ബെംഗളൂരു : കോറമംഗലയിലെ അപ്പാര്‍ട്ട്‌മെന്‍റിന്‍റെ നാലാം നിലയില്‍ നിന്നുവീണ് എയര്‍ഹോസ്‌റ്റസ് മരിച്ച സംഭവം കൊലപാതകമെന്ന് ബെംഗളൂരു പോലീസ്. യുവതിയുടെ മുന്‍ കാമുകനും കാസര്‍കോട് സ്വദേശിയുമായ ആദേശിനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തതായും പോലീസ് അറിയിച്ചു. എയര്‍ഹോസ്‌റ്റസിന്‍റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് കോറമംഗല പോലീസിന്‍റെ നടപടി. സംഭവത്തില്‍ പോലീസ് സാഹചര്യത്തെളിവുകളും ശാസ്ത്രീയ – സാങ്കേതിക തെളിവുകളും ശേഖരിച്ചുവരികയാണ്. എയര്‍ ഹോസ്‌റ്റസ് അര്‍ച്ചന ധിമാന്‍ (28) ആണ് ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ ഞായറാഴ്‌ച മരിച്ചത്.
Read More