ഗുവാഹാട്ടി: മുതിര്‍ന്ന ബി.ജെ.പി നേതാവിനൊപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ബി.ജെ.പി വനിതാനേതാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. അസമിലെ ബി.ജെ.പി നേതാവും കിസാന്‍ മോര്‍ച്ച സെക്രട്ടറിയുമായ ഇന്ദ്രാണി തഹ്ബില്‍ദാറിനെയാണ് (48) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുതിര്‍ന്ന ബി.ജെ.പി നേതാവിനൊപ്പമുള്ള ഇന്ദ്രാണിയുടെ സ്വകാര്യചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതാണ് ഇന്ദ്രാണിയെ മരണത്തിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്. സംഭവം അസമിലെ പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ഇന്ദ്രാണിയുടെ മരണത്തിന് പിന്നാലെ മുതിർന്ന നേതാവ് ഒളിവില്‍പോയിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അസ്വാഭാവിക മരണത്തിന്…
Read MoreTag: assam
ശിവന്റെ വേഷത്തിലെത്തി പ്രതിഷേധം; യുവാവിനെതിരെ കേസെടുത്തു
അസാം: അവശ്യസാധനങ്ങളുടെ വിലവര്‍ധനവിൽ പ്രതിഷേധിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശിവന്റെ വേഷം ധരിച്ചായിരുന്നു ബിരിഞ്ചി ബോറ എന്ന യുവാവിന്റെ ആക്ഷേപ ഹാസ്യ രൂപത്തിലുള്ള പ്രതിഷേധം. മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ശനിയാഴ്ച നഗാവിലായിരുന്നു യുവാവിന്റെ പ്രതിഷേധം. പാര്‍വതിയുടെ വേഷമിട്ട പരിഷ്മിതയോടൊപ്പം ശിവന്റെ വേഷഭൂഷാദികളോടെ ബൈക്കിലെത്തിയ ബിരിഞ്ചി ബൈക്ക് നിര്‍ത്തി പെട്രോള്‍ തീര്‍ന്നതായി അഭിനയിച്ചു കൊണ്ട് മോദി സര്‍ക്കാരിന് കീഴില്‍ ഇന്ധനവില വർധിക്കുന്നതിൽ പ്രതിഷേധിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ശിവനും പാര്‍വതിയും തമ്മിലുള്ള കലഹത്തിന്റെ രൂപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെയും വിലവര്ധനവിനെതിരെയും ബിരിഞ്ചി ശബ്ദമുയര്‍ത്തി. വിലക്കയറ്റത്തിനെതിരെ…
Read More