ചെന്നൈ: തൃശൂര്‍ മണലൂരിലെ ഗോടൗണിൽ നിന്നും മദ്യം നിറച്ച കുപ്പികളുമായി പോയ ലോറി മധുരയിലെ വിരാഗനൂരിൽ വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു. ലോറിയില്‍ ഉണ്ടായിരുന്നത് ആവട്ടെ 10 ലക്ഷം രൂപവിലയുള്ള മദ്യം. അപകടത്തെ തുടര്‍ന്ന് മദ്യക്കുപ്പികള്‍ സൂക്ഷിച്ചിരുന്ന പെട്ടി റോഡില്‍ ചിതറി വീണതോടെ പ്രദേശത്ത് കുപ്പി പെറുക്കാൻ തിക്കും തിരക്കുമായി. പൊട്ടാത്ത മദ്യക്കുപ്പികളെടുക്കാന്‍ ആളുകള്‍ ഓടിക്കൂടിയത് പ്രദേശത്ത് സംഘര്‍ഷത്തിനും ഗതാഗതകുരുക്കിനും ഇടയാക്കി. റോഡില്‍ നിരന്നു കിടക്കുന്ന മദ്യകുപ്പികളുടെ ചിത്രവും അവ പെറുക്കിയെടുക്കാന്‍ ആളുകള്‍ തിരക്കുകൂട്ടുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്.
Read More