ബെംഗളൂരു: കോവിഡ് മൂന്നാം തരംഗം പ്രധാനമായും കുട്ടികളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയതോടെ, സംസ്ഥാന ആരോഗ്യ വകുപ്പ് ‘ആരോഗ്യ നന്ദന‘ എന്ന പുതിയ ശിശു പരിശോധനപദ്ധതി ആരംഭിക്കാൻ ഒരുങ്ങുകയാണ്. സംസ്ഥാനത്തെ എല്ലാ കുട്ടികളിലും കോവിഡ് ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതോടൊപ്പം കുറഞ്ഞ പോഷകാഹാര സൂചകങ്ങൾ, പ്രതിരോധശേഷി എന്നിവ കൂടി പരിശോധിക്കുന്നതിനുള്ള ഒരു പുതിയ സംരംഭമാണിത്. മുഖ്യമന്ത്രി ബസ്വരാജ് ബൊമ്മൈ ഒരാഴ്ചയ്ക്കുള്ളിൽ പരിപാടിക്ക് തുടക്കം കുറിക്കുമെന്ന്ആരോഗ്യ ആരോഗ്യ മന്ത്രി ഡോ കെ സുധാകർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. “0-18 പ്രായ പരിധിയിൽപെട്ട 1.5 കോടിയോളം കുട്ടികളാണ് കർണാടകയിൽ ഉള്ളത്. ഈ പദ്ധതി…
Read MoreTag: Bangalore covid 19
കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞിട്ടും സംസ്ഥാനത്ത് മ്യൂക്കോർമൈക്കോസിസ് കേസുകൾ വർദ്ധിക്കുന്നു
ബെംഗളൂരു: പുതിയ കോവിഡ് 19 കേസുകളുടെ എണ്ണത്തിൽ ഇടിവ് ഉണ്ടായിരുന്നിട്ടും, സംസ്ഥാനത്ത് കോവിഡിന് ശേഷമുള്ള നിരവധി മ്യൂക്കോർമൈക്കോസിസ് എന്ന ബ്ലാക്ക് ഫങ്കസ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത് തുടരുന്നു. ജൂലൈ 22 മുതൽ ഓഗസ്റ്റ് 7 വരെ 156 കേസുകളും 59 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക വിവരങ്ങൾ പ്രകാരം ഓഗസ്റ്റ് 7 ന് സംസ്ഥാനത്ത് മൊത്തം 3,718 കേസുകൾ ഉണ്ടായിരുന്നു, അതിൽ 51.5% കേസുകൾ (1,917 ആളുകൾ) ഇപ്പോഴും ചികിത്സയിലാണ്, 9.89 ശതമാനം അല്ലെങ്കിൽ 368 പേർ അടുത്തിടെ ടിഷ്യു നെക്രോസിസിന് കാരണമാകുന്ന സങ്കീർണത മൂലം മരിച്ചു. ഈ…
Read Moreവീടുകൾ കയറിയുള്ള സർവേ ഫലം കാണുന്നു;കോവിഡ് രോഗലക്ഷണങ്ങൾ ഉള്ള കൂടുതൽ പേരെ കണ്ടെത്തി
ബെംഗളൂരു: കോവിഡ് 19 രോഗം പിടിപെടുന്നതിന് സാധ്യതയുള്ള കേസുകൾ തിരിച്ചറിയുന്നതിനായി നഗരത്തിൽ നടത്തുന്ന ഡോർ ടു ഡോർ സർവേ ഫലം കാണുന്നു. ബെംഗളൂരു അർബൻ ജില്ലാ ഉദ്യോഗസ്ഥർ ഇൻഫ്ലുവൻസ പോലുള്ള അസുഖം (ഐ എൽ ഐ)അല്ലെങ്കിൽ കടുത്ത അക്യൂട്ട് റെസ്പിറേറ്ററി അണുബാധ രോഗലക്ഷണമുള്ള 18,669 ആളുകളെ ഡോർ ടു ഡോർ സർവ്വേയിലൂടെ കണ്ടെത്തി. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ പരിധിയിൽ ജൂൺ 1 മുതൽ ഓഗസ്റ്റ് 15 വരെയുള്ള കാലയളവിൽ ലഭ്യമായ ഡാറ്റ പ്രകാരമാണിത്. ഇതിൽ 1,909 പേർക്ക് ആർടി–പിസിആർ, റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾക്ക് ശേഷം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു .…
Read Moreകോവിഡ് 19 നിയമങ്ങൾ ലംഘിച്ചതിന് ബിബിഎംപി ഈടാക്കിയത് 12 കോടി രൂപ പിഴ
ബെംഗളൂരു: കഴിഞ്ഞ16 മാസത്തിനിടെ, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നഗരത്തിൽ കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് ആളുകളിൽ നിന്ന് പിഴയായി മൊത്തം 12.58 കോടി രൂപ ശേഖരിച്ചു. കോവിഡ് 19 മാർഗ്ഗനിർദ്ദേശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 5,25,196 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോവിഡ് 19 പ്രോട്ടോക്കോൾ ലംഘനങ്ങളുടെ പേരിൽ ഒരേ കാലയളവിൽ 150 ഓളം വ്യവസായങ്ങൾ ബി ബി എം പി അടച്ചുപൂട്ടി. ബി ബി എം പി ഡാറ്റ അനുസരിച്ച്, 2020 മേയ് മുതൽ 2021 ഓഗസ്റ്റ് 7 വരെയുള്ള കാലയളവിൽ മാസ്ക് ധരിക്കാത്തതിന് 4.93 ലക്ഷം പേരിൽ നിന്നായി…
Read Moreഇനി ഓരോ വീടുകളും സന്ദർശിച്ച് ഡോക്ടർമാർ കോവിഡ് പരിശോധന നടത്തും.
ബെംഗളൂരു: കോവിഡ് 19 വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരു നിവാസികളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ അറിയാൻ നഗരത്തിലെ എല്ലാ വീടുകളിലും പോയി സർവേ നടത്താൻ ബി ബി എം പി തയ്യാറെടുക്കുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾക്ക് എപ്പോൾ വേണമെങ്കിലും ഡോക്ടർമാരെ ബന്ധപ്പെടാവുന്നതാണ്. ഇത് രോഗബാധിതരെ നിരീക്ഷിക്കാൻ ഡോക്ടർമാരെ സഹായിക്കും. അടുത്ത ഏതാനും ആഴ്‌ചകളിൽ സർവേ നടത്തുന്നതിന് ബി ബി എം പി ഡോക്ടർമാർ, പാരാമെഡിക്കുകൾ, ഫീൽഡ് വർക്കർമാർ എന്നിവരുടെ 108 ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ആർ അശോക പറഞ്ഞു. അനുദിനം കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന…
Read Moreവാക്സിൻ എടുത്തവരിൽ കോവിഡ് 19 മരണനിരക്ക് കുറഞ്ഞു എന്ന് പഠന റിപ്പോർട്ട്.
ബെംഗളൂരു: നഗരത്തിൽ വാക്സിനേഷൻ എടുത്തവരിലും കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചു എങ്കിലും, വാക്‌സിൻ സ്വീകരിച്ചവരിൽ മരണനിരക്ക് കുറഞ്ഞു എന്ന് ബെംഗളൂരുവിലെ ഒരു ഹോസ്പിറ്റൽ നടത്തിയപഠനത്തിൽ വ്യക്തമാക്കി. കൂടാതെ വാക്‌സിൻ എടുത്തവർക്ക് കോവിഡ് ചികിത്സ സമയത്ത് രോഗത്തിൻറെതീവ്രത കുറവായിരുന്നു എന്നും ഈ രോഗികളിൽ കുറച്ചു പേർക്ക് മാത്രമേ ഓക്സിജൻ പിന്തുണ നൽകേണ്ടിവന്നത് എന്നും പഠനത്തിൽ പറയുന്നു. അപ്പോളോ ആശുപത്രികൾ നടത്തിയ പഠനത്തിൽ 2021 ഏപ്രിൽ 21 നും 2021 മെയ് 30 നും ഇടയിൽ ഉള്ള 40 ദിവസങ്ങളിൽ മിതമായ രീതിയിലും കഠിനവുമായും കോവിഡ് 19…
Read Moreലക്ഷ്യം വെച്ച ജനസംഖ്യയുടെ 50% ത്തിലധികം പേർക്കും ഒരു ഡോസ് വാക്സിൻ നൽകി സംസ്ഥാനം മാതൃകയാകുന്നു.
ബെംഗളൂരു: സംസ്ഥാനം വാക്‌സിനേഷനായി ലക്ഷ്യം വെച്ച ജനസംഖ്യയിൽ 50% ത്തിലധികം പേർക്കും ഒരുഡോസ് കോവിഡ് -19 വാക്സിൻ ലഭിച്ചിട്ടുണ്ടെന്ന് ഞായറാഴ്ച ഉച്ചവരെ ഉള്ള കണക്കുകൾ സൂചിപ്പിക്കുന്നു. വളരെ പ്രധാനപ്പെട്ട നാഴികക്കല്ലാണ് സംസ്ഥാനം ഇപ്പോൾ താണ്ടിയിരിക്കുന്നത് എങ്കിലും ഈ വർഷംഅവസാനത്തോടെ പ്രതീക്ഷിക്കുന്നതുപോലെ സംസ്ഥാനം അതിന്റെ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിപൂർത്തിയാക്കില്ലെന്നും പ്രസ്തുത കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. 50 ശതമാനം എന്ന ഈ നേട്ടം കൈവരിക്കാൻസംസഥാനത്തിന് ഏകദേശം ആറര മാസമെടുത്തു. കൂടാതെ, ആദ്യ ഡോസ് കവറേജ് ഒരു ശതമാനം വർദ്ധിപ്പിക്കാൻ സംസ്ഥാനം 2-4 ദിവസം വീതം എടുക്കുന്നുണ്ട്. രണ്ടാമത്തെ ഡോസ്…
Read Moreഡെൽറ്റ പ്ലസ് രോഗബാധിതനായ യുവാവിനെ കണ്ടെത്താനാകാതെ ബി.ബി.എം.പി.
ബെംഗളൂരു: കോവിഡ് 19 വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച ബൊമ്മനഹള്ളി സ്വദേശിയായ 29 കാരനെ ബൃഹത് ബെംഗളൂരു മഹാ നഗര പാലികെ അധികൃതർക്ക് ഇത് വരെയും കണ്ടെത്താനായില്ല. രോഗി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനാൽ ഇയാളെ കണ്ടെത്താനായിപോലീസ് സഹായം തേടിയിരിക്കുകയാണ് ബി ബി എം പി. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന രോഗി ഡിസ്ചാർജ് ആയതിന് ശേഷം എവിടെയാണെന്ന് അറിയാനും കൂടുതൽ വിവരങ്ങൾ കണ്ടെത്താനും അദ്ദേഹത്തിന്റെ ഏഴ് പ്രാഥമിക കോൺടാക്റ്റുകളും 14 സെക്കൻഡറി കോൺടാക്റ്റുകളും കണ്ടെത്തുകയെന്ന ശ്രമകരമായ ജോലിയും ബി ബി…
Read Moreനഗരത്തിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവ്; കണ്ടൈൻമെന്റ് സോണുകൾ 162 ആയി ഉയർന്നു
ബെംഗളൂരു: നഗരത്തിൽ കോവിഡ് 19 വൈറസ് വ്യാപനം ഇപ്പോൾ മന്ദഗതിയിലാണെങ്കിലും ദിനം പ്രതി കേസുകളുടെ എണ്ണം ക്രമാനുഗതമായി കൂടി വരുന്നതായി ബൃഹത് ബെംഗളൂരു മഗനഗര പാലികെ പുറത്തു വിട്ട (ബിബിഎംപി) കണക്കുകൾ സൂചിപ്പിക്കുന്നു. കണക്കുകൾ പരിശോധിക്കുമ്പോൾ ഡൽഹി, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളെക്കാൾ കോവിഡ് 19 കേസുകളുടെ ദൈനംദിന വർദ്ധനവ് ബെംഗളൂരു നഗരത്തിൽ കൂടുതലായി തുടരുന്നതായി കാണാം. ഇന്നലെ, നഗരത്തിൽ 357 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതെ സമയം ഡൽഹിയിൽ 72 കേസുകളും മുംബൈയിൽ 331 കേസുകളും ചെന്നൈയിലും 194 കോവിഡ് കേസുകളാണ് ആഗസ്റ്റ് 7 ന് രജിസ്റ്റർ…
Read Moreനഗരത്തിൽ കർശനമായ രാത്രി കർഫ്യൂ; ബിബിഎംപി മേധാവി
ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിർദേശപ്രകാരം സിറ്റി പോലീസിന്റെ സഹായത്തോടെ നഗരത്തിൽ രാത്രി കർഫ്യൂ കർശനമായി നടപ്പാക്കുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ്കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. കൊറോണ വൈറസ് ന്റെ വേരിയന്റ് ഏതായാലും രോഗിയുടെ കോൺടാക്റ്റ് ട്രെയ്‌സിംഗ് നടത്തുന്നുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നതിന് ആവശ്യമായ സൗകര്യങ്ങൾക്കുവേണ്ട മതിയായ ഇടമുണ്ടോയെന്ന് പരിശോധിക്കാൻ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ആളുകളുടെ വീടുകളിലും സമഗ്രമായ പരിശോധന നടത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ വാരാന്ത്യ കർഫ്യൂ വിഷയത്തിൽ, കേസുകളുടെ എണ്ണവും പോസിറ്റിവിറ്റി നിരക്കും അടിസ്ഥാനമാക്കി സർക്കാർ തീരുമാനമെടുക്കുമെന്ന്…
Read More