ബെംഗളൂരു: വിഷുത്തിരക്ക് ആരംഭിച്ചതോടെ കർണാടക ആർടിസി യുടെ എസി മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് അംബാരി ഉത്സവ് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു. ബെംഗളൂരു- കോട്ടയം സർവീസ് ആണ് നിലവിൽ പരിഗണനയിൽ ഉള്ളത്. നിലവിൽ എറണാകുളം 2 ഉം തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകൾ വീതാമാണുള്ളത്. 50 വോൾവോ സ്ലീപ്പർ ബസുകളിൽ ആദ്യം ലഭിച്ച 16 ബസുകൾ ആണ് കഴിഞ്ഞ മാസം സർവീസ് ആരംഭിച്ചത്. ബാക്കി ബസുകൾ കൂടി നിരത്തിൽ ഇറങ്ങുന്നതോടെ കേരളത്തിലേക്കുള്ള സർവീസുകളുടെ എണ്ണം കൂടും.
Read More