മൈസൂർ ബാറ്ററയനാപുര റോഡിലെ തിരക്കേറിയ നായണ്ടഹള്ളി ജംഗ്ഷനിലെ റോഡിലെ കുഴികൾ ട്രാഫിക് പോലീസ് മുൻകൈയെടുത്ത് നികത്തി.നിരവധി അപകടങ്ങൾക്ക് ഇടയാകാൻ സാധ്യതയുള്ള കുഴികൾ നികത്തിയതുവഴി ഒട്ടേറെ അപകടങ്ങളാണ് ഒഴിഞ്ഞുപോയത്. കുഴികൾ നികത്തുന്നത് ബിബിഎംപിയുടെ ജോലിയാണെങ്കിലും, ഇൻസ്പെക്ടർ ശോഭ ഹഡഗാലിയുടെ നേതൃത്വത്തിലുള്ള പോലീസുകാർ ട്രാക്ടർ ഡ്രൈവറുടെ സഹായത്തോടെ ഏകദേശം 10 കുഴികൾ നികത്തി.കുഴികൾ കാരണം ജംഗ്ഷനിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ വേഗത കുറഞ്ഞതായി ഡിസിപി (ട്രാഫിക്ക്) കുൽദീപ് കുമാർ ജെയിൻ പറഞ്ഞു.
Read Moreനഗരത്തിലെ ടോവിങ് എല്ലാ ട്രാഫിക് മാനദണ്ഡങ്ങളും പാലിച്ചായിരിക്കണം; ആഭ്യന്തരമന്ത്രി
ബെംഗളൂരു: നഗരത്തിലെ റോഡരികുകളിൽ നിന്ന് ട്രാഫിക് നിയമങ്ങൾക്കെതിരായി പാർക്കു ചെയ്ത വാഹനങ്ങൾ എല്ലാ വിധ ട്രാഫിക് മാനദണ്ഡങ്ങൾ പാലിച്ചാവണം പിടിച്ചെടുക്കുന്നത് എന്ന് ട്രാഫിക് പോലീസിന് നിർദേശം നൽകി ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. വഴിയരികിൽ അനധികൃതമായി നിർത്തിയിട്ട വാഹനങ്ങൾ ട്രാഫിക് പോലീസ് പിടിച്ചെടുത്തു അവരുടെ ടോവിങ് വാഹനത്തിൽ ട്രാഫിക് പോലീസ് സ്റ്റേഷനിലെത്തിക്കുമ്പോൾ പിടിച്ചെടുത്ത വാഹനങ്ങൾക്ക് ഒട്ടനവധി കേടുപാടുകൾ സംഭവിക്കുന്നെന്നും അതോടൊപ്പം സർക്കാർ നിശ്ചയിച്ച ടോവിങ് ചാർജുകളെക്കാൾ കൂടുതലാണ് ട്രാഫിക് ഉദ്യോഗസ്ഥർ ഈടാക്കുന്നെന്നും നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രിയുടെ ഇടപെട്ടത്. സർക്കാർ നിശ്ചയിച്ചിരിക്കുന്ന പിഴയെക്കാൾ…
Read More