ചെന്നൈ : സംസ്ഥാനത്ത് ക്രമസമാധാന നില പൂർണമായും തകർന്നതായി തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ കോ-ഓർഡിനേറ്ററുമായ എടപ്പാടി കെ പളനിസ്വാമി അവകാശപ്പെട്ടു. നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, തന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്നതിനായി വിരുദുനഗറിലും വെല്ലൂരിലും അടുത്തിടെ നടന്ന ലൈംഗികാതിക്രമ സംഭവങ്ങൾ പളനിസ്വാമി ഉദ്ധരിച്ചു. “ലൈംഗിക പീഡനക്കേസുകളിൽ ഇനിയും എത്ര സ്ത്രീകളെ ബാധിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് ഇതുവരെ അറിയില്ല. ഈ സംഭവങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സർക്കാർ അധികാരമേറ്റശേഷം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചു. ഞങ്ങൾ അധികാരത്തിലിരുന്നപ്പോൾ കുറ്റാരോപിതരായ…
Read MoreTag: AIADMK
മുൻ മന്ത്രി ജയകുമാർ ജയിൽ മോചിതനായി
ചെന്നൈ : ഭൂമി കൈയേറ്റം ഉൾപ്പെടെ മൂന്ന് കേസുകളിൽ അറസ്റ്റിലായ എഐഎഡിഎംകെയുടെ മുതിർന്ന നേതാവും തമിഴ്നാട് മുൻ ഫിഷറീസ് മന്ത്രിയുമായ ഡി ജയകുമാർ, മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് മാർച്ച് 12 ശനിയാഴ്ച ചെന്നൈയിലെ സെൻട്രൽ ജയിലിൽ നിന്ന് മോചിതനായി. കള്ളവോട്ട് ചെയ്തുവെന്നാരോപിച്ച് ഡിഎംകെ അംഗത്തിനെ ആക്രമിച്ചതിന് പരേഡ് നടത്തിയതിനും രണ്ട് കേസുകളിൽ അദ്ദേഹത്തിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എഐഎഡിഎംകെ നേതാക്കളുടെയും അണികളുടെയും ഉജ്ജ്വല സ്വീകരണത്തോടെ ആണ് ജയകുമാർ ജയിലിൽ നിന്നിറങ്ങിയത്. പിന്നീട് പാർട്ടി കോർഡിനേറ്റർ ഒ പനീർശെൽവവും കോ-ഓർഡിനേറ്റർ കെ പളനിസ്വാമിയും…
Read Moreഎഐഎഡിഎംകെ മുൻ മന്ത്രി ജയകുമാറിന്റെ ജാമ്യാപേക്ഷ തള്ളി
ചെന്നൈ : ഫെബ്രുവരി 19 ന് നടന്ന നഗര തദ്ദേശ തെരഞ്ഞെടുപ്പിനിടെ ഡിഎംകെ പ്രവർത്തകനെ ആക്രമിക്കുകയും ഷർട്ടിടാതെ പരേഡ് നടത്തുകയും ചെയ്ത കേസിൽ അറസ്റ്റിലായ എഐഎഡിഎംകെ നേതാവും മുൻ മന്ത്രിയുമായ ഡി ജയകുമാറിന് വെള്ളിയാഴ്ച പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി (പിഎസ്ജെ) ജാമ്യം നിഷേധിച്ചു. “കുറ്റത്തിന്റെ ഗൗരവവും പ്രോസിക്യൂഷൻ ഉന്നയിച്ച ഗുരുതരമായ എതിർപ്പുകളും കണക്കിലെടുത്ത് ജാമ്യം അനുവദിക്കാൻ കഴിയില്ലെന്നും,” പിഎസ്ജെ എസ് അല്ലി പറഞ്ഞു. മാത്രമല്ല, പരാതിക്കാരി ഇപ്പോഴും ആശുപത്രിയിലാണെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പറഞ്ഞ ജഡ്ജി ജയകുമാറിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
Read Moreഡിഎംകെ നേതാവിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതിന് പിന്നാലെ എഐഎഎഡിഎംകെ എംപിയെ പുറത്താക്കി
ചെന്നൈ : വെള്ളിയാഴ്ച എഐഎഎഡിഎംകെ തങ്ങളുടെ രാജ്യസഭാംഗം എ നവനീതകൃഷ്ണനെ പാർട്ടിയുടെ അഭിഭാഷക വിഭാഗം സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി. ജനുവരി 28 മുതൽ ആ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതായി പാർട്ടി കോർഡിനേറ്റർ എടപ്പാടി കെ പളനിസ്വാമിയും ജോയിന്റ് കോർഡിനേറ്റർ ഒ പനീർശെൽവവും അറിയിച്ചു. എന്നാൽ പാർട്ടി തീരുമാനത്തിന്റെ കാരണമൊന്നും ഇരുവരും വ്യക്തമാക്കിയിട്ടില്ല. അണ്ണാ അറിവാലയത്തിൽ ഡിഎംകെ രാജ്യസഭാ എംപി ടികെഎസ് ഇളങ്കോവന്റെ മകളുടെ വിവാഹ ചടങ്ങിൽ എംപി പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം നടന്നതെന്ന് റിപ്പോർട്ടുകളുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ…
Read Moreടിഎൻപിസിബി മുൻ ചെയർമാന്റെ ആത്മഹത്യ; സിബിഐ അന്വേഷണം വേണമെന്ന് എഐഎഡിഎംകെ.
ചെന്നൈ: ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്ത സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (ടിഎൻപിസിബി) ചെയർമാൻ എ വി വെങ്കിടാചലത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് എഐഎഡിഎംകെ ജോയിന്റ് കൺവീനറും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ ഇ പളനിസ്വാമി ആവശ്യപ്പെട്ടു. മുൻ ബ്യൂറോക്രാറ്റ്, റിട്ടയേർഡ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥൻ അഴിമതിക്കേസിൽ ആരോപണവിധേയനായതിനാൽ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ (ഡിവിഎസി) അന്വേഷണം നടത്തിവരികയായിരുന്നു. ഡിവിഎസി ചോദ്യം ചെയ്തതിന് പിന്നാലെയാണ് മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചതെന്ന് മുൻ മുഖ്യമന്ത്രി പളനിസ്വാമി ആരോപിച്ചു.…
Read Moreജയലളിതയുടെ വീട് ജെ ദീപയ്ക്കും ജെ ദീപക്കിനും നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ എഐഎഡിഎംകെ.
ചെന്നൈ: മുൻ മുഖ്യമന്ത്രി അന്തരിച്ച ജെ ജയലളിതയ്ക്ക് സ്മാരകം സ്ഥാപിക്കുന്നതിനായി ചെന്നൈയിലെ ജയലളിതയുടെ വസതിയായ വേദ നിലയം ഏറ്റെടുക്കാനുള്ള മുൻ സർക്കാരിന്റെ എല്ലാ ഉത്തരവുകളും റദ്ദാക്കിയ സിംഗിൾ ജഡ്ജിയുടെ വിധിയെ ചോദ്യം ചെയ്ത് എഐഎഡിഎംകെ ഡിസംബർ 1 ബുധനാഴ്ച മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. നവംബർ 24ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ ജസ്റ്റിസ് എൻ ശേഷസായി 2017 മുതൽ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും റദ്ദാക്കിയിയത്. കൂടാതെ പോഷ് ഗാർഡനിൽ സ്ഥിതി ചെയ്യുന്ന വിസ്തൃതമായ സ്വത്തുമായി ബന്ധപ്പെട്ട നടപടിയുടെ പേരിൽ മുൻ സർക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. സിംഗിൾ…
Read More