ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു : നഗരത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. ബിബിഎംപി മേഖലയിൽ വ്യാപകമായതോ ചെറിയതോതിലുള്ളതോ ആയ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Read More

മഴ മാറിയാലുടൻ കുഴികൾ പരിഹരിക്കും; ഉറപ്പ് നൽകി മന്ത്രി

ബെംഗളൂരു : മഴ മാറിയാലുടൻ ബെംഗളൂരുവിലെ കുഴികൾ നന്നാക്കുമെന്ന് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ബയോടെക്നോളജി മന്ത്രി സി എൻ അശ്വത് നാരായൺ പറഞ്ഞു. മഴ മാറിയാൽ ഉടൻ തന്നെ എല്ലാ കുഴികളും ശരിയാക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. നഗരത്തിലുടനീളം എല്ലാ റോഡുകളും അസ്ഫാൽറ്റ് ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും, എന്നും മന്ത്രി കൂട്ടിച്ചേർത്തു.  

Read More

കർണാടകയിൽ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ബെംഗളൂരു: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നഗരത്തിൽ തുടരുന്ന മഴ ഇനിയും രണ്ടു ദിവസം കൂടി തുടരുമെന്നും സംസ്ഥാനത്തിന്റെ തീരദേശ മേഖലകളിലും വടക്കൻ ജില്ലകളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെയും നഗരത്തിൽ പെയ്ത ശക്തമായ മഴയിൽ പല പ്രദേശങ്ങളും വെള്ളത്തിലായി. നഗരത്തിലെ കോറമംഗല, മഡിവാള ബൊമ്മനഹള്ളി, ജയനഗർ തുടങ്ങി വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടു. മഴക്കെടുതി നേരിടാൻ എല്ലാവിധ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും Aജനങ്ങൾ സഹകരിക്കണമെന്നും ബിബിഎംപി അധികൃതർ അറിയിച്ചു.

Read More
Click Here to Follow Us