മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിജയദശമിയോടനുബന്ധിച്ച് ബിഎസ് യെദ്യൂരപ്പയുടെ വസതിയിൽ എത്തി വിജയദശമി ആശംസകൾ അറിയിച്ചു.ബൊമ്മൈ അദ്ദേഹത്തെ മാലയിട്ട് അനുഗ്രഹം തേടും ചെയ്തു. ഒക്ടോബർ 17 മുതൽ ഉപതിരഞ്ഞെടുപ്പിനായി പ്രചാരണം നടത്തുമെന്ന് ബൊമ്മൈ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഞാൻ യെഡിയൂരപ്പയുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഒക്ടോബർ 20 ന് പ്രചാരണം ഇറങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യെദ്യൂരപ്പയും സിദ്ധരാമയ്യയും തമ്മിലുള്ള രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിച്ച മുഖ്യമത്രി, യെദിയൂരപ്പ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും. തങ്ങൾ പരസ്പരം കണ്ടിട്ടില്ലെന്നും ഇരു നേതാക്കളും വ്യക്തമാക്കി കഴിഞ്ഞു അപ്പോൾ വിഷയം അവിടെ അവസാനിക്കുന്നുവെന്നും…
Read MoreTag: b s yediyoorappa
സംസ്ഥാനത്ത് വിവിധ റെയ്ഡുകളിൽ നിന്നായി ലഭിച്ചത് 750 കോടി രൂപ; ഐടി വകുപ്പ്
ബെംഗളൂരു: മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുമായും അദ്ദേഹത്തിന്റെ മകൻ ബി വൈ വിജയേന്ദ്രയുമായും അടുത്ത ബന്ധമുള്ള മൂന്ന് കരാറുകാരുടെ വീടുകളിലും ഓഫീസുകളിലും കഴിഞ്ഞയാഴ്ച നടത്തിയ റെയ്ഡുകളിൽ നിന്നായി 750 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനം ലഭിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. തിരച്ചിലിൽ, ആദായനികുതി വകുപ്പ് കണക്കിൽപ്പെടാത്ത 4.7 കോടി രൂപയും 8.7 കോടി രൂപയുടെ ആഭരണങ്ങളും 30 ലക്ഷം രൂപയുടെ വെള്ളി വസ്തുക്കളും ഫിസിക്കൽ, ഡിജിറ്റൽ ഫോർമാറ്റുകളിൽ തെളിവുകൾ കണ്ടെത്തി. ഒക്ടോബർ 7 ന് നാല് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മൂന്ന് കോൺട്രാക്ടർമാരുടെ 47 സ്ഥലങ്ങളിലാണ്…
Read Moreയെദിയൂരപ്പ ഡൽഹിക്കു കൊണ്ട് പോയ ബാഗുകളിൽ എന്ത്! കുമാരസ്വാമി
ബെംഗളൂരു: വെള്ളിയാഴ്ച ബംഗളുരുവിൽ നിന്ന് പ്രത്യേകം ചാർട്ട് ചെയ്ത വിമാനത്തിൽ യെദിയൂരപ്പയും മക്കളായ രാഘവേന്ദ്ര, വിജയേന്ദ്ര എന്നിവരും ഡൽഹി യാത്രയിൽ കയ്യിൽ കരുതിയിന്ന ആറ് ബാഗുകളിൽ എന്തായിരുന്നെന്നു ആരാഞ്ഞു കുമാരസ്വാമി. ഈ ബാഗുകളിൽ നിറയെ സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളുടെ വിവരങ്ങൾ അടങ്ങിയ രേഖകൾ ആയിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ഈ ഡൽഹി യാത്രയിൽ പ്രധാനമന്ത്രിയുമായും മറ്റു നേതാക്കളുമായും യെദിയൂരപ്പ കൂടിക്കാഴ്ച നടത്തി. ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പോലെ ആ ബാഗുകളിൽ നിറയെ പ്രധാനമന്ത്രിക്കുള്ള സമ്മാനങ്ങൾ ആയിരുന്നോ എന്നും എന്നും വ്യെക്തമാക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു.
Read Moreസംസ്ഥാനത്ത് തീയേറ്ററുകളും കോളേജുകളും തുറക്കുമെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: കോവിഡ് 19 സ്ഥിതി ക്രമേണ മെച്ചെപ്പെടുന്നതിനോടനുബന്ധിച്ചു കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സംസ്ഥാനം മുഴുവൻ ലോക്ക്ഡൗൺ നിയമങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. 50% ആൾക്കാരെ ഉൾക്കൊളിച്ചു സിനിമ തിയേറ്ററുകൾ തുറക്കുന്നതാണ്. അതോടൊപ്പം സംസ്ഥാനത്തെ ബിരുദ, ബിരുദാനന്തര കോളേജുകൾക്ക് ജൂലൈ 26 മുതൽ തുറക്കാൻ അനുവാദമുണ്ട്. ഏതെങ്കിലും കോവിഡ് -19 വാക്സിൻ കുറഞ്ഞത് ഒരു ഡോസ് എങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രമേ വിദ്യാർത്ഥികൾക്കും സ്റ്റാഫുകൾക്കും കോളേജുകളിൽ വരാൻ അനുവാദമുള്ളൂ. കോളേജിൽ നേരിട്ട് വന്നു ക്ലാസുകളിൽ പങ്കെടുക്കുന്നത് ഓപ്ഷണലായി തുടരും. സംസ്ഥാനത്ത് രാത്രി കർഫ്യൂ ഒരു…
Read Moreഞാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിട്ടില്ല; ബി.എസ്സ്.യെദിയൂരപ്പ
ബെംഗളൂരു: ജൂലൈ 16 വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കർണാടക മുഖ്യമന്ത്രി ശ്രി ബി.എസ്സ് യെദിയൂരപ്പ രാജിവെച്ചേക്കാമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് യെദ്യൂരപ്പ നേരിട്ട് രാജി സംബന്ധിച്ച ഊഹാപോഹങ്ങൾ നിഷേധിച്ചത്. വെള്ളിയാഴ്ച ദില്ലി സന്ദർശനവേളയിൽ യെദ്യൂരപ്പയോടൊപ്പം മക്കളായ ബി.വൈ വിജയേന്ദ്രയും രാഘവേന്ദ്രയും കൂടെയുണ്ടായിരുന്നു. എന്നാൽ, യെദിയൂരപ്പ രാജിവെച്ചേക്കാൻ സാധ്യതയുണ്ടെന്ന് ചില ബിജെപി അംഗങ്ങൾ സൂചിപ്പിക്കുന്നതായി ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തു. ഏഴ് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി യെഡിയൂരപ്പ കഴിഞ്ഞ ജനുവരിയിൽ മന്ത്രിസഭ വിപുലീകരിച്ചിരുന്നു. കൂടാതെ വകുപ്പുകളും…
Read More127 ഓക്സിജൻ ഉത്പാദന യൂണിറ്റുകൾ സംസ്ഥാനത്ത് സ്ഥാപിക്കുന്നു:മുഖ്യമന്ത്രി.
ബെംഗളൂരു: സംസ്ഥാനത്ത് മൊത്തം 127 ഓക്സിജൻ ഉൽപാദന യൂണിറ്റുകൾ ആരംഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ വ്യാഴാഴ്ച അറിയിച്ചു. കോവിഡ് വൈറസ് മഹാമാരിയുടെ രണ്ടാം തരംഗത്തെ നേരിടാൻസംസ്ഥാനം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഓക്സിജൻ ഉൽപാദന യൂണിറ്റുകളിൽ സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് 62 സ്ഥാപനങ്ങളും, കേന്ദ്രംഅനുവദിച്ച 28 എണ്ണവും, എൻ എച്ച് എ ഐ യുടെ 24 എണ്ണവും, സിഎസ്ആറിന് കീഴിൽ 11 എണ്ണവും, വിദേശരാജ്യങ്ങളിൽ നിന്നുള്ള രണ്ട് സ്ഥാപനങ്ങളും ഉൾപ്പെടുന്നതായി അദ്ദേഹം അറിയിച്ചു.
Read More