പ്രശസ്‌ത വാസ്‌തു വിദഗ്‌ധൻ ചന്ദ്രശേഖർ ഗുരുജിയെ അജ്ഞാതർ കുത്തി കൊലപ്പെടുത്തി 

ബെംഗളൂരു: പ്രശസ്‌ത വാസ്‌തു വിദഗ്‌ധൻ ചന്ദ്രശേഖർ ഗുരുജി കൊല്ലപ്പെട്ടു. കർണാടകയിലെ ഹുബ്ബള്ളിയിലെ പ്രസിഡന്റ് ഹോട്ടലിൽവെച്ചാണ് ചന്ദ്രശേഖർ ഗുരുജി കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഹോട്ടലിലെത്തിയ രണ്ടുപേർ റിസ്‌പേഷനിൽ വെച്ച് ഗുരുജിയെ കുത്തിക്കൊല്ലുകയായിരുന്നു. മാരകമായി പരിക്കേറ്റ ഗുരുജിയെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കർണ്ണാടകയിലെ ടെലിവിഷൻ ചാനലുകളിൽ ‘സരള വാസ്തു’ പരിപാടികൾ അവതരിപ്പിച്ചിരുന്ന ചന്ദ്രശേഖർ ഗുരുജി വാസ്തു രംഗത്തെ പ്രശസ്ത വ്യക്തിത്വമായിരുന്നു. ആക്രമണം കണ്ട് ഭയന്ന് ഹോട്ടലിലെ വനിതാ ജീവനക്കാർ ഉൾപ്പെടെ ഓടിമാറുകയായിരുന്നു. ചിലർ അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും കൊലയാളി സംഘത്തിലെ രണ്ടുപേരും ഇവരെ കത്തികാട്ടി…

Read More
Click Here to Follow Us