ബെംഗളൂരു: ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന അജയ് ദേവ്ഗണിന്റെ ട്വീറ്റിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം. കര്‍ണാടക രക്ഷണെ വേദികെ പ്രവീണ്‍ ഷെട്ടി വിഭാഗമാണ് ബോളിവുഡ് താരം അജയ് ദേവ്ഗണിനെതിരെ രംഗത്ത് എത്തിയത്. ബെംഗളുരൂ ബാങ്ക് സര്‍ക്കിളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അജയ് ദേവ്ഗണിന്റെ ചിത്രങ്ങളുമായി അധിക്ഷേപ മുദ്രാവാക്യങ്ങളുയര്‍ത്തിയ പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെത്തു. പ്രതിഷേധം സംഘടിപ്പിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിൽ എടുത്തത്. ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന തരത്തിലുള്ള പ്രസ്താവനകളിലൂടെ ഉത്തര ഇന്ത്യക്കാര്‍ പ്രകോപനമുണ്ടാക്കുന്നുണ്ടെന്നും പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.ഹിന്ദി ചിത്രങ്ങള്‍ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. എന്നാല്‍ കന്നട…
Read MoreTag: ajay devgn
കർണാടകയിൽ അജയ് ദേവ്ഗണിനെതിരെ കന്നഡ സംഘടനകളുടെ പ്രതിഷേധം
ബെംഗളൂരു : ഹിന്ദി രാജ്യത്തിന്റെ ദേശീയ ഭാഷയാണെന്ന ബോളിവുഡ് നടൻ അജയ് ദേവ്ഗണിന്റെ പരാമർശത്തിനെതിരെ കന്നഡ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചു. കർണാടക സംരക്ഷണ വേദികെ പ്രവീൺ ഷെട്ടി വിഭാഗം ബെംഗളൂരുവിലെ മൈസൂരു ബാങ്ക് സർക്കിളിൽ പ്രതിഷേധ പ്രകടനം നടത്തുകയും നടനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സമരത്തിന് മുന്നോടിയായി പോലീസിൽ നിന്ന് അനുമതി ലഭിക്കാത്തതിനാൽ സമരക്കാരെ കസ്റ്റഡിയിലെടുത്തു. പ്രാദേശിക ഭാഷകളെ അവഹേളിക്കുന്ന തരത്തിൽ ഹിന്ദിയിൽ ട്വീറ്റ് ചെയ്തതിന് അവർ നടനെ വിമർശിച്ചു മുദ്രാവാക്യം വിളിച്ചു. പ്രതിഷേധക്കാർ അജയ് ദേവ്ഗണിന്റെ ഫോട്ടോകൾ കൈവശം വയ്ക്കുകയും അദ്ദേഹത്തിനെതിരെ മുദ്രാവാക്യം…
Read More