പാക് റിപ്പബ്ലിക്ക് ദിനത്തില്‍ ആശംസ നേര്‍ന്ന് വാട്‌സാപ്പ് സ്റ്റാറ്റസ്; കർണാടകയിൽ യുവതി അറസ്റ്റിൽ

ബെംഗളൂരു : പാകിസ്ഥാന്‍ റിപബ്ലിക് ദിനത്തില്‍ ആശംസകള്‍ നേർന്ന് വാട്സ്ആപ്പ് സ്റ്റാറ്റസിട്ടത്തിന് കർണാടകയിലെ ബാഗൽകോട്ടിൽ കുത്മ ഷെയ്ഖ് എന്ന 25 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 24 ന് യുവതി താമസിക്കുന്ന സ്ഥലമായ മുധോളിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മാർച്ച് 23 ന്, കുത്മ പാകിസ്ഥാൻ റിപ്പബ്ലിക് ദിന പോസ്റ്ററിന്റെ ഒരു ചിത്രം പങ്കുവെക്കുകയും, അതിൽ “അല്ലാഹു എല്ലാ ജനതയെയും ഐക്യവും സമാധാനവും സമ്പത്തും നൽകി അനുഗ്രഹിക്കട്ടെ” എന്ന് എഴുതിയിരുന്നു. ഇതേത്തുടർന്ന്, പാകിസ്ഥാന്റെ പ്രമേയ ദിനത്തെ കുറിച്ച് പോസ്റ്റ് ചെയ്ത് കുത്മ രണ്ട്…

Read More

മൊബൈൽ ഫോൺ ഉപയോഗത്തിന്റെ പേരിൽ പിരിച്ചു; മാനേജരെ സംഘം ചേർന്ന് മർദിക്കാൻ ശ്രമിച്ച അഞ്ചുപേർ പിടിയിൽ

ബെംഗളൂരു : കമ്പനിയുടെ പരിസരത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് അടുത്തിടെ പിരിച്ചുവിട്ട 30 വയസ്സുകാരൻ, പിരിച്ചുവിട്ടതിന് പ്രതികാരം ചെയ്യാൻ കമ്പനിയുടെ എച്ച്ആർ മാനേജരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. സംഭവത്തിൽ നാല് കൂട്ടാളികളടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ബെംഗളൂരു കെആർ പുരം സ്വദേശി മധു ഡി. പ്രമോദ്, അലക്‌സാണ്ടർ ഡി, ചിന്നരാജു ടി, ഇമ്രാൻ പാഷ എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിനടുത്ത് എയ്‌റോസ്‌പേസ് പാർക്കിലെ സ്വകാര്യ സ്ഥാപനത്തിൽ എച്ച്ആർ മാനേജരും രാജരാജേശ്വരി നഗറിൽ താമസിക്കുന്നതുമായ രാജശേഖർ റായ് (46)നെയാണ്…

Read More

ട്രമാഡോൾ അനധികൃതമായി കയറ്റുമതി ചെയ്തതിന് ഫാർമ കമ്പനി ഡയറക്ടർ അറസ്റ്റിൽ

ബെംഗളൂരു: പാകിസ്ഥാനിലേക്ക് അനധികൃതമായി 25,000 കിലോ ട്രമാഡോൾ (സൈക്കോട്രോപിക് പദാർത്ഥം) വീണ്ടും കയറ്റുമതി ചെയ്തതിന് തെലങ്കാനയിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഡയറക്ടറെയും നാല് പ്രധാന ജീവനക്കാരെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ബെംഗളൂരു സോണൽ യൂണിറ്റിൽ വെച്ച് അറസ്റ്റ് ചെയ്തു. ഏകദേശം 3.85 കിലോ അസറ്റിക് അൻഹൈഡ്രൈഡിന്റെ സ്റ്റോക്ക് ആണ് കയറ്റുമതി ചെയ്തത്. എന്നാൽ ട്രമാഡോളും അസറ്റിക് അൻഹൈഡ്രൈഡും 1985-ലെ എൻഡിപിഎസ് ആക്ട് പ്രകാരം നിയന്ത്രിക്കപ്പെടുന്നവയാണ്. ട്രമാഡോളിന്റെ പ്രധാന കയറ്റുമതിക്കാരിൽ ഒരാളായ, ഇന്റഗ്രേറ്റഡ് ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രിഡിയന്റും (എപിഐ) ഇന്റർമീഡിയറ്റുകളും നിർമ്മിക്കുന്ന സംഗ റെഡ്ഡി…

Read More

നടിയ്ക്ക് നേരെ ആസിഡ് ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: 51 കാരിയായ നാടക നടിയ്ക്ക് നേരെ ഉണ്ടായ ആസിഡ് ആക്രമണത്തിന് തൊട്ടുപിന്നാലെ, കേസിൽ മൂന്ന് പേരെ നന്ദിനി ലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തു. മുഖത്തും മുതുകിലും 20 ശതമാനം പൊള്ളലേറ്റ യുവതി വിക്ടോറിയ ആശുപത്രിയിലെ പൊള്ളലേറ്റ വാർഡിൽ ചികിത്സയിലാണെന്ന് പോലീസ് റിപ്പോർട്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രമേഷ് (41), സ്വാതി (36), യോഗേഷ് (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ആസിഡ് ആക്രമണത്തിൽ ഇരയായ നടി ആരോഗ്യപരമായ കാരണങ്ങളാൽ ബിഎംടിസി കണ്ടക്ടർ ജോലി ഉപേക്ഷിച്ച് അഭിനയജീവിതം നയിക്കുകയായിരുന്നു. പ്രതികളായ രമേശും സ്വാതിയും ജോലി…

Read More

കെഎസ്ആർടിസി ബസിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റിൽ 

KSRTC BUS STAND - BUSES

കെഎസ്ആർടിസി ബസിൽ സുള്ള്യയിൽ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒരാളെ കങ്കനാടി ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ എളിമയെ പ്രകോപിപ്പിക്കാൻ ഇയാൾ ശ്രമിച്ചെന്നും യാത്രയ്ക്കിടെ തന്നോട് അപമര്യാദയായി പെരുമാറിയെന്നുമാണ് ഇരയുടെ പരാതിയിൽ പറയുന്നത്.

Read More

വസ്‌തുതട്ടിപ്പ്; കൊലയാളി ഉൾപ്പെടെ എട്ടുപേർ പിടിയിൽ.

ബെംഗളൂരു: വ്യാജ സ്റ്റാമ്പ് പേപ്പറുകൾ, സബ് രജിസ്ട്രാർ ഉദ്യോഗസ്ഥരുടെ വ്യാജ സീലുകൾ എന്നിവ ഉപയോഗിച്ച് വസ്തുവകകൾ വിറ്റതായി പോലീസ് പറഞ്ഞു. ഒരു കൊലപാതകിയും ഒരു സ്ത്രീയും മറ്റ് ആറ് പേരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ആറ്റൂർ ലേഔട്ടിലെ ‘വിഷം’ പ്രദീപ് എന്ന പ്രദീപ്, ചിക്ക ബൊമ്മസാന്ദ്രയിലെ ധർമലിംഗം എസ്, മഞ്ജുനാഥ് കെ, യാറബ് എന്ന അബ്ദുൾ റബ്, വൈ ആർ മഞ്ജുനാഥ (51), യെലഹങ്ക ന്യൂ ടൗൺ സ്വദേശികളായ അബ്ദുൾ ഗനി (67) എന്നിവരെയാണ് യെലഹങ്ക ന്യൂ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ നിന്ന്…

Read More

വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ഭർത്താവ് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു

ഭർത്താവ് നേരത്തെ വിവാഹിതനാണെന്നും മൂന്ന് കുട്ടികളുണ്ടെന്നും അറിഞ്ഞ് വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവിനെ കർണാടക പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഗദഗ് ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഹുബ്ബള്ളി സ്വദേശി മുഹമ്മദ് ഇജാസ് ഷിരൂർ (30) ആണ് അറസ്റ്റിലായത്. ഇജാസ് ഷിരൂർ അപൂർവ പുരാണിക് എന്ന അർഫ ഭാനുവിനെ വിവാഹം കഴിക്കുകയായിരുന്നു. തുടർന്ന് വിവാഹശേഷം അപൂർവ തന്റെ പേര് മാറ്റി അർഫ ഭാനു എന്നാക്കി. പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഒരു വർഷം മുമ്പ് ഇജാസ് വിവാഹിതനാണെന്നും മൂന്ന് കുട്ടികളുടെ പിതാവാണെന്നും അപൂർവ…

Read More

2014ൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 20 വർഷം തടവ്.

ബെംഗളൂരു: ഏതാണ്ട് എട്ടുവർഷത്തെ നിയമയുദ്ധത്തിനൊടുവിൽ, സിറ്റി സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് മുൻ അധ്യാപകനെ 20 വർഷത്തെ കഠിന തടവിന് ഫാസ്റ്റ് ട്രാക്ക് കോടതി വിധിച്ചു. ബെംഗളൂരുവിലെ ന്യൂ തിപ്പസാന്ദ്ര അയൽപക്കത്തുള്ള സ്വകാര്യ സ്‌കൂളിൽ ഹിന്ദി പഠിപ്പിച്ചിരുന്ന ജയശങ്കർ (46) ആണ് ശിക്ഷിക്കപ്പെട്ടത്. പ്രീതിയ്ക്ക് തടവ് ശിക്ഷയ്ക്ക് പുറമെ നാല് ലക്ഷം രൂപ പിഴയും ചുമത്തിയട്ടുണ്ട്. 2014ൽ വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയപ്പോഴാണ് സ്‌കൂളിലെ ടോയ്‌ലറ്റിൽ വെച്ച് കുട്ടിയെ രണ്ട് തവണ ബലാത്സംഗത്തിന് ഇരയായക്കിയതായി തെളിഞ്ഞത്. തുടർന്ന് കുട്ടിയുടെ മൊഴിയുടെയും…

Read More

യുവതിയെ മർദ്ദിച്ച യുവാവ് പോലീസ് പിടിയിൽ

കൊരട്ടി : ഭർതൃമാതാവും സുഹൃത്തായ സത്യവാൻ എന്നയാളും കൂടെ മർദ്ദിച്ച് അവശയാക്കിയ യുവതിയുടെ പരാതിയെ തുടർന്ന് കൊരട്ടി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ സത്യവാൻ ഒളിവിൽ പോയിരുന്നു . കഴിഞ്ഞ ദിവസം അതിരപ്പള്ളിയിൽ നിന്നും ഇയാളെ പോലീസ് പിടിച്ചു. ഇയാളുടെ ക്രൂര മർദ്ദനത്തെ തുടർന്ന് യുവതിയുടെ മുഖത്തും ശരീരത്തിലും സാരമായ പരിക്കേറ്റിരുന്നു. യുവതി കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ ആണ്. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തും. അമ്മായി അമ്മയ്ക്ക് ആണ്‍സുഹൃത്തുമായുള്ള ബന്ധം യുവതി കണ്ടെത്തുകയും യുവതിയും ഭര്‍ത്താവും ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.…

Read More

വിവാദ പരാമർശത്തെ തുടർന്ന് കോൺഗ്രസ്‌ നേതാവ് അറസ്റ്റിൽ

ബെംഗളൂരു: ഹിജാബ് വിലക്ക് സംബന്ധിച്ച വിവാദത്തിൽ വിവാദ പരാമർശം നടത്തിയ കോൺഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹിജാബ് ധരിക്കുന്നത് തടയുന്നവരെ വെട്ടി മുറിക്കുമെന്ന പ്രസ്താവനയാണ് കോൺഗ്രസ്‌ നേതാവ് മുഖറം ഖാനിൽ നിന്നും ഉണ്ടായത്. ഇയാൾക്കെതിരെ സേഡം പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി സെക്ഷൻ 153, 293,298 എന്നിവ ചുമതിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒളിവിൽ പോയ ഖാനെ ഹൈദരാബാദിൽ നിന്നും അറസ്റ്റ് ചെയ്തെങ്കിലും ഇയാളുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.

Read More
Click Here to Follow Us