പുനീത് രാജ്‌കുമാറിന്റെ കുടുംബാംഗങ്ങൾ കർണാടക രത്ന ഇന്ന് ഏറ്റുവാങ്ങും

ബെംഗളൂരു: അന്തരിച്ച കന്നഡ സിനിമ നടൻ പുനീത് രാജ്‌കുമാറിന് മരണാ നന്തര ബഹുമതിയായി കർണാടക രത്‌ന പുരസ്‌കാരം ഇന്ന് സമ്മാനിക്കും. വിധാൻ സൗധയിൽ നടക്കുന്ന ചടങ്ങിൽ പുനീതിന്റെ കുടുംബാംഗങ്ങൾ പുരസ്‌കാരം ഏറ്റുവാങ്ങും. തമിഴ്നടൻ രജനികാന്ത്, തെലുങ്ക് നടൻ ജൂനിയർ എൻ ടി ആർ ഉൾപ്പെടെ സാംസ്‌കാരിക സിനിമ മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. പുരസ്‌കാരം ഏറ്റുവാങ്ങും 9 ആമത്തെ വ്യക്തിയാണ് പുനീത്.

Read More

കന്നട താരം പുനീത് രാജ്‌കുമാറിന് ആദരമർപ്പിച്ച് ചലച്ചിത്ര മേള

ബെംഗളൂരു: അകാലത്തിൽ നമ്മളെ വിട്ടു പോയ കന്നട സിനിമാ താരം പുനീത് രാജ്‌കുമാറിനു ആദരാമർപ്പിച്ചു ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേള. സാമൂഹിക സേവന രംഗങ്ങളിൽ പുനീതിന്റെ പ്രവർത്തികൾ എക്കാലവും ഓർമ്മിക്കപ്പെടുന്നവയാണെന്നും ഒരു സൂപ്പർ സ്റ്റാർ എന്നതിലുപരി അദ്ദേഹം ഒരു നല്ല മനുഷ്യൻ ആയിരുന്നെന്നും കർണാടക ചലച്ചിത്ര അക്കാദമി ചെയർമാൻ സുനിൽ പുരാനി അഭിപ്രായപ്പെട്ടു. ചടങ്ങിൽ സംവിധായകൻ എസ് കെ ഭഗവാൻ, പവൻ വൊഡായാർ, സുരപ്പ ബാബു, ചേതൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Read More

കൃത്രിമ ഉപഗ്രഹത്തിന് നടൻ പുനീത് രാജ്‌കുമാറിന്റെ പേര്

ബെംഗളൂരു : ചരിത്രത്തില്‍ തന്നെ ആദ്യമായി സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികള്‍ നിര്‍മിക്കാന്‍ പോകുന്ന കൃത്രിമ ഉപഗ്രഹത്തിന്  അന്തരിച്ച കന്നട നടന്‍ പുനീത് രാജ്‌കുമാറിന്‍റെ പേര് നല്‍കും. ദേശീയ ശാസ്‌ത്ര ദിനത്തോടനുബന്ധിച്ച്‌ ബെംഗളുരുവിലെ മല്ലേശ്വരത്ത് സര്‍ക്കാര്‍ പ്രീ-യൂണിവേഴ്‌സിറ്റി കോളജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി അശ്വത് നാരായണയാണ് സാറ്റലൈറ്റിനെ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 20 സ്‌കൂളിൽ നിന്ന് 100 വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഐഎസ്‌ആര്‍ഒയുടെ സഹായത്തോടെയാണ് സ്റ്റുഡന്‍റ്സ് സാറ്റലൈറ്റ് പ്രോജക്‌ട് നടപ്പാക്കുന്നത്. ശാസ്‌ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട മത്സരത്തിലൂടെയാണ് വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത്.…

Read More
Click Here to Follow Us