കർണാടകയുടെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത.

ബെംഗളൂരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം മൂലം മാർച്ച് 9 ചൊവ്വാഴ്ച കർണാടകയുടെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഉഡുപ്പി, ഉത്തര കന്നഡ, ഗദഗ്, ബെലഗാവി, ധാർവാഡ്, ഹാവേരി എന്നിവിടങ്ങളാണ് മഴയ്ക്ക് സാധ്യത ഉള്ള പ്രദേശങ്ങൾ. കൂടാതെ പശ്ചിമഘട്ടമേഖലയിൽ സ്ഥിതി ചെയ്യുന്ന ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.

Read More

തണുത്ത കാലാവസ്ഥ; പ്രൈമറി ക്ലാസുകളിലെ ഹാജർനില ഗണ്യമായി കുറഞ്ഞു

ബെംഗളൂരു : കഴിഞ്ഞ രണ്ട് ദിവസമായി നിലനിൽക്കുന്ന തണുത്ത കാലാവസ്ഥ നഗരത്തിലെ സ്കൂളുകളിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തിയതിനാൽ ഓഫ്‌ലൈൻ പ്രൈമറി ക്ലാസുകളിലെ ഹാജർനില ഗണ്യമായി കുറഞ്ഞു.മിക്ക കുട്ടികളും ഓൺലൈൻ ക്ലാസുകൾ തിരഞ്ഞെടുത്തപ്പോൾ, സ്കൂളുകൾ, ചില സന്ദർഭങ്ങളിൽ, ഓൺലൈൻ മോഡിലേക്ക് തിരിച്ചു. “ഞങ്ങളുടെ വിദ്യാർത്ഥികളുടെ ആരോഗ്യം കണക്കിലെടുത്ത് ഞങ്ങൾ തിങ്കളാഴ്ച വരെ ഓൺലൈൻ മോഡിലേക്ക് മാറി,” ഐസിഎസ്ഇ-അഫിലിയേറ്റ് ചെയ്ത ഒരു സ്വകാര്യ സ്കൂളിന്റെ പ്രിൻസിപ്പൽ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി ചുമയും ജലദോഷവും റിപ്പോർട്ട് ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്കൂളുകൾ പറഞ്ഞു.പ്രൈമറി, പ്രീ-പ്രൈമറി…

Read More

നഗരപ്രദേശങ്ങൾ മൂടൽ മഞ്ഞിൽ പൊതിയുന്നു.

ബെംഗളൂരു: സംസ്ഥാനത്തു തണുപ്പ് കനക്കും, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിപ്പുകൾ പ്രകാരം അടുത്ത നാലോ അഞ്ചോ ദിവസത്തേക്ക് മഴയും മൂടൽമഞ്ഞും ഉണ്ടാകാൻ സാധ്യത. ബെംഗളൂരു ഉൾപ്പെടെയുള്ള തെക്കൻ കർണാടകയിൽ ഇപ്പോൾ മൂടൽമഞ്ഞിന്റെ ആഴ്ചയാണ്. അന്തരീക്ഷത്തിൽ ആവശ്യത്തിന് ഈർപ്പത്തിന്റെ സ്വാധീനം ഉള്ളതിനാലും മഴ കുറവായതിനാലും ആണ് ദക്ഷിണ കർണാടകയുടെ മിക്ക ഭാഗങ്ങളിലും മൂടൽമഞ്ഞ് രൂപപെടുന്നത്. എന്നാൽ ഒക്ടോബർ അവസാനത്തിലും നവംബർ തുടക്കത്തിലും മഴ അസാധാരണമല്ലെങ്കിലും വൈകുന്നേരങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുന്നത് ഇവിടം പതിവാണ്. തിങ്കളാഴ്ച ബംഗളൂരുവിലെ കാലാവസ്ഥ (രാത്രി 8.30 വരെ) ഇന്റർനാഷണൽ എയർപോർട്ട് ഒബ്സർവേറ്ററി:…

Read More
Click Here to Follow Us