ശശി എന്ന് തന്റെ പേരിട്ടതിനുള്ള കാരണം വ്യക്തമാക്കി ശശി തരൂർ

ഡൽഹി: ശിവരാത്രിയും തന്റെ പേരും തമ്മിൽ ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂർ എം പി. മഹാശിവരാത്രി ദിനത്തിലാണ് താൻ ജനിച്ചതെന്നും ‘ശശി’ എന്നത് ശിവന്റെ തലയിൽ കാണുന്ന ചന്ദ്രക്കലയാണെന്നും ശശി തരൂർ വ്യക്തമാക്കി.

‘ഞാൻ മഹാശിവരാത്രി ദിനത്തിലാണ് ജനിച്ചത്. ശിവന്റെ തലയിലെ ചന്ദ്രക്കലയാണ് ശശി. മലയാള കലണ്ടർ പ്രകാരം എന്റെ ജന്മ നക്ഷത്രം ഇന്നാണ്. ഈ ദിവസം എന്റെ കുടുംബത്തിന് വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ ഔദ്യോഗിക ജന്മദിനം മാർച്ച് ഒമ്പതാണ്. രേഖകളിൽ എല്ലാം അതാണ് ഉള്ളത്’- അദ്ദേഹം പറഞ്ഞു.

  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ

പാലക്കാട് തരൂർ ചന്ദ്രശേഖരൻ നായരുടെയും ലില്ലി തരൂരിന്റെയും മകനായി 1956 മാർച്ച് 9 ന് ലണ്ടനിലാണ് ശശി തരൂർ ജനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts