ഹീറോ സൂപ്പർ കപ്പിൽ സെമി ഫൈനലിൽ ജംഷെഡ്പൂർ എഫ്സിയെ പരാജയപ്പെടുത്തി ബെംഗളൂരു എഫ്സി ഫൈനലിലേക്ക്. ഇന്നലെ കോഴിക്കോട് ഇ .എം.എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഗോളുകൾക്കാണ് ബെഗളൂരുവിന്റെ വിജയം. ബെംഗളുരുവിനായി ജയേഷ് റാണെ, സുനിൽ ഛേത്രി എന്നിവർ ഗോൾ നേടി. ഈ സീസണിൽ ബെംഗളൂരു എഫ്സിയുടെ മൂന്നാം ഫൈനൽ പ്രവേശനമാണ് ഇത്.
Read MoreTag: BENGALURU FC
കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സി യും വീണ്ടും നേർക്കു നേർ
കോഴിക്കോട്: ഐ.എസ്.എല്ലിലെ വിവാദമത്സരത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്.സിയും വീണ്ടും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നു. സൂപ്പര്‍കപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് എയിലെ അവസാന മത്സരമാണ് ഇരുടീമുകളുടേയും ബലാബലത്തിന് വേദിയാകുന്നത്. രാത്രി 8.30ന് കോര്പറേഷന് സ്റ്റേഡിയത്തിലാണ് ആവേശപോരാട്ടം നടക്കുക. സൂപ്പര്‍കപ്പ് സെമിബെര്‍ത്ത് ഉറപ്പിക്കാന്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമായതിനാല്‍ മത്സരം തീപാറുമെന്നുറപ്പാണ്. ബെംഗളൂരു നിലവില്‍ നാല്പോയന്റുമായി പട്ടികയില്‍ ഒന്നാമതാണ്. ബ്ലാസ്റ്റേഴ്സിന് മൂന്ന് പോയന്റാണ്.
Read Moreബെംഗളൂരു എഫ് സി സ്ക്വാഡ് പ്രഖ്യാപിച്ചു
ബെംഗളൂരു: ബെംഗളൂരു എഫ് സി 2023-ലെ ഹീറോ സൂപ്പര്‍ കപ്പ് കാമ്പയ്നിനായുള്ള 30 അംഗ ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഏപ്രില്‍ 8-ന് ശ്രീനിധി ഡെക്കാന്‍ എഫ്സിക്കെതിരായ പോരാട്ടത്തോടെ ആണ് ബെംഗളൂരുവിന്റെ സൂപ്പര്‍ കപ്പ് ക്യാമ്പയിന് ആരംഭിക്കുന്നത്. ബെംഗളൂരു എഫ്സി ‘ബി’ ടീമില്‍ നിന്ന് മൂന്ന് കളിക്കാര്‍ സ്ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. അഞ്ച് വിദേശികളെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയുടെ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
Read Moreപ്ലേ ഓഫ് മത്സരം വീണ്ടും നടത്താൻ ആവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഐഎസ്എൽ ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്സ്. റഫറി ക്രിസ്റ്റൽ ജോണിന് വിലക്കേർപ്പെടുത്തണമെന്നും ക്ലബ് ആവശ്യപ്പെടുന്നു. ബ്ലാസ്റ്റേഴ്സിൻറെ ആവശ്യം ചർച്ച ചെയ്യാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി യോഗം ഉടൻ ചേരുമെന്ന് റിപ്പോർട്ട്. ഐഎസ്എല്ലിൻറെ ആദ്യ സെമിയുടെ ആദ്യപാദം നാളെ മുംബൈയിൽ നടക്കാനിരിക്കെയാണ് റീപ്ലേ വേണമെന്ന ആവശ്യവുമായി ബ്ലാസ്റ്റേഴ്സ് രംഗത്ത് എത്തിയത്. അച്ചടക്കസമിതി അടിയന്തരമായി യോഗം ചേർന്നേക്കുമെന്നാണു വിവരം. റഫറി ക്രിസ്റ്റൽ ജോണിൻറെ പിഴവുകളെക്കുറിച്ചും ബ്ലാസ്റ്റേഴ്സ് വിശദമായ പരാതി ഫുട്ബോൾ ഫെഡറേഷന് നൽകിയിട്ടുണ്ട്. ഫ്രീ…
Read Moreസെമി ലക്ഷ്യമിട്ട് ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും
ബെംഗളൂരു : ഇന്ത്യൻ സൂപ്പർ ലീഗിൽ സെമിഫൈനൽ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ ഇറങ്ങും. ആദ്യ പ്ലേ ഓഫിൽ ബെംഗളൂരു എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബെംഗളൂരുവിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സെമിയിലെത്താൻ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടത് ഒറ്റ ജയം. ഇതേലക്ഷ്യവുമായി മുന്നിലുള്ളത് ബെംഗളൂരു എഫ്സി. ശ്രീകണ്ഠീരവത്തിൽ ഇന്ന് ഇരു ടീമുകളും പോരിനിറങ്ങും. പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സും, നാലാം സ്ഥാനത്തുള്ള ബംഗളൂരുവും തമ്മിൽ ബെംഗളൂരുവിലെ ശ്രീകണ്ഠീരവത്തിൽ ഏറ്റുമുട്ടും . വിജയികൾ രണ്ടാം പാദ സെമിയിൽ മുംബൈ സിറ്റിയെ നേരിടും.…
Read Moreകേരള ബ്ലാസ്റ്റേഴ്സ് ആരാധകരും ബെംഗളൂരു എഫ് സി ആരാധകരും ഏറ്റുമുട്ടി
ബെംഗളൂരു: കണ്ഠിരവയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സ് ക്ലബും ബെംഗളൂരു എഫ് സിയും തമ്മിൽ നടന്ന മത്സരത്തിനിടയിൽ ഇരു ക്ലബിന്റെ ആരാധകർ തമ്മിൽ സംഘർഷം നടന്നു. അംഗത്വത്തിൽ നോർത്ത് ലോവർ സ്റ്റാൻഡിലും നോർത്ത് അപ്പർ സ്റ്റാൻഡിലും ആണ് സംഘർഷം ഉണ്ടായത്. ബെംഗളൂരു എഫ് സി ആരാധകരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തല്ലുന്ന വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ട്വിറ്ററിൽ ബെംഗളൂരു എഫ് സി ആരാധകർ ഇത് ബെംഗളൂരു സിറ്റി പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതിൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് അവർ അറിയിച്ചു.…
Read Moreഐഎസ്എൽ: ചെന്നൈയെ കീഴടക്കി ബെംഗളൂരു
ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നടന്ന ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ്സി ചെന്നൈ എഫ്സിയെ തോല്പിച്ചു. 3-1നായിരുന്നു ബെംഗളൂരുവിന്റെ ജയം. ബെംഗളൂരുവിനായി ശിവശക്തി നാരായണന് ഇരട്ടഗോളുകള്‍ നേടി. 15, 23 മിനിറ്റുകളിലാണ് താരം ഗോളുകള്‍ അടിച്ചത്. 59-ാം മിനിറ്റില്‍ എഡ്വിന് സിഡ്നി വന്സ്പോളിലൂടെ ചെന്നൈയിന് ആശ്വാസഗോള്‍ കണ്ടെത്തി. ഈ വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയ ബെംഗളൂരു ആറാം സ്ഥാനത്തെത്തി. ചെന്നൈ എട്ടാമതാണ്.
Read Moreബെംഗളൂരുവും ഈസ്റ്റ് ബംഗാളും നേർക്കുനേർ
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടം. വൈകിട്ട് 7.30ന് കിക്കോഫ് ആകുന്ന മത്സരത്തില്‍ ബെംഗളൂരു എഫ് സി ഈസ്റ്റ് ബംഗാളിനെ നേരിടും. ഈസ്റ്റ് ബംഗാളിന്റെ തട്ടകമായ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെച്ചാകും മത്സരം അരങ്ങേറുക. നിലവില്‍ 11 മത്സരങ്ങളില്‍ നിന്നും 10 പോയിന്റുമായി ബെംഗളൂരു 8ആം സ്ഥാനത്തും, 10 മത്സരങ്ങളില്‍ നിന്നും 9 പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ 9ആം സ്ഥാനത്തുമാണ്.
Read Moreഹിര മൊണ്ടാലിന്റെ കരാർ ബെംഗളൂരു എഫ് സി റദ്ദാക്കി
ബെംഗളൂരു എഫ് സി ലെഫ്റ്റ് ബാക്കായ ഹിര മൊണ്ടാലിനെ റിലീസ് ചെയ്തു. ഇനിയും രണ്ട് വർഷത്തെ കരാർ ക്ലബിൽ ബാക്കി നിൽക്കെയാണ് താരത്തെ റിലീസ് ചെയ്യുന്നതായി ക്ലബ് അറിയിച്ചത്. താരത്തിന് ബെംഗളൂരു എഫ് സിയിൽ അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിന്റെ താരമായിരുന്നു ഹിര മൊണ്ടാൽ. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനായി ഐ എസ് എല്ലിൽ 16 മത്സരങ്ങൾ ഹിര മൊണ്ടാൽ കളിച്ചിരുന്നു. ഈസ്റ്റ് ബംഗാൾ അക്കാദമിയിലൂടെ തന്നെ വളർന്ന താരമാണ് ഹിര മൊണ്ടാൽ. ഈസ്റ്റ് ബംഗാൾ അല്ലാതെ കൊൽക്കത്തയിലെ പല ക്ലബുകളിലും…
Read Moreനോര്‍ത്തീസ്റ്റ് യുണൈറ്റഡ് എഫ്സിയ്ക്കെതിരെ വിജയം നേടി ബെംഗളൂരു എഫ്സി
ബെംഗളൂരു: നോര്‍ത്തീസ്റ്റ് യുണൈറ്റഡ് എഫ്സിയ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോള്‍ വിജയം നേടി ബെംഗളൂരു എഫ്സി. മത്സരം അവസാനിക്കുവാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ ബെംഗളൂരു വിജയം കുറിച്ചത്. ഐഎസ്എലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്സി നോര്‍ത്തീസ്റ്റ് യുണൈറ്റഡ് എഫ്സി പോരാട്ടത്തിന് ആവേശകരമായ അന്ത്യം. മത്സരം സമനിലയിലേക്ക് പോകുമെന്ന തോന്നിച്ച നിമിഷത്തില്‍ മത്സരത്തിന്റെ 87ാം മിനുട്ടിലാണ് നോര്‍ത്തീസ്റ്റ് യുണൈറ്റഡിന്റെ ഹൃദയങ്ങള്‍ തകര്‍ത്ത ഗോള്‍ അലന് കോസ്റ്റ നേടിയത്. ബെംഗളൂരു വിജയം ഉറപ്പിച്ചുവെന്ന് കരുതിയപ്പോള്‍ നോര്‍ത്തീസ്റ്റ് ഇഞ്ചുറി ടൈമില്‍ ഗോള്‍ മടക്കിയെങ്കിലും…
Read More