അപകടത്തിൽ പരിക്കേറ്റ പെൺകുട്ടിയ്ക്ക് നഷ്ടപരിഹാരം 21.86 ലക്ഷം രൂപയായി ഉയർത്തി  കർണാടക ഹൈക്കോടതി

ബെംഗളൂരു : ഏഴു വയസുള്ളപ്പോൾ അപകടത്തിൽ പരിക്കേറ്റ് വൈകല്യം സംഭവിച്ചതിന് ബെലഗാവിയിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ വിധിച്ച 4.41 ലക്ഷം രൂപ നഷ്ടപരിഹാരം കർണാടക ഹൈക്കോടതി 21.86 ലക്ഷമായി വർധിപ്പിച്ചു. അപകടസമയത്ത് പെൺകുട്ടിയ്ക്ക്  ഏഴ് വയസ്  ആയിരുന്നു.  പ്രായപൂർത്തിയാകാത്തതിനാൽ, അവൾ സമ്പാദിക്കാനുള്ള പ്രായത്തിൽ എത്തിക്കഴിഞ്ഞാൽ എത്രമാത്രം സമ്പാദിക്കുമെന്ന് പ്രവചിക്കാൻ പ്രയാസമാണ്. ഇത് അവളുടെ വിദ്യാഭ്യാസം, സംരംഭം, മനോഭാവം, ജീവിതത്തോടുള്ള സമീപനം എന്നിങ്ങനെ വിവിധ മൂല്യങ്ങളെ വിലയിരുത്തിയാണ് ഉണ്ടാവുക  കേസ്  പരിഗണിക്കുന്നതിനിടയിൽ കോടതി ചൂണ്ടിക്കാട്ടി. വൈകല്യം 100% ആയി നിജപ്പെടുത്തുന്നത്…

Read More
Click Here to Follow Us